Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

നിതീഷ് മുഖ്യമന്ത്രിയാകുമ്പോഴോക്കെ വിരൽ മുറിച്ച് ആരാധന; ബീഹാറിലെ 45 കാരൻ ഗോരയ്യ ബാബ എന്ന ദൈവത്തിന് മുന്നിൽ മുറിച്ചത് നാലാമത്തെ വിരൽ; വിവരം വാർത്തയായതോടെ അന്വേഷണവുമായി പൊലീസ്; സ്വയം മുറിവേൽപ്പിച്ചതിന് കേസ് എടുക്കും; ബിഹാറിലെ നിതീഷ് ആരാധകന്റെ സ്വയം പീഡകൾ ഇങ്ങനെ

നിതീഷ് മുഖ്യമന്ത്രിയാകുമ്പോഴോക്കെ വിരൽ മുറിച്ച് ആരാധന; ബീഹാറിലെ 45 കാരൻ ഗോരയ്യ ബാബ എന്ന ദൈവത്തിന് മുന്നിൽ മുറിച്ചത് നാലാമത്തെ വിരൽ; വിവരം വാർത്തയായതോടെ അന്വേഷണവുമായി പൊലീസ്; സ്വയം മുറിവേൽപ്പിച്ചതിന് കേസ് എടുക്കും; ബിഹാറിലെ നിതീഷ് ആരാധകന്റെ സ്വയം പീഡകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: കടുത്ത അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും ആവാസകേന്ദ്രങ്ങളാണ് പല ബീഹാർ ഗ്രാമങ്ങളും. ഇത്തവണ നിതീഷ് കുമാർ വീണ്ടും അധികാരമേറ്റപ്പോഴാണ് ഭക്തിയും വിശ്വാസവും കൂട്ടിക്കലർത്തിയുള്ള ഒരു ആരാധകന്റെ നടപടി വിവാദമായത്. നിതീഷ് കുമാർ വീണ്ടും അധികാരത്തിലെത്തിയതിന്റെ സന്തോഷം തന്റെ കൈയിലെ നാലാമത്തെ വിരൽ മുറിച്ചാണ് ആരാധകൻ ആഘോഷിച്ചത്.ബീഹാറിലെ ജെഹനാബാദ് ജില്ലയിലാണ് സംഭവം. ജില്ലയിലെ വൈന ഗ്രാമത്തിൽ താമസിക്കുന്ന അനിൽ ശർമ്മ എന്ന 45 കാരനാണ് കൈവിരൽ മുറിച്ചത്. കഴിഞ്ഞ 15 വർഷമായി ഇയാൾ ഈ രീതിയിലാണ് നിതീഷിന്റെ വിജയം കൊണ്ടാടിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഓരോ തവണ നിതീഷ് മുഖ്യമന്ത്രിയായപ്പോഴും തന്റെ ഇടതു കൈയിലെ വിരലുകളാണ് ഇയാൾ മുറിച്ചത്. പ്രദേശത്തെ ഗോരയ്യ ബാബ എന്ന ദൈവത്തിന് മുന്നിലാണ് ഇയാൾ വിരലുകൾ ബലിയർപ്പിച്ചത്.2005 ലാണ് ശർമ്മ ആദ്യമായി വിരൽ മുറിച്ചത്. നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു ഇത്. പിന്നീട് തുടർച്ചയായി 2010, 2015 വർഷങ്ങളിലും നിതീഷ് മുഖ്യമന്ത്രിയായി. അപ്പോഴെല്ലാം ശർമ്മ ഇതേ ആചാരം നിലനിർത്തി.നാലാം തവണയും നിതീഷ് അധികാരത്തിലെത്തിയതോടെയാണ് തന്റെ നാലാമത്തെ വിരൽ ഇയാൾ മുറിച്ചത്.എന്തിനാണ് ഇത്തരത്തിൽ വിരലുകൾ മുറിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വിജയം ആഘോഷിക്കാൻ തനിക്ക് തന്റേതായ വഴികളുണ്ടെന്നായിരുന്നു ശർമ്മയുടെ പ്രതികരണം.ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. മുഖ്യമന്ത്രി എന്നെ കാണാൻ വരില്ലെന്നറിയാം. എന്നിട്ടും അദ്ദേഹത്തോടുള്ള ബഹുമാനം കുറയില്ല, ശർമ്മ പറഞ്ഞു.

അതേസമയം ഈ സംഭവത്തെക്കുറിച്ച് തങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അന്വേഷണത്തിനായി ഒരു സംഘത്തെ ഉടൻ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശർമ്മയുടെ മൊഴി രേഖപ്പെടുത്തും. അദ്ദേഹത്തെ ഉടൻ തന്നെ കൗൺസിലിംഗിന് വിധേയമാക്കുമെന്നും എസ്.എച്ച്.ഒ സത്യേന്ദ്ര കുമാർ പറഞ്ഞു.

സ്വയം മുറിവേൽപ്പിക്കുന്നതും ഉപദ്രവിക്കുന്നതും ഐ.പി.സി 322 മുതൽ 324 വരയുള്ള വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണ്. രോഗിയുടെ മാനസികാവസ്ഥ ഇതിൽ പ്രധാനമാണ്.അതേസമയം തികച്ചും മനുഷ്യത്വരഹിതമാണ് ഈ പ്രവൃത്തിയെന്നാണ് ജെ.ഡി.യു ദേശീയ സെക്രട്ടറി സഞ്ജയ് വർമ്മ പറഞ്ഞത്. ശർമ്മയെ കാണാനും ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ തേടാൻ പാർട്ടിപ്രവർത്തകരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ആഘോഷങ്ങൾക്ക് വേറെയും മാർഗ്ഗങ്ങളുണ്ട്. ശർമ്മയ്ക്ക് കൃത്യമായി വൈദ്യസഹായം നൽകാനും കൗൺസിലിങ് ഏർപ്പെടുത്താനും ജില്ലാ ഭരണകൂടം ശ്രദ്ധിക്കേണ്ടതാണെന്നും വർമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP