Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിതിൻ ഗഡ്കരിക്ക് സജീവ രാഷ്ട്രീയം മടുത്തോ? തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യം നഷ്ടപ്പെടുകയാണെന്ന് കേന്ദ്ര മന്ത്രി വീണ്ടും സൂചിപ്പിച്ചതോടെ അഭ്യൂഹങ്ങൾ; മോദിയും അമിത് ഷായുമായി അകൽച്ചയിലായതോടെ പൊതുതിരഞ്ഞെടുപ്പിൽ നാഗ്പൂരിൽ സീറ്റ് കിട്ടില്ലെന്നും സൂചന

നിതിൻ ഗഡ്കരിക്ക് സജീവ രാഷ്ട്രീയം മടുത്തോ? തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യം നഷ്ടപ്പെടുകയാണെന്ന് കേന്ദ്ര മന്ത്രി വീണ്ടും സൂചിപ്പിച്ചതോടെ അഭ്യൂഹങ്ങൾ; മോദിയും അമിത് ഷായുമായി അകൽച്ചയിലായതോടെ പൊതുതിരഞ്ഞെടുപ്പിൽ നാഗ്പൂരിൽ സീറ്റ് കിട്ടില്ലെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പൂർ: രാഷ്ട്രീയം വിടാൻ പലപ്പോഴും തോന്നാറുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത് കഴിഞ്ഞ വർഷം ജൂലൈയിലാണ്. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യം നഷ്ടപ്പെടുകയാണെന്ന് ഞായറാഴ്ചയും അദ്ദേഹം സൂചിപ്പിച്ചു. ഇതോടെ, പാർട്ടി കേന്ദ്ര നേതൃത്വവുമായി അദ്ദേഹം അസ്വാരസ്യത്തിലാണെന്ന അഭ്യുഹങ്ങൾക്ക് വീണ്ടും ചൂടുപിടിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഗഡ്കരിക്ക് പാർട്ടി ടിക്കറ്റ് നൽകില്ലെന്നും ഡൽഹിയിൽ സംസാരമുണ്ട്.

ഞായറാഴ്ച ഒരു പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുക്കവേയാണ്, തനിക്ക് രാഷ്ട്രീയം മടുത്തെന്ന് അദ്ദേഹം സൂചിപ്പിച്ചത്. രണ്ടുവട്ടം താൻ തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ടെങ്കിലും, ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ഇനി തനിക്ക് വോട്ട് ചെയ്താൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.' ഒരുപരിധിയിൽ കവിഞ്ഞ് ആരെയും പ്രീണിപ്പിക്കാൻ എനിക്ക് താൽപര്യമില്ല. എനിക്ക് പകരം മറ്റാരെങ്കിലും വന്നാലും കുഴപ്പമില്ല. എന്റെ ജോലിയിൽ കൂടുതൽ സമയം ചെലവഴിക്കണമെന്ന് എനിക്കുമുണ്ട്' , ബദൽ ഇന്ധന സാധ്യതകളെ കുറിച്ചുള്ള തന്റെ സംരംഭങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഗഡ്കരി പറഞ്ഞു.

എന്നാൽ, മന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹത്തിന്റെഓഫീസ്‌, ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വോട്ടുകിട്ടാൻ, പ്രീണന രാഷ്ട്രീയത്തിൽ മുഴുകില്ലെന്നാണ് ഗഡ്കരി വിശദീകരിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നു. ജനുവരിയിൽ, ഹൽബ ആദിവാസി മഹാസംഘ് പ്രവർത്തരെ അഭിസംബോധന ചെയ്യുമ്പോഴും ഇഷ്ടം ഉള്ളവർക്ക് വോട്ടുചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ജൂലൈയിൽ, രാഷ്ട്രീയമല്ലാതെ ജീവിതത്തിൽ ഏറെക്കാര്യങ്ങളുണ്ടെന്നു വിശ്വസിക്കുന്നതിനാലാണ് രാഷ്ട്രീയം വിടാൻ തോന്നുന്നതെന്ന് ഗഡ്കരി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ തന്റെ മണ്ഡലമായ നാഗ്പുരിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. സാമൂഹികമാറ്റത്തിനു വേണ്ടിയുള്ളതാണ് രാഷ്ട്രീയമെന്നാണ് തന്റെ വിശ്വാസം. എന്നാൽ, അധികാരത്തിനു പിന്നാലെയുള്ള പോക്കായിരിക്കുന്നു രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. ''രാഷ്ട്രീയം എന്ന വാക്കിന്റെ അർഥം നാം മനസ്സിലാക്കണം. സമൂഹത്തിന്റെ, രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ളതാണോ അതോ സർക്കാരിലെത്തുന്നതിനു വേണ്ടിയുള്ളതാണോ രാഷ്ട്രീയം?''-അദ്ദേഹം ചോദിച്ചു.

അതേസമയം, പാർട്ടിയിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി, ബിജെപി പാർലമെന്ററി ബോർഡിൽ നിന്നുമാത്രമല്ല, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ഗഡ്കരിയെ ഒഴിവാക്കിയിരുന്നു. ദേവേന്ദ്ര ഫട്‌നാവിസ് അടക്കം പുതുമുഖങ്ങളെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ, ഗഡ്കരിയെ ഒഴിവാക്കുകയായിരുന്നു.

താൻ രാഷ്ട്രീയം വിടാൻ ഉദ്ദേശിക്കുന്നുവെന്ന ഗഡ്കരിയുടെ പ്രസ്താവന നാഗ്പൂരിലെ പാർട്ടി പ്രവർത്തകരെ നിരാശയിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ, വിശേഷിച്ച് വിദർഭ മേഖലയിൽ, അതൊരു വലിയ നഷ്ടമായിരിക്കുമെന്ന് ബിജെപി പ്രാദേശിക നേതാക്കൾ കരുതുന്നു. 'നാഗ്പൂർ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം രാജ്യം മുഴുവൻ വികസനം കൊണ്ടുവന്നു. വെറും എട്ടുവർഷം കൊണ്ട് നാഗ്പൂരിന്റെ മുഖം മാറ്റി. പ്രതിപക്ഷേ നേതാക്കൾ പോലും അദ്ദേഹത്തിന്റെ പ്രവർത്തനത്തെ പ്രശംസിക്കുന്നു', ഒരു ബിജെപി നേതാവ് പറഞ്ഞു.

ഇത്ര നേരത്തെ സജീവ രാഷ്ട്രീയം വിടാൻ ഗഡ്കരിയെ അനുവദിക്കില്ലെന്നാണ് പ്രാദേശിക നേതാക്കളും, പ്രവർത്തകരും പറയുന്നത്. നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യം കാരണമാണ് ഗഡ്കരി അടക്കം പല മുതിർന്ന നേതാക്കൾക്കും രാഷ്ട്രീയം മടുക്കുന്നതെന്ന് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ഒരു മുതിർന്ന നേതാവ് ആരോപിച്ചു. സാധാരണക്കാരുടെ നേതാവായ ഗഡ്കരിയെ സമീപിക്കാൻ വളരെ എളുപ്പമാണ്. അദ്ദേഹം ഇപ്പോൾ രാഷ്ട്രീയം വിട്ടാൽ, അത് വലിയൊരു ശൂന്യത സൃഷ്ടിക്കും. ഗഡ്്കരിയില്ലാതെ ഒരു ബിജെപിയെ നാഗ്പൂരിൽ ആലോചിക്കാനേ വയ്യ, അദ്ദേഹം പറഞ്ഞു.

2014 ന് ശേഷമാണ് ഗഡ്കരി നേരിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയത്. ബിജെപി ദേശീയ അദ്ധ്യക്ഷനായതിന് ശേഷം, 2014 nd], ഏഴുതവണ എംപിയായ വിലാസ് മുട്ടെംവാറിനെ തോൽപിച്ചാണ് ലോക്‌സഭയിലെത്തിയത്. 2019 ൽ നാന പട്ടോളെയെ കീഴടക്കി സീറ്റ് നിലനിർത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP