Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുലിനോടൊപ്പം ഊഷ്മളതയോടെ ഇരിക്കുന്ന ചിത്രം പുറത്തു വിട്ടതിന് പിന്നാലെ വ്യാജ വാഗ്ദാനങ്ങൾ നൽകി ആരും അധികാരം പിടിക്കരുതെന്ന പ്രസംഗം സ്വന്തം പാർട്ടിയെ ഉന്നം വച്ചെന്ന് സൂചനകൾ; മോദിക്ക് ബദലായി പരിഗണിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിതിൻ ഗഡ്ഗരി വീണ്ടും വിവാദ പ്രസംഗവുമായി രംഗത്ത്; മോദി വിശ്വസ്തർക്ക് ആശങ്ക  

രാഹുലിനോടൊപ്പം ഊഷ്മളതയോടെ ഇരിക്കുന്ന ചിത്രം പുറത്തു വിട്ടതിന് പിന്നാലെ വ്യാജ വാഗ്ദാനങ്ങൾ നൽകി ആരും അധികാരം പിടിക്കരുതെന്ന പ്രസംഗം സ്വന്തം പാർട്ടിയെ ഉന്നം വച്ചെന്ന് സൂചനകൾ; മോദിക്ക് ബദലായി പരിഗണിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിതിൻ ഗഡ്ഗരി വീണ്ടും വിവാദ പ്രസംഗവുമായി രംഗത്ത്; മോദി വിശ്വസ്തർക്ക് ആശങ്ക   

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിജെപി ദേശീയ നേതൃത്വുമായുള്ള അപ്രിയത നിറച്ച് വീണ്ടും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. നടപ്പാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രമേ രാഷ്ട്രീയക്കാർ ജനത്തിനു നൽകാവൂ എന്ന ഗഡ്കരിയുടെ പ്രസ്താവന പ്രധാനമന്ത്രി മോദിക്കെതിരെ ചർച്ചയാക്കുകയാണ് നിതിൻ ഗഡ്കരി. 2014ൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണു ബിജെപി സർക്കാർ അധികാരത്തിലെത്തിയതെന്ന്, മുൻ ദേശീയ അധ്യക്ഷൻ കൂടിയായ നിതിൻ ഗഡ്കരി തുറന്നു സമ്മതിച്ചിരുന്നു. അതിന്റെ ചൂടാറും മുൻപാണ് അടുത്ത വെടിപൊട്ടിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാർക്കുമുള്ള ഉപദേശമെന്ന മട്ടിലാണു ഗഡ്കരിയുടെ പരാമർശമെങ്കിലും മോദിയെ ഉന്നമിടുന്നതാണ് പ്രസ്താവന.

ആർ എസ് എസുമായി ഏറ്റവും അടുപ്പമുള്ള ബിജെപി നേതാവാണ് ഗഡ്കരി. ആർഎസ്എസ് ആസ്ഥാനം നിലകൊള്ളുന്ന നാഗ്പൂരിന്റെ എംപി. ആർഎസ്എസ് സംഘചാലക് മോഹൻ ഭാഗവതുമായും അടുത്ത വ്യക്തിബന്ധമുണ്ട്. അതുകൊണ്ട് തന്നെ മോദിയോട് ആർ എസ് എസിനുള്ള താൽപ്പര്യക്കുറവാണ് ഗഡ്കരി വ്യക്തമാക്കുന്നതെന്ന വാദവും സജീവമാണ്. അയോധ്യ ക്ഷേത്ര നിർമ്മാണം അടക്കുള്ള വിഷയങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. ഏതായാലും ഗഡ്കരിയുടെ വാക്കുകളെ മോദിക്കെതിരെ ചർച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം. ബിജെപിയിൽ മോദി വിരുദ്ധ ക്യാമ്പ് ശക്തമാകുന്നതിന്റെ സൂചന കൂടിയാണ് ഇത്.

'വാഗ്ദാനങ്ങൾ പാലിക്കുന്നവരെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ഇതേ നേതാക്കാൾ വാഗ്ദാന ലംഘനം നടത്തിയാൽ, ജനം പ്രഹരിക്കും. അതിനാൽ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങൾക്കു നൽകാവൂ. സ്വപ്നങ്ങൾ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാൻ. 100 ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂ'- മുംബൈയിൽ മാധ്യമങ്ങളോടു ഗഡ്കരി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്ന കുറിപ്പോടെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പ്രസ്താവന ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്കെതിരെ ഗഡ്കരി ആക്രമണം തുടങ്ങി എന്നായിരുന്നു മധ്യപ്രദേശ് കോൺഗ്രസിന്റെ പ്രതികരണം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ, തോൽവിയുടെ ഉത്തരവാദിത്തം എറ്റെടുക്കാൻ നേതൃത്വം തയാറാവണമെന്നു ഗഡ്കരി അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.

ജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി 2014ൽ അധികാരത്തിൽ എത്തിയതെന്നായിരുന്നു ടിവി അഭിമുഖത്തിൽ ഗഡ്കരി പറഞ്ഞത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ആവർത്തിച്ച ശിവസേന, ഏതെങ്കിലും സാഹചര്യത്തിൽ നിതിൻ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുകയാണെങ്കിൽ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി. ഈ സാഹചര്യത്തിലാണു ഗഡ്കരിയുടെ പ്രസ്താവന ചർച്ചയാകുന്നത്. അമിത് ഷാ ബിജെപിയുടെ അധ്യക്ഷനായതോടെയാണ് ഗഡ്കരിക്ക് ബിജെപിയിൽ പ്രസക്തി കുറയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെ കമ്മറ്റികളിൽ ഒന്നിൽ പോലും ഗഡ്കരി ഇല്ല. മോദി മന്ത്രസഭയിൽ ഏറ്റവും കാര്യക്ഷമായി ഇടപെട്ട മന്ത്രിയും ഗഡ്കരിയാകുന്നു.

റോഡ് വികനവുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രിയെന്ന നിലയിൽ വിപ്ലവകരമായ ഇടപെടലാണ് ഗഡ്കരി നടത്തിയത്. എന്നാൽ കൊല്ലം ബൈപ്പാസ് ഉൾപ്പെടെയുള്ള ഉദ്ഘാടനത്തിൽ നിന്നും ഗഡ്കരിയെ മോദി മാറ്റി നർത്തി. ഇതെല്ലാം പരസ്യ വിമർശനത്തിന് മൂർച്ഛ കൂട്ടി. ആർ എസ് എസിന്റെ അതിവിശ്വസ്താനായതു കൊണ്ട് തന്നെ മോദിക്ക് ഗഡ്കരിയെ ഒന്നും ചെയ്യാനും കഴിയില്ലെന്നതാണ് വസ്തുത. ഡൽഹി രാജ്പഥിൽ 70-ാം റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി നടന്നുകൊണ്ടിരിക്കേ സദസ്സിൽ ശ്രദ്ധയാകർഷിച്ച് രാഹുൽ ഗാന്ധി-നിതിൻ ഗഡ്കരി സൗഹൃദം ചർച്ചയാകുകയും ചെയ്തു.

മുൻ നിരയിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും ഇരുന്നിരുന്നത്. ചടങ്ങ് തുടങ്ങിയത് മുതൽ അവസാനം വരെ ഇരുവരും സൗഹൃദ സംഭാഷണത്തിലായിരുന്നു. രാഹുലിന്റെ വലത് വശത്തായി മൂന്ന് സീറ്റുകൾക്കപ്പുറം ബിജെപി അധ്യക്ഷൻ അമിത് ഷായും ഉണ്ടായിരുന്നു. അടുത്തിടെ ഗഡ്കരി ബിജെപി നേതൃത്വത്തിനും സർക്കാരിനുമെതിരേ പരോക്ഷവിമർശനങ്ങൾ നടത്തിയിരുന്നു. ഇതാണ് രാഹുലും ഗഡ്കരിയും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. നേരത്തെ ചില പൊതു പരിപാടികളിൽ പ്രസംഗിക്കുന്നതിനിടെ ജവഹർലാൽ നെഹ്റുവിന്റെയും ഇന്ധിരാ ഗാന്ധിയുടേയും നേതൃപാടവത്തെ ഗഡ്കരി പ്രശംസിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP