Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; തേജസ്വി യാദവ് ഉപമുഖ്യമന്തിപദം ഒഴിയില്ലെന്ന തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാവരേയും ഞെട്ടിച്ച് നിതീഷ്; ബിജെപിക്കെതിരെ പടുത്തുയർത്തിയ മഹാസഖ്യം ഇതോടെ ഇല്ലാതായി; ബിജെപി പിന്തുണയോടെ പുതിയ സർക്കാർ ഉണ്ടാക്കാൻ ജെഡിയു  

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; തേജസ്വി യാദവ് ഉപമുഖ്യമന്തിപദം ഒഴിയില്ലെന്ന തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാവരേയും ഞെട്ടിച്ച് നിതീഷ്; ബിജെപിക്കെതിരെ പടുത്തുയർത്തിയ മഹാസഖ്യം ഇതോടെ ഇല്ലാതായി; ബിജെപി പിന്തുണയോടെ പുതിയ സർക്കാർ ഉണ്ടാക്കാൻ ജെഡിയു   

പാറ്റ്‌ന: അഴിമതിക്കേസിൽ ഉൾപ്പെട്ട ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കില്ലെന്ന് ലാലു പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് രാജി സമർപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതോടെ ബിജെപിക്കെതിരെ രാജ്യത്ത് വിജയകരമായി പരീക്ഷിക്കപ്പെട്ട ബീഹാറിലെ മഹാസഖ്യത്തിന്റെ പതനം പൂർത്തിയായി. തുടർ നടപടികൾ നിതീഷ് പ്ര്ഖ്യാപിച്ചിട്ടില്ല. മകൻ രാജിവയ്ക്കില്ലെന്ന ലാലു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാരിനെ തന്നെ ഇല്ലാതാക്കിക്കൊണ്ട് മുഖ്യമന്ത്രി തന്നെ ഗവർണറെ കണ്ട് രാജിവച്ചത്.

ബിജെപിയുടെ പിന്തുണയോടെ നിതീഷ് പുതിയ സർക്കാർ രൂപീകരിച്ചേക്കുമെന്ന വാർത്തകളാണ് ഇതോടൊപ്പം പുറത്തുവരുന്നത്. തീർത്തും അപ്രതീക്ഷിതമായ, ദേശീയ രാഷ്ട്രീയത്തിൽതന്നെ ഏറെ ചർച്ചയാകുന്ന തീരുമാനമാണ് നിതീഷ് കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ കുറച്ചുദിവസമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നതയാണ് ഇപ്പോൾ സർക്കാരിന്റെ തന്നെ രാജിയിൽ കലാശിച്ചത്.

അഴിമതിക്കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നാണ് തേജസ്വിയോട് രാജിയാവശ്യം നിതീഷ് ഉന്നയിച്ചത്. നിയമസഭാ സമ്മേളനം തുടങ്ങും മുമ്പുതന്നെ രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ലാലു ഇതിനെ ശക്തമായി എതിർത്തു. ഇതോടെയാണ് ഏറെ ദിവസമായി പുകയുന്ന ജെഡിയു-ആർജെഡി ബന്ധം പൂർണമായും വേർപെടുന്ന സ്ഥിതിയിലേക്ക് കാര്യമെത്തിയത്. ഇതിന് പിന്നാലെയാണ് പൊടുന്നനെയുള്ള രാഷ്ട്രീയ നീക്കത്തിൽ വൈകീട്ട് ഗവർണർ കേസരി നാഥ് ത്രിപാഠിയെ നേരിട്ട് കണ്ട് നിതീഷ് കുമാർ തന്റെ രാജിക്കത്ത് കൈമാറിയത്.

തേജസ്വിയുടെ രാജി മുഖ്യമന്ത്രിയായ നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടില്ലെന്നും തേജസ്വിയുടെ രാജി എന്ന ആവശ്യം മഹാസഖ്യത്തിൽ വിള്ളലുണ്ടാക്കുനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും പറഞ്ഞാണ് ലാലു ഇന്ന് പ്രതികരിച്ചത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചത് താനാണെന്നും മഹാസഖ്യം അഞ്ച് വർഷം പൂർത്തിയാക്കുമെന്നും ലാലു പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെയാണ് നതീഷിന്റെ രാജി. ആർ.ജെ.ഡി എംഎ‍ൽഎമാരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ലാലു തേജസ്വിയുടെ രാജിയാവശ്യം നിഷേധിച്ചത്. തേജസ്വി യാദവിന്റെ വിഷയം ചർച്ച ചെയാൻ ആർ.ജെ.ഡിയുടെയും ജെ.ഡി.യുവിന്റെയും എംഎ‍ൽഎമാരുടെ യോഗം വെവേറെ നടക്കുന്നുണ്ട്. വെള്ളിയാഴ്ച നിയമസഭ ചേരാനിരിക്കെയാണ് എംഎ‍ൽഎമാരുടെ യോഗം. ഇതിനിടെയാണ് രാജിവച്ച് നിതീഷിന്റെ പുതിയ നീക്കം.

അഴിമതി ആരോപണം നേരിട്ട തേജസ്വി യാദവ് രാജിവെയ്ക്കണമെന്നാണ് ജെ.ഡി.യുവിനുള്ളിലുള്ള ആവശ്യം. തേജസ്വിയുടെ രാജി നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടില്ലെന്നും തേജസ്വി നിരപരധിത്വം തെളിയിക്കാൻ ബാധ്യസ്ഥനാണെന്നും ജെ.ഡി.യു ദേശീയ വക്താവ് കെ.സി.ത്യാഗി പറഞ്ഞിരുന്നു. തേജസ്വി നിരപരാധിത്വം തെളിയിക്കേണ്ടത് നിതീഷിന്റെ മുൻപിലല്ലെന്നും ആവശ്യമെങ്കിൽ സിബിഐയ്ക്ക് മുന്നിലാകാമെന്നുമെന്നുമാണ് ആർ.ജെ.ഡിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP