Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആളുകളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യരുത്; പെഗസ്സസ് ചോർത്തൽ വിവാദം ഉറപ്പായും അന്വേഷിക്കണമെന്ന് നിതീഷ് കുമാർ; എൻഡിഎയെ വെട്ടിലാക്കി സഖ്യകക്ഷിയായ ജെഡിയുവിന്റെ തുറന്നടിക്കൽ

ആളുകളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യരുത്; പെഗസ്സസ് ചോർത്തൽ വിവാദം ഉറപ്പായും അന്വേഷിക്കണമെന്ന് നിതീഷ് കുമാർ; എൻഡിഎയെ വെട്ടിലാക്കി സഖ്യകക്ഷിയായ ജെഡിയുവിന്റെ തുറന്നടിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന: പെഗസ്സസ് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കരുത്ത് കൂട്ടി ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു നേതാവ് നിതീഷ് കുമാർ. ആളുകളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യരുത്. വിവാദത്തിന്റെ മുഴുവൻ വിവരങ്ങളും പരസ്യമാക്കണം, നിതീഷ് പറഞ്ഞു.

പെഗസ്സസ് ചോർത്തൽ വിവാദം അന്വേഷിക്കണമെന്ന് തന്നെയാണ് നിതീഷിന്റെ നിലപാട്. ടെലിഫോൺ ടാപ്പിങ്ങിനെ കുറിച്ച് കുറെ ദിവസങ്ങളായി ചർച്ച നടക്കുന്നു. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടു. മാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്ന. അതുകൊണ്ട് തന്നെ വിവാദം ചർച്ചയാക്കുകയും, ചോർത്തലിന്റെ വിവരങ്ങൾ പരസ്യമാക്കുകയും വേണം, ബിഹാർ മുഖ്യമന്ത്രി പറഞ്ഞു. ചോർത്തൽ എങ്ങനെയാണ് നടന്നതെന്ന ആർക്കും അറിയില്ല. അതുകൊണ്ട് ചോർത്തലിന്റെ ഓരോ വശവും പരിശോധിച്ച് നടപടി സ്വീകരിക്കണം, നിതീഷ് പറഞ്ഞു.

പെഗസ്സസ് വിഷയത്തിൽ ഇരു സഭകളിലും വലിയ ബഹളം തുടരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തിൽ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും മിക്ക പ്രതിപക്ഷ പാർട്ടികളും രാജ്യസഭയിലും ലോക്സഭയിലും ആവശ്യപ്പെടുകയാണ്. അമിത് ഷാ മറുപടി പറയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.

17 മാധ്യമ കമ്പനികളുടെ ഒരു കൺസോർഷ്യമാണ് കഴിഞ്ഞ മാസം പെഗസ്സസ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗസ്സസ് ഉപയോഗിച്ച് രാഹുൽ ഗാന്ധിയും രണ്ട് കേന്ദ്രമന്ത്രിമാരുമുൾപ്പടെ നിരവധി പ്രമുഖരെയും മാധ്യമ പ്രവർത്തകരെയും നിരീക്ഷിച്ചു എന്നായിരുന്നു വെളിപ്പെടുത്തൽ.

പെഗസ്സസ് ഫോൺ ചോർത്തലിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികരണം. പശ്ചിമബംഗാളിൽ മമത ബാനർജി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും പെഗസ്സസ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനുപുറമെ പാർലമെന്റിലും പെഗസ്സസ് വിഷയം ശക്തമായ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇതിനിടയിലാണ് മുന്നണിയിൽ നിന്നുതന്നെ അന്വേഷണ ആവശ്യം ഉയരുന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കും.

മുൻപ് മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, അഡ്വ. എംഎൽ ശർമ എന്നിവരാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.

പെഗസ്സസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് എൻ റാമും ശശികുമാറും നൽകിയ ഹർജി ആവശ്യപ്പെടുന്നത്. ചാര സോഫ്‌റ്റ്‌വേർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെ സർക്കാർ തള്ളുന്നില്ലെന്ന് ജോൺ ബ്രിട്ടാസിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഫോൺ ചോർത്തിയത് പിന്നിൽ ആ അന്വേഷിച്ച് കണ്ടെത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP