Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ; വായ്പാ കാലാവധി നാലു വർഷമാക്കും; ഈട് ആവശ്യമില്ല; ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം; 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് വായ്പ ; തകർച്ച നേരിട്ട ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി സഹായം; കർഷകർക്ക് നേരിട്ട് പണമെത്തിക്കും.; ഇ.പി.എഫ് വിഹിതം കേന്ദ്രസർക്കാർ അടയ്ക്കുന്നത് തുടരും; പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ ലക്ഷ്യം സ്വയം പര്യാപ്ത ഇന്ത്യയെന്നും ധനമന്ത്രി

ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ; വായ്പാ കാലാവധി നാലു വർഷമാക്കും; ഈട് ആവശ്യമില്ല; ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം; 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് വായ്പ ; തകർച്ച നേരിട്ട ചെറുകിട വ്യവസായങ്ങൾക്ക് 20,000 കോടി സഹായം; കർഷകർക്ക് നേരിട്ട് പണമെത്തിക്കും.; ഇ.പി.എഫ് വിഹിതം കേന്ദ്രസർക്കാർ അടയ്ക്കുന്നത് തുടരും; പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ ലക്ഷ്യം സ്വയം പര്യാപ്ത ഇന്ത്യയെന്നും ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദർശനം അനുസരിച്ച് സ്വയം പര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുകയാണ് ആത്മനിർഭർ ഭാരത് അഭിയാന്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും കർഷകർക്കും നേരിട്ട് പണം ഉറപ്പാക്കും.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു അവർ. നിർമല സീതാരാമന്റെ വാക്കുകൾ: പ്രധാനമന്ത്രി സമഗ്രമായ ഒരു ദർശനമാണ് മുന്നോട്ട് വച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരുമായി വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് അങ്ങനെയൊരു ദർശനത്തിലേക്ക് എത്തിയത്. ഈ പാക്കേജ് രാജ്യത്തിന്റെ വളർച്ചാനിരക്ക് ഉയർത്തുന്നതിന് വേണ്ടിയും സ്വയം പര്യാപ്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും വേണ്ടിയുമാണ്. അതുകൊണ്ടാണ് ഇത് ആത്മനിർഭർ ഭാരത് അഭിയാൻ എന്ന് ഈ സംരംഭത്തെ വിളിച്ചതെന്നും നിർമല സീതാരാമൻ പറഞ്ഞു. സ്വയം ആശ്രിതം' എന്നാണു മലയാളത്തിൽ ആത്മനിർഭർ എന്നതിന്റെ അർഥമെന്നും നിർമല പറഞ്ഞു

സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സംവിധാനം, ജനസംഖ്യ, ആവശ്യകത എന്നീ അഞ്ച് തൂണുകളെ ആശ്രയിച്ചാണ് സ്വാശ്രയ ഇന്ത്യ എന്നും മന്ത്രി പറഞ്ഞു. ആത്മനിർഭർ ഇന്ത്യ എന്നാണ് രാജ്യംമറ്റുരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കും എന്നല്ല അർഥമാക്കുന്നത്. പ്രാദേശികമായി ബ്രാൻഡുകൾ നിർമ്മിച്ച് ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അടുത്ത ഏതാനും ദിവസങ്ങളിലായിപ്രധാനമന്ത്രിയുടെ ദർശനം ഘട്ടം ഘട്ടമായി നമ്മൾ നടപ്പാക്കും. ദരിദ്രർ, അശരണർ, കുടിയേറ്റ തൊഴിലാളികൾ, മുതിർന്നവർ എന്നിവരോട് നമുക്കുള്ള ഉത്തരവിദാത്വം മറക്കരുത്.

സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉൾക്കൊണ്ടാണ് പാക്കേജിന് രൂപം നൽകിയത്. സമ്പദ്ഘടനയിൽ ഇതുവരെ വരുത്തിയ മാറ്റങ്ങൾ പാവങ്ങളുടെ ജീവിതം മാറ്റിമറിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ശക്തമായ തുടർച്ചയുണ്ടാകും.

പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ

*ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകും. വായ്പാ കാലാവധി നാലു വർഷമാക്കും. ഈട് ആവശ്യമില്ല. ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകും.100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക.
45 ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭിക്കും. ഒക്ടോബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.

* 41 കോടി ജനങ്ങൾക്കായി ഇതുവരെ 52,606 കോടി രൂപ നൽകി. ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം മാറ്റി.

*തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം.

*പ്രതിസന്ധിയിലായ ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് വായ്പയായി 20,000 കോടി. രണ്ടു ലക്ഷം ചെറുകിട യൂണിറ്റുകൾക്ക് ഇതിന്റെ പ്രയോജനം കിട്ടും. നികുതിദായകർക്ക് 18,000 കോടി റീഫണ്ട് നൽകി. 14 ലക്ഷം നികുതിദായകർക്ക് ഇതിന്റെ പ്രയോജനം കിട്ടി.

*റിയൽ എസ്റ്റേറ്റ് മേഖലയുടെ പുനരജ്ജീവനം ലക്ഷ്യമെന്ന് ധനമന്ത്രി വായ്പ കിട്ടാക്കടം പ്രഖ്യാപിച്ചവർക്കും വായ്പയ്ക്കായി അപേക്ഷിക്കാം.

*കർഷകർക്ക് നേരിട്ട് പണമെത്തിക്കും. റേഷൻ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ നൽകി.

*ജൻധൻ അക്കൗണ്ടിലൂടെ 52606 കോടിയുടെ ഇടപാട് നടന്നെന്നും ധനമന്ത്രി പറഞ്ഞു.

*തൊഴിലുകൾ സംരക്ഷിക്കാൻ പ്രത്യേക സഹായം നൽകുംമികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശേഷി വർധിപ്പിക്കാൻ 10,000 കോടി രൂപയുടെ സഹായം നൽകും

*ഇ.പി.എഫ് വിഹിതം കേന്ദ്രസർക്കാർ അടക്കുന്നത് തുടരും. 72.22 ലക്ഷം തൊഴിലാളികളുടെ മൂന്നുമാസത്തെ ഇ.പി.എഫ് വിഹിതമാണ് സർക്കാർ അടയ്ക്കുക.

*വെദ്യുത ഉൽപ്പാദന വിതരണ കമ്പനികൾക്ക് 90,000കോടി രൂപ അനുവദിക്കും. വൈദ്യുത നിരക്ക് കുറക്കണമെന്ന് വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകി.

*സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെണ്ടറുകൾ അനുവദിക്കില്ലകേന്ദ്ര ഏജൻസികളുടെ കരാറുകാരുടെ കാലാവധി ആറുമാസം നീട്ടി

*സർക്കാർ കരാറുകൾ ആറു മാസം നീട്ടി നൽകും. റെയിൽവേ, റോഡ് ഗതാഗത മന്ത്രാലയം, പിഡബ്ല്യൂഡി തുടങ്ങിയ ഏജൻസികൾക്കാണ് ഇത് ബാധകം. ഭാഗികമായി പൂർത്തിയാക്കിയ കരാറുകളുടെ ബാങ്ക് ഗാരന്റി റിലീസ് ചെയ്യും.

സുഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം ധനമന്ത്രാലയം പരിഷ്‌കരിച്ചു. ഒരുകോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ സൂക്ഷ്മ വിഭാഗത്തിലും 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ചെറുകിട വിഭാഗത്തിലും ഉൾപ്പെടും. 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങൾ ഇടത്തരം വിഭാഗത്തിൽ പെടും.

 കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കാനാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 10 ശതമാനമാണ് ഇതിനായി മാറ്റി വെക്കുന്നത്. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തജനം നൽകാനാണ് ഇത്തരമൊരു പാക്കേജ് എന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്തിന്റെ സകല മേഖലകളിലും കൊവിഡ് ആഘാതം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ആത്മനിർഭർ ഭാരത് എന്ന പേരിട്ടിരിക്കുന്ന പദ്ധതി കർഷകർക്കും ചെറുകിട വ്യവസായികൾക്കും മുതൽ രാജ്യത്തെ ഓരോ പൗരനും ഗുണം ലഭിക്കുന്ന തരത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP