Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്തയാഴ്ച പ്രത്യേക നിമയസഭാ സമ്മേളനം ചേരും; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ധാമി സർക്കാർ; യുസിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്തയാഴ്ച പ്രത്യേക നിമയസഭാ സമ്മേളനം ചേരും; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ധാമി സർക്കാർ; യുസിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: രാജ്യത്ത് ആദ്യമായി ഏക സിവിൽകോഡ് നടപ്പിലാക്കുന്ന സംസ്ഥാനമാകാൻ ഉത്തരാഖണ്ഡ്. വിഷയം പഠിക്കാനായി ചുമതലപ്പെടുത്തിയ സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോർട്ട് ദിവസങ്ങൾക്കകം മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് കൈമാറുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഏക സിവിൽകോഡ് നടപ്പിലാക്കുന്നത്.

ബില്ല് പാസാക്കാനായി ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർക്കാനാണ് തീരുമാനം. ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡാണ് ഇക്കാര്യത്തിൽ ആദ്യം മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഏക സിവിൽകോഡിനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞവർഷമാണ് സംസ്ഥാനസർക്കാർ രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ നിയോഗിച്ചത്. കരട് റിപ്പോർട്ട് തയ്യാറാക്കിയെന്നും ഉടൻ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും ഈ വർഷം ജൂണിൽ രഞ്ജന ദേശായി പറഞ്ഞിരുന്നു. 2.30 ലക്ഷം നിർദേശങ്ങളായിരുന്നു സമിതിക്ക് ലഭിച്ചത്.

ഉത്തരാഖണ്ഡിൽ ബിജെപി. അധികാരം നിലനിർത്താനായാൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമങ്ങളാവും ഏക സിവിൽ കോഡ് ഉറപ്പുവരുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ധാമി പ്രഖ്യാപിച്ചിരുന്നു.

ദീപാവലിക്കുശേഷം ഉത്തരാഖണ്ഡ് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചു ചേർത്ത് ബില്ലിന് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. ബിൽ പാസാകുന്നതോടെ യുസിസി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ദേവഭൂമി മാറും. ഉത്തരാഖണ്ഡിന്റെ പാത പിന്തുടർന്ന് യുസിസി നടപ്പിലാക്കാനൊരുങ്ങുകയാണ് ഗുജറാത്ത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നാണ് ഗുജറാത്തും പ്രഖ്യാപിച്ചിരിക്കുന്നത്. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും സ്വത്തുക്കളിൽ പെൺമക്കൾക്ക് തുല്യാവകാശം ലഭിക്കുന്നതിനും ഊന്നൽ നൽകുന്നതാണ് യുസിസി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP