Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം; അതുപാടില്ലെന്നാണ് ബിജെപി നിലപാട്; മതാടിസ്ഥാനത്തിൽ സംവരണം അരുത്; ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത്ഷാ

മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം; അതുപാടില്ലെന്നാണ് ബിജെപി നിലപാട്;  മതാടിസ്ഥാനത്തിൽ സംവരണം അരുത്; ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: മുസ്ലിം സംവരണം ഭരണഘടനാവിരുദ്ധമന്നും അത് ആവശ്യമില്ല എന്നാണ് ബിജെപി നിലപാടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ നന്ദേഡിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ല. ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് മുസ്ലിം സംവരണം വേണോ വേണ്ടയോ എന്ന് ഉദ്ധവ് താക്കറെ പറയണം. വീർ സവർക്കറെ പാഠ പുസ്തകങ്ങളിൽ നിന്നു ഒഴിവാക്കാൻ കർണാടകയിൽ സർക്കാർ രൂപീകരിച്ചവർ തീരുമാനിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ഈ നിലപാടിനോടു യോജിക്കുന്നുണ്ടോ എന്നും അമിത് ഷാ ചോദിച്ചു.

'ഞാൻ ഉദ്ധവ് താക്കറയോട് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകു. മുത്തലാഖ് നിർത്തലാക്കാൻ മോദി സർക്കാർ തീരുമാനിച്ചു. നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ? അയോധ്യയിൽ രാമക്ഷേത്രം പണിയുകയാണ്. നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ? രാമ ജന്മ ഭൂമിയിൽ ക്ഷേത്രം പണിയണോ വേണ്ടയോ? പല ബിജെപി സർക്കാരുകളും ഒരു കോമൺ സിവിൽ കോഡ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പൊതു സിവിൽ കോഡിനെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ? ഇക്കാര്യത്തിലൊക്കെ നിങ്ങൾ നിലപാട് വ്യക്തമാക്കു'- അമിത് ഷാ വെല്ലുവിളിച്ചു. ഔറംഗബാദ്, ഒസമാനാബാദ്, അഹമ്മദ്‌നഗർ എന്നിവയുടെ പേരുമാറ്റം ഉദ്ധവ് അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

2014ലും 2019ലും മോദി സർക്കാറിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ച മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി പറയുകയാണ്. 2019ൽ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ വിജയിക്കുകയാണെങ്കിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഉദ്ധവ് താക്കറെ സമ്മതിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉദ്ധവ് ധാരണ തെറ്റിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നരേന്ദ്ര മോദി സർക്കാർ ഒൻപത് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് മഹാരാഷ്ട്രയിൽ പൊതുയോഗം സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP