Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനങ്ങൾക്ക് നൽകിയ അഞ്ച് ഉറപ്പുകൾ പാലിക്കാത്തത് വഞ്ചന; വൈദ്യുതി ബില്ല് ഇപ്പോൾ അടയ്ക്കേണ്ടതില്ലെന്ന് നളിൻ കുമാർ കട്ടീൽ; മോദിയുടെ 15 ലക്ഷം രൂപ കൈപ്പറ്റിയ കട്ടീൽ, മുഖ്യമന്ത്രി രാജിവെക്കാൻ ആവശ്യപ്പെടാത്തത് മഹാമനസ്‌കതയെന്ന് കോൺഗ്രസ്

ജനങ്ങൾക്ക് നൽകിയ അഞ്ച് ഉറപ്പുകൾ പാലിക്കാത്തത് വഞ്ചന; വൈദ്യുതി ബില്ല് ഇപ്പോൾ അടയ്ക്കേണ്ടതില്ലെന്ന് നളിൻ കുമാർ കട്ടീൽ; മോദിയുടെ 15 ലക്ഷം രൂപ കൈപ്പറ്റിയ കട്ടീൽ, മുഖ്യമന്ത്രി രാജിവെക്കാൻ ആവശ്യപ്പെടാത്തത് മഹാമനസ്‌കതയെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: കർണാടകയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തത് വഞ്ചന ആയതിനാൽ ജനങ്ങൾ ഇനി മുതൽ വൈദ്യുതി ബില്ലടയ്ക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന ഘടകം പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ.

''ഉദ്യോഗസ്ഥർ വീടുവീടാന്തരം കയറിയിറങ്ങി വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ ജനങ്ങൾ രോഷാകുലരാണ് . ജനങ്ങൾ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ ഞങ്ങൾ അവർക്കൊപ്പം നിൽക്കും എതിർക്കും'. ജനങ്ങൾക്കുള്ള അഞ്ച് ഉറപ്പുകൾക്കാണ് ജനങ്ങൾ കോൺഗ്രസിന് വ്യക്തമായ ജനവിധി നൽകിയത്. അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുമെന്ന് സിദ്ധരാമയ്യയും ഡികെ ശിവകുമാറും വോട്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു. 24 മണിക്കൂർ കഴിഞ്ഞു ഇപ്പോൾ എത്ര ദിവസമായി. സംസ്ഥാനത്തെ പൊതുഗതാഗതത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, സ്ത്രീകൾക്ക് 2000 രൂപ നൽകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യാതൊരു മാനദണ്ഡവുമില്ലാതെ ഈ വാഗ്ദാനം എന്തായി. അധികാരത്തിൽ വന്നിട്ട് രണ്ടാഴ്ചയോളമായെങ്കിലും ജനങ്ങൾക്ക് നൽകിയ ഉറപ്പുകളെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. വാഗ്ദാനം ചെയ്ത ഉറപ്പുകൾ എപ്പോൾ നടപ്പാക്കും' എന്നും കട്ടീൽ ചോദിച്ചു .

കോൺഗ്രസിന്റെ ഉറപ്പുകളിൽ ജനങ്ങൾ വിശ്വസിച്ചിരുന്നു, എന്നാൽ ഇപ്പോൾ അവർ രോഷത്തിലാണ്. അതിനാൽ ജനങ്ങൾ വൈദ്യുതി ബില്ല് ഇപ്പോൾ അടയ്ക്കേണ്ടതില്ലേന്ന് കട്ടീൽ കൂട്ടിച്ചേർത്തു.

അതേസമയം മോദിയുടെ 15 ലക്ഷം രൂപ കൈപ്പറ്റിയ കട്ടീൽ കോൺഗ്രസിന്റെ വാഗ്ദാനം 24 മണിക്കൂറിനുള്ളിൽ നടപ്പിലാക്കാതത്തിന്റെ വേവലാതി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു. മുഖ്യമന്ത്രി രാജിവെക്കാൻ ആവശ്യപ്പെടാത്തത് കട്ടിലിന്റെ മഹാമനസ്‌കതയുടെ ഭാഗമാണെന്നും നേതാക്കൾ ട്രോളി. മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാഗ്ദാനങ്ങൾ ഉടനടി നടപ്പിലാക്കുമെന്നും മോദിയുടെ വാഗ്ദാനം പോലെയല്ല കോൺഗ്രസിന്റെ വാഗ്ദാനമെന്ന് ജനങ്ങൾക്ക് അറിയാമെന്നും ബിജെപിയുടെ വാഗ്ദാനം ലംഘനങ്ങൾക്കെതിരെയാണ് ഇത്തവണത്തെ വോട്ട് എന്ന് കട്ടീൽ ഓർക്കണം എന്നും നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP