Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചില്ല; ലോക്സഭാ സെക്രട്ടറിയേറ്റിന്റേത് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം; സുപ്രീം കോടതിയെ സമീപിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ; തന്റെ ഗതി തന്നെ രാഹുൽ ഗാന്ധിയും നേരിടുമെന്നും പാർലമെന്റിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഫൈസൽ

കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചില്ല; ലോക്സഭാ സെക്രട്ടറിയേറ്റിന്റേത് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം; സുപ്രീം കോടതിയെ സമീപിച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ; തന്റെ ഗതി തന്നെ രാഹുൽ ഗാന്ധിയും നേരിടുമെന്നും പാർലമെന്റിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഫൈസൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ. ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. രണ്ട് മാസമായി ലോക്‌സഭാ സെക്രട്ടറിയേറ്റ് മനഃപൂർവം നടപടി വൈകിപ്പിക്കുന്നുവെന്നാണ് ഫൈസൽ ആരോപിക്കുന്നത്.

തന്റെ ഗതി തന്നെ രാഹുൽ ഗാന്ധിയും നേരിടുമെന്നും പാർലമെന്റിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഫൈസൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വധശ്രമക്കേസിൽ പത്ത് വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലക്ഷദ്വീപ് എംപി ആയിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ജനുവരി പതിമൂന്നിനായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്.

ഫൈസൽ കുറ്റക്കാരനാണെന്ന വിധി ജനുവരി 25-ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ ലോക്‌സഭാ സെകട്ടറിയേറ്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്‌സഭാ സെകട്ടറിയേറ്റ് ഉത്തരവ് ഇറക്കിയിട്ടില്ല.

ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരെഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നടപടിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ടാണ് ഭരണഘടനാ സ്ഥാപനമായ ലോക്‌സഭാ സെക്രട്ടറിയേറ്റിന് തന്റെ അയോഗ്യത പിൻവലിക്കാൻ കഴിയാത്തതെന്നും ഹർജിയിൽ ഫൈസൽ ചോദിക്കുന്നു. അഭിഭാഷകൻ കെ.ആർ. ശശി പ്രഭുവാണ് ഫൈസലിന്റെ ഹർജി ഫയൽ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP