Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശിഷ്ടസേവനത്തിന് കീർത്തി ചക്രയും ശൗര്യ ചക്രയും വിശിഷ്ഠ് സേവാ മെഡലും; സൈനിക സേവനത്തിലെ വിജയ പാത ഉത്തരകാശിയിൽ തുടരാനായില്ല; ഉത്തരഖണ്ഡിലെ മുഖ്യമന്ത്രിയാക്കാൻ കെജ്രിവാൾ മുമ്പിൽ നിർത്തിയ ഏവറസ്റ്റ് കീഴടക്കിയ സൈനികന് രാഷ്ട്രീയം മടുത്തു; കോഠിയാൽ ആംആദ്മിയിൽ നിന്ന് പുറത്തേക്ക്

വിശിഷ്ടസേവനത്തിന് കീർത്തി ചക്രയും ശൗര്യ ചക്രയും വിശിഷ്ഠ് സേവാ മെഡലും; സൈനിക സേവനത്തിലെ വിജയ പാത ഉത്തരകാശിയിൽ തുടരാനായില്ല; ഉത്തരഖണ്ഡിലെ മുഖ്യമന്ത്രിയാക്കാൻ കെജ്രിവാൾ മുമ്പിൽ നിർത്തിയ ഏവറസ്റ്റ് കീഴടക്കിയ സൈനികന് രാഷ്ട്രീയം മടുത്തു; കോഠിയാൽ ആംആദ്മിയിൽ നിന്ന് പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡെഹ്റാഡൂൺ: ഫെബ്രുവരിയിൽ നടന്ന ഉത്തരാഖണ്ഡിൽ ആംആദ്മിക്ക് തിരിച്ചടി. ഉത്തരാഖണ്ഡിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അജയ് കോഠിയാലാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വളരാൻ ആംആദ്മി ശ്രമിക്കുന്നതിനിടെയാണ് കോഠിയാലിന്റെ രാജി.

വിരമിച്ച സൈനികർ, വിരമിച്ച പാർലമെന്റംഗങ്ങൾ, മുതിർന്ന പൗരർ, പ്രബുദ്ധവ്യക്തികൾ, വനിതകൾ, യുവാക്കൾ എന്നിവരുടെ വികാരം കണക്കിലെടുത്ത് താൻ പാർട്ടിയിൽ നിന്ന് രാജി വെയ്ക്കുകയാണെന്ന് എ.എ.പി. ദേശീയ കൺവീനർ അരവിന്ദ് കെജ് രിവാളിനെഴുതിയ കത്തിൽ അജയ് കോഠിയാൽ വ്യക്തമാക്കി. എന്താണ് കാരണമെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ഗുജറാത്തിലും മറ്റും അത്ഭുതമുണ്ടാക്കുമെന്നായിരുന്നു കെജ്രിവാൾ പറഞ്ഞിരുന്നത്. ഇതിലൂടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടാനായിരുന്നു ശ്രമം.

കോഠിയാൽ പോയാലും പ്രശ്‌നമില്ലെന്ന് ആംആദ്മി പറയുന്നുണ്ട്. ദീർഘകാല ബന്ധം കോഠിയാലിന് പാർട്ടിയുമായി ഉണ്ടായിരുന്നില്ല. 2021 ഏപ്രിലിലാണ് കോഠിയാൽ എ.എ.പിയിൽ അംഗമായത്. 2022 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തരകാശിയിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ ബിജെപിയുടെ സുരേഷ് ചൗഹാനോട് കോഠിയാൽ പരാജയപ്പെട്ടു. ഇതിന് ശേഷം ആംആദ്മിയുമായി കോഠിയാൽ അകന്നുവെന്നാണ് സൂചന. എങ്കിലും ഉത്തരേന്ത്യയിലെ പ്രധാന നേതാവ് പാർട്ടിയും ആയി അകലുന്നത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.

സൈനികസേവനത്തിൽനിന്ന് വിരമിച്ച ശേഷം യുവജനവികസനം ലക്ഷ്യമാക്കി ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു. വിശിഷ്ടസേവനത്തിന് കീർത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡൽ എന്നിവ കോഠിയാലിന് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ അദ്ദേഹം ഉത്തരാഖണ്ഡിലെ നെഹ്റു മൗണ്ടെയ്നീയറിങ് ഇൻസ്റ്റിട്യൂട്ടിന്റെ പ്രിൻസിപ്പലായിരുന്നു. സൈന്യത്തിൽ കേണൽ പദവിയിലിരിക്കെ വിരമിച്ച കോഠിയാൽ പ്രതിരോധസേനകളിലേക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടിയാണ് സ്ഥാപനം ആരംഭിച്ചത്.

തിരഞ്ഞെടുപ്പിൽ നിരാശാജനകമായ പ്രകടനത്തോടെ ഉത്തരാഖണ്ഡിലെ എ.എ.പി. സംസ്ഥാനഘടകവും 13 ജില്ലാ ഘടകങ്ങളും കെജ് രിവാൾ പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ എഴുപതംഗസഭയിലേക്കുള്ള ഒറ്റ സീറ്റിൽ പോലും എ.എ.പിക്ക് വിജയം നേടാനായിരുന്നില്ല. കോഠിയാലിനെ മുമ്പിൽ നിർത്തിയായിരുന്നു പ്രചരണം. കേരളത്തിൽ അടക്കം പുതിയ സഖ്യസാധ്യതകൾ ആംആദ്മി തേടുന്നുണ്ട്. ട്വന്റി ട്വന്റിയുമായുള്ള സഹകരണവും പ്രഖ്യാപിച്ചു. അതിന്‌ടെയാണ് കോഠിയാലിന്റെ രാജി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP