Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

പൗരന്മാരെ വിശ്വാസ അടിസ്ഥാനത്തിൽ വേർതിരിക്കാനും അരക്ഷിതാവസ്ഥ ഉണ്ടാക്കാനും ശ്രമം; ഉയർന്നു വരുന്ന ഹിന്ദു ദേശീയതയിൽ ആശങ്ക ഉണ്ടെന്ന് മുൻ രാഷ്ട്രപതി ഹമീദ് അൻസാരി

പൗരന്മാരെ വിശ്വാസ അടിസ്ഥാനത്തിൽ വേർതിരിക്കാനും അരക്ഷിതാവസ്ഥ ഉണ്ടാക്കാനും ശ്രമം; ഉയർന്നു വരുന്ന ഹിന്ദു ദേശീയതയിൽ ആശങ്ക ഉണ്ടെന്ന് മുൻ രാഷ്ട്രപതി ഹമീദ് അൻസാരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉയർന്നു വരുന്ന ഹിന്ദു ദേശീയതയിൽ ആശങ്ക ഉണ്ടെന്ന് മുൻ രാഷ്ട്രപതി ഹമീദ് അൻസാരി. ഇന്ത്യൻ -അമേരിക്കൻ മുസ്ലിം കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കവേയായിരുന്നു ഇന്ത്യൻ ജനാധിപത്യത്തിന് നേരേയുള്ള വിമർശനം. പൗര ദേശീയതയുടെ സുസ്ഥിരതത്വത്തെ തകർക്കുന്ന ഒരു സ്ഥിതി സമീപവർഷങ്ങളിൽ ഉണ്ടാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

മതപരമായ ഭൂരിപക്ഷത്തിന്റെയും, കുത്തക രാഷ്ട്രീയ അധികാരത്തിന്റെയും മറവിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ ശ്രമം നടക്കുന്നു. പൗരന്മാരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും, അസഹിഷ്ണുതയ്ക്ക് വഴങ്ങാനും, അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനും ശ്രമിക്കുന്നതായും അദ്ദേഹം വിമർശിച്ചു.

അൻസാരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി രംഗത്തെത്തി. ന്യൂനപക്ഷ വോട്ടുകൾ ചൂഷണം ചെയ്തിരുന്ന ആളുകൾ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന ക്രിയാത്മക അന്തരീക്ഷത്തെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP