Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിൽ ജിതിൻ പ്രസാദ യോഗി മന്ത്രിസഭയിലേക്ക്; ബിജെപിയുടെ നിർണായക നീക്കം തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ

യുപിയിൽ ജിതിൻ പ്രസാദ യോഗി മന്ത്രിസഭയിലേക്ക്; ബിജെപിയുടെ നിർണായക നീക്കം തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മുൻകോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ, ബ്രാഹ്മണ നേതാവ് ലക്ഷ്മികാന്ത് ബാജ്പേയ്, മോദിയുടെ വിശ്വസ്തൻ എ.കെ ശർമ എന്നിവർ യോഗി മന്ത്രിസഭയിലേക്ക്. ഇവരെ ഉൾപ്പെടുത്തി യുപി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നാണ് വാർത്തകൾ.

ബ്രാഹ്മണ സമൂഹത്തിൽനിന്ന് മൂന്നു പേരെയാണ് പരിഗണിക്കുന്നത്. പുറമേ, യുപിയിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ സഞ്ജയ് നിഷാദ് പോലുള്ള മറ്റ് സമുദായങ്ങളിൽ നിന്നുള്ള രണ്ടോ മൂന്നോ വ്യക്തികളെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കാം.

മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഡൽഹിയിൽ ബിജെപി നേതാക്കൾ മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിയ ആദിത്യനാഥ് നേരിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെ യോഗത്തിലേക്ക് പോവുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, സംഘടന ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP