Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉവൈസിയെ അഫ്ഗാനിലേക്ക് അയക്കുകയാണ് നല്ലത്; അവരുടെ സമുദായത്തേയും അവരുടെ സ്ത്രീകളേയും ഉവൈസിക്കായിരിക്കും രക്ഷിക്കാൻ കഴിയുക: എ.ഐ.എം.ഐ.എം അദ്ധ്യക്ഷന് മറുപടിയുമായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ

ഉവൈസിയെ അഫ്ഗാനിലേക്ക് അയക്കുകയാണ് നല്ലത്; അവരുടെ സമുദായത്തേയും അവരുടെ സ്ത്രീകളേയും ഉവൈസിക്കായിരിക്കും രക്ഷിക്കാൻ കഴിയുക: എ.ഐ.എം.ഐ.എം അദ്ധ്യക്ഷന് മറുപടിയുമായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുമ്പോൾ മോദി സർക്കാർ അഫ്ഗാനിലെ സ്ത്രീകളുടെ കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുകയാണെന്ന എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി ശോഭ കരന്തലജെ. അഫ്ഗാനിലെ സ്ത്രീകളെ രക്ഷിക്കാൻ ഉവൈസിക്കാണ് കൂടുതൽ സാധിക്കുകയെന്ന് ശോഭ പറഞ്ഞു.

'ഉവൈസിയെ അഫ്ഗാനിലേക്ക് അയക്കുകയാണ് നല്ലത്. അവരുടെ സമുദായത്തേയും അവരുടെ സ്ത്രീകളേയും ഉവൈസിക്കായിരിക്കും രക്ഷിക്കാൻ കഴിയുക,' ശോഭ പറഞ്ഞു.

നേരത്തെ ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുകയാണെന്ന് ഉവൈസി പറഞ്ഞിരുന്നു. ഒമ്പത് പെൺകുട്ടികളിൽ ഒരാൾ വീതം രാജ്യത്ത് അഞ്ച് വയസാകുമ്പോഴേക്ക് മരണപ്പെടുന്നുണ്ടെന്ന് ഉവൈസി പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ ഇന്ത്യയിലെ പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലാണ് ആശങ്കപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP