Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഇസ്ലാമിക ദേശമാക്കാൻ കാശ്മീർ വിഷയം ഏറ്റെടുക്കാൻ ഉറച്ച് അൽഖ്വയ്ദ; അൽഖ്വയ്ദയുടെ ഓൺലൈൻ മാസികയിൽ അൽഹിന്ദ് കൂടി ചേർത്തു; കാശ്മീരിലെ മുസ്ലീങ്ങളെ സ്വതന്ത്രരാക്കിയാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാൻ പറ്റുന്നതെങ്ങനെയെന്ന് വ്യക്തമാക്കി ലേഖന പരമ്പരകൾ

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഇസ്ലാമിക ദേശമാക്കാൻ കാശ്മീർ വിഷയം ഏറ്റെടുക്കാൻ ഉറച്ച് അൽഖ്വയ്ദ; അൽഖ്വയ്ദയുടെ ഓൺലൈൻ മാസികയിൽ അൽഹിന്ദ് കൂടി ചേർത്തു; കാശ്മീരിലെ മുസ്ലീങ്ങളെ സ്വതന്ത്രരാക്കിയാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാൻ പറ്റുന്നതെങ്ങനെയെന്ന് വ്യക്തമാക്കി ലേഖന പരമ്പരകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അൽഖ്വയ്ദയെന്ന ഇസ്ലാമിക ഭീകരസംഘടനയുടെ ഓൺലൈൻ പബ്ലിക്കേഷനായ നവായ് അഫ്ഗാൻ ജിഹാദിന്റെ പുതിയ ലക്കത്തിലെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഇസ്ലാമിക ദേശമാക്കാൻ കാശ്മീർ വിഷയം ഏറ്റെടുക്കാൻ തങ്ങൾ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഇതിലൂടെ അൽഖ്വയ്ദ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി അൽഖ്വയ്ദയുടെ ഓൺലൈൻ മാസികയിൽ അൽഹിന്ദ് കൂടി ചേർത്തിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യം സാധ്യമാക്കുന്നതിനായി കാശ്മീരിലെ മുസ്ലീങ്ങളെ സ്വതന്ത്രരാക്കിയാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാക്കാൻ പറ്റുന്നതെങ്ങനെയെന്ന് വ്യക്തമാക്കി ഈ പ്രസിദ്ധീകരണത്തിൽ പ്രകോപനപരമായ ലേഖന പരമ്പരകൾ വന്ന് കൊണ്ടിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്.

അൽഖ്വയ്ദയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവിഭാഗമായ അൽഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനന്റ് അഥവാ അക്വിസിന് വേണ്ടിയിറക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രസിദ്ധീകരണമാണിത്. ഈ മാഗസിന്റെ പേര് നവായ് ഗസ്വ-ഇ-ഹിന്ദ് എന്നാക്കി മാറ്റുന്നതിനെ പറ്റിയുള്ള രൂപരേഖകളെ പറ്റിയും ഈ ലക്കത്തിൽ പരാമർശങ്ങളുണ്ട്. ഇന്ത്യയെ ഇസ്ലാമികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഈ ഭീകരസംഘടന ഇനി ഇന്ത്യയിൽ പ്രത്യേകിച്ച് കാശ്മീരിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. യുഎസും അഫ്ഗാൻ താലിബാനും അടുത്തിടെ കരാറുണ്ടാക്കിയതിന് ശേഷമിറക്കിയ ലക്കത്തിലാണ് ഇന്ത്യയെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ തങ്ങളുടെ നീക്കത്തെക്കുറിച്ച് അൽഖ്വയ്ദ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന്റെ ഏറ്റവും പുതിയ ലക്കം ഈ ആഴ്ചയാണ് ഓൺലൈനിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി 29ന് ഒപ്പ് വച്ച യുഎസ്-താലിബാൻ ഡീലിനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക എഡിഷനാണിത്. ഈ ഡീലിനെ നിർണായകമായ വിജയം എന്നാണീ മാഗസിൻ വിശേഷിപ്പിച്ചിരിക്കുന്നത്. 135 പേജുകൾ വരുന്ന ഈ മാഗസിനിൽ ' കാണ്ഡഹാർ ടു ഡോഡ; ദി സീസൺ ഓഫ് ഹോപ്സ്' എന്ന ഒരു ലേഖനമുണ്ട്. മുഹമ്മദ് സക്കീർ ട്രാലി എന്ന പേരിലുള്ള ഒരു കാശ്മീരുകാരനാണ് ഇതെഴുതിയിരിക്കുന്നത്. കാശ്മീരിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ അക്വിസ് നടത്തുന്ന പ്രയത്നങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി കഴിഞ്ഞ വർഷം മോദി സർക്കാർ റദ്ദാക്കിയതിനെ നിശിതമായ ഭാഷയിലാണ് ഈ ലേഖനത്തിൽ വിമർശിച്ചിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഇസ്ലാമിക വൽക്കരിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലെ മുസ്ലീങ്ങളെ അടിച്ചമർത്തുന്നതിന് ഇന്ത്യ കടുത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും ഈ ലേഖനത്തിലുണ്ട്. ഈ ഉപഭൂഖണ്ഡത്തിലെ ജിഹാദ് വിജയിക്കണമെങ്കിൽ അഫ്ഗാനിൽ ഇസ്ലാമിക് എമിറേറ്റ്സ് പുനഃസ്ഥാപിക്കണേണ്ടതിന്റെ ആവശ്യകതയും ഈ മാഗസിൻ എടുത്തു കാട്ടുന്നുണ്ട്.

പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക് ഭീകരസംഘടനകളായ ജയ്ഷ് ഇ മുഹമ്മദ് പോലുള്ളവ നേരത്തെ തന്നെ ഗസ്വ ഇ ഹിന്ദ് അഥവാ ഇന്ത്യക്കെതിരാ വിശുദ്ധയുദ്ധം എന്ന സങ്കൽപ്പം ഉയർത്തിപ്പിടിച്ചിരുന്നു. എന്നാൽ ആ ആശയത്തെ കൂടുതൽ ശക്തമായി പ്രായോഗികവൽക്കരിക്കാനാണ് അൽഖ്വയ്ദ ഇപ്പോൾ ഒരുങ്ങുന്നതെന്ന മുന്നറിയിപ്പ് ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP