Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

"എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല", ഉന്നാവോ പെൺകുട്ടിയുടെ ദയനീയാവസ്ഥ വിവരിക്കുന്നതിനിടെ വികാരാധീനനായി വിതുമ്പി അമിക്കസ് ക്യൂറി; ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്; ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തീകരിക്കണമെന്ന് കോടതിയുടെ കർശന നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉന്നാവോ പെൺകുട്ടിയും കുടുംബവും നേരിട്ട ആക്രമണങ്ങൾ വിവരിക്കുന്നതിനിടെ വികാരാധീനനായി കോടതിയിൽ വിതുമ്പി അമിക്കസ് ക്യൂറി വി. ഗിരി. അസാധാരണമായ സംഭവങ്ങളിലൂടെയാണ് അവർ കടന്നുപോയതെന്ന അദ്ദേഹം കോടതിയൽ പറഞ്ഞു.

'എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെൺകുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആകുന്നു (പ്രതികൾ വ്യത്യസ്തം ആണ് ). ഇരയുടെ പിതാവിനെ കേസ്സിൽ കുടുക്കി കസ്റ്റഡിയിൽ എടുക്കുന്നു. കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെടുന്നു. ബലാൽസംഗ കേസ് വിചാരണയ്ക്ക് വരാൻ സമയമായപ്പോൾ ഇര സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നു. ഇര ഇപ്പോൾ ജീവൻ നിലനിറുത്താൻ വെന്റിലേറ്ററിൽ ആണ്.' എന്നു പറഞ്ഞാണ് അദ്ദേഹം വിതുമ്പിയത്.


അദ്ദേഹത്തോടെ സംയമനം പാലിക്കാനും മടിക്കാതെ കാര്യങ്ങൾ തുറന്നു പറയാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. തുടർന്ന് 'ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?' എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു. കുട്ടിയുടെ കുടുംബത്തിന് മാതൃകാപരമായ രീതിയിൽ നഷ്ടപരിഹാരം നൽകണമെന്നും കോടതിയിൽ വി. ഗിരി ആവശ്യപ്പെട്ടു.

കേസിൽ അന്വേഷണം പൂർത്തീകരിക്കാൻ ഒരു മാസം സമയമെടുക്കുമെന്നാണ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. പക്ഷേ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തീകരിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. ഉന്നാവോ ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കേസുകൾ ലഖ്നൗവിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാനും പെൺകുട്ടിക്കും കുടുംബത്തിനും കേന്ദ്രസേനയുടെ സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP