Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സത്യപ്രതിജ്ഞ പാർലമെന്റ് സെൻട്രൽ ഹാളിൽ; സത്യപ്രതിജ്ഞ ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തിൽ; പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പങ്കെടുത്തു

രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സത്യപ്രതിജ്ഞ പാർലമെന്റ് സെൻട്രൽ ഹാളിൽ; സത്യപ്രതിജ്ഞ ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തിൽ; പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പങ്കെടുത്തു

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രഥമപൗരനായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാഷ്ട്രപതി സ്ഥാനം ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും റാം നാഥ് കോവിന്ദ്. ഡോ. രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം, പ്രണബ് മുഖർജി തുടങ്ങിയവർ നടന്ന വഴിയിലൂടെ നടക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നും റാം നാഥ് പറഞ്ഞു.

പാർലമെന്റിലെ സെൻട്രൽ ഹാളിലെ പഴയ ഓർമകൾ വീണ്ടും കയറിവരികയാണ്. നിരവധി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഞാൻ ചെറിയൊരു ഗ്രാമത്തിലെ ചെറിയൊരു പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് യാത്ര വളരെ വലുതായിരുന്നു. ഒരു രാജ്യമെന്ന നിലയിൽ നമ്മുക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും പലതും നേടാനുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ 14മത് രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്. രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ അദ്ദേഹവും ഭാര്യയും പുഷ്പാർച്ചന നടത്തി. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലേക്ക്.

രാഷ്ട്രപതിഭവനിൽനിന്നു രാഷ്ട്രപതി പ്രണബ് മുഖർജിയും നിയുക്ത രാഷ്ട്രപതി റാം നാഥ് കോവിന്ദും ഒരേവാഹനത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിനായി പാർലമെന്റ് മന്ദിരത്തിലേക്ക്. ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ഇരുവരെയും സ്വീകരിച്ച് സെൻട്രൽ ഹാളിലേക്ക് ആനയിച്ചു.

സെൻട്രൽ ഹാളിൽ സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു. വേദിയുടെ മധ്യ ഇരിപ്പിടത്തിൽനിന്നു പ്രണബ് മാറി. ആ ഇരിപ്പിടത്തിലേക്ക് കോവിന്ദ്. കോവിന്ദ് ഇരുന്ന ഇരിപ്പിടത്തിലേക്ക് പ്രണബും.

പാർലമെന്റിലേക്ക് കടന്നപ്പോൾ സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് അംഗരക്ഷകർ സല്യൂട്ട് നൽകി. തിരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാഷ്ട്രപതിഭവനിലേക്ക് പോകുമ്പോൾ പുതിയ രാഷ്ട്രപതി അംഗ രക്ഷകർ സല്യൂട്ട് നൽകും. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ നമ്പർ 10, രാജാജി മാർഗിലേക്ക് തിരിക്കും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP