Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിഹാറിൽ രാഷ്ട്രീയ നാടകങ്ങൾക്കിടെ എൻഡിഎയിൽ സീറ്റ് ധാരണ; നിയമസഭാ തിരഞ്ഞെടുപ്പിൽ 122 സീറ്റിൽ ജെഡിയുവും 121 സീറ്റിൽ ബിജെപിയും മത്സരിക്കും; ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് ജെഡി-യുവും വികാസ്ഷീൽ ഇൻസാൻ പാർട്ടിക്ക് ബിജെപിയും തങ്ങളുടെ ക്വോട്ടയിൽനിന്നു സീറ്റ് നൽകും; ചിരാഗ് പാസ്വാനെ തള്ളി നിതീഷിനെ നേതാവായി വാഴിച്ച് ബിജെപി; പാർട്ടി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കി

ബിഹാറിൽ രാഷ്ട്രീയ നാടകങ്ങൾക്കിടെ എൻഡിഎയിൽ സീറ്റ് ധാരണ; നിയമസഭാ തിരഞ്ഞെടുപ്പിൽ 122 സീറ്റിൽ ജെഡിയുവും 121 സീറ്റിൽ ബിജെപിയും മത്സരിക്കും; ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് ജെഡി-യുവും വികാസ്ഷീൽ ഇൻസാൻ പാർട്ടിക്ക് ബിജെപിയും തങ്ങളുടെ ക്വോട്ടയിൽനിന്നു സീറ്റ് നൽകും; ചിരാഗ് പാസ്വാനെ തള്ളി നിതീഷിനെ നേതാവായി വാഴിച്ച് ബിജെപി; പാർട്ടി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കി

മറുനാടൻ ഡെസ്‌ക്‌

പാറ്റ്‌ന: ബിഹാറിൽ തിരക്കിട്ട ചർച്ചകൾക്ക് ശേഷം ഒടുവിൽ എൻഡിഎയിൽ സീറ്റ് വിഭജന ധാരണയായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു 122 സീറ്റിൽ മത്സരിക്കും. ബിജെപി ഒരുസീറ്റ് കുറവിൽ 121 സീറ്റിലും. 243 അംഗ സഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2010 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവും ബിജെപിയും യഥാക്രമം 141, 102 സീറ്റുകളിൽ മത്സരിച്ചിരുന്നു. നിതീഷ് കുമാർ തന്നെയാണ് ഇത്തവണയും മുഖ്യമന്ത്രി സ്ഥാനാർത്ഥി.

ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് ജെഡി-യുവും വികാസ്ഷീൽ ഇൻസാൻ പാർട്ടിക്ക് ബിജെപിയും തങ്ങളുടെ ക്വോട്ടയിൽനിന്നു സീറ്റ് നല്കാനാണു തീരുമാനമായത്. ഇതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

രാഷ്ട്രീയ നാടകങ്ങൾക്കിടെയാണ് സീറ്റ് ധാരണ പ്രഖ്യാപിക്കുന്നത്. എൽജെപി സംസ്ഥാനത്ത് എൻഡിഎ വിട്ട് ഒരുദിവസത്തിന് ശേഷമാണ് പ്രഖ്യാപനം. അടുത്ത ബിഹാർ സർക്കാർ ബിജെപി-എൽജെപി സർക്കാർ ആയിരിക്കുമെന്നാണ് ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചത്. എന്നാൽ, ബിഹാറിലെ നേതാവ് നിതീഷ് തന്നെയായിരിക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ അർഥശങ്കയില്ലാതെ വ്യക്തമാക്കി. എൽജെപി കേന്ദ്രത്തിലെ തങ്ങളുടെ സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

രാം വിലാസ് പാസ്വാൻ രാജ്യസഭാ എംപിയായത് ജെഡിയുവിന്റെ സഹായത്തോടെയാണെന്ന കാര്യവും നിതീഷ് ഓർമിപ്പിച്ചു. അദ്ദേഹം സുഖമില്ലാതെയിരിക്കുയാണ്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ. അദ്ദേഹം രാജ്യസഭയിൽ എത്തിയത് ജെഡിയുവിന്റെ സഹായം ഇല്ലാതെയാണോ? അവർക്ക് ബിഹാർ വിധാൻ സഭയിൽ എത്ര സീറ്റുണ്ട്? രണ്ട്. അതുകൊണ്ട് ബിജെപി-ജെഡിയു പാസ്വാന് രാജ്യസഭയിലേക്ക് ടിക്കറ്റ് നൽകി-നിതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും അപ്രസക്തമായ കാര്യം പറഞ്ഞാൽ അത് തന്നെ ബാധിക്കുകയില്ലെന്നും ചിരാഗ് പാസ്വാനെ ലക്ഷ്യമാക്കി നിതീഷ് പറഞ്ഞു.

മഹാസഖ്യത്തിൽ ആർജെഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലും മത്സരിക്കാൻ ധാരണയായിരുന്നു. ഇടതുകക്ഷികളായ സിപിഐ(എംഎൽ) 19 സീറ്റിലും സിപിഐ ആറു സീറ്റിലും സിപിഎം നാലു സീറ്റിലും മത്സരിക്കും. വിഐപി, ജെഎംഎം അടക്കമുള്ള ചെറുപാർട്ടികൾക്ക് ആർജെഡിയുടെ വിഹിതത്തിൽനിന്നു സീറ്റ് നല്കാനായിരുന്നു ധാരണ.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിന് ഫലം പുറത്ത് വരും.

ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 27 സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന ഷൂട്ടർ ശ്രേയസി സിങ് അടക്കം അഞ്ച് വനിതകളും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP