Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാക്കോട്ടെ പ്രത്യാക്രമണം മോദിയുടെ രാജയോഗം തെളിച്ചു; ടൈംസ് നോ സർവേ പ്രകാരം എൻഡിഎ കേവല ഭൂരിപക്ഷം നേടും; ഡിഎംകെ മാനം കാത്താലും യുപിഎ 135ൽ ഒതുങ്ങും; യുപിയിലും എസ്‌പി- ബിഎസ്‌പി സഖ്യവും ബിജെപിയും ഒപ്പത്തിനൊപ്പം; ഡൽഹിയിൽ ഏഴു സീറ്റുകൾ ബിജെപിക്ക്; ബംഗാളിൽ ബിജെപി 11 സീറ്റുകൾ നേടും: ടൈംസ് നൗ സർവേയിൽ ആഹ്ലാദനൃത്തം ചവിട്ടി ബിജെപിക്കാർ

ബലാക്കോട്ടെ പ്രത്യാക്രമണം മോദിയുടെ രാജയോഗം തെളിച്ചു; ടൈംസ് നോ സർവേ പ്രകാരം എൻഡിഎ കേവല ഭൂരിപക്ഷം നേടും; ഡിഎംകെ മാനം കാത്താലും യുപിഎ 135ൽ ഒതുങ്ങും; യുപിയിലും എസ്‌പി- ബിഎസ്‌പി സഖ്യവും ബിജെപിയും ഒപ്പത്തിനൊപ്പം; ഡൽഹിയിൽ ഏഴു സീറ്റുകൾ ബിജെപിക്ക്; ബംഗാളിൽ ബിജെപി 11 സീറ്റുകൾ നേടും: ടൈംസ് നൗ സർവേയിൽ ആഹ്ലാദനൃത്തം ചവിട്ടി ബിജെപിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബലാക്കോട്ട് പാക്കിസ്ഥാന് നൽകിയ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും രാജയോഗം കൊണ്ടുവരുമെന്ന് പ്രവചനം. ഏറ്റവും ഒടുവിൽ പുറത്തുവന്ന ടൈംസ് നൗ സർവേ പ്രകാരം എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. യുപിഎക്ക് 150 സീറ്റുകൾ പോലും ലഭിക്കില്ലെന്നുമാണ് പുറത്തുവരുന്ന സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് സീറ്റ് വർധിപ്പിക്കുമെങ്കിൽ ബിജെപിക്ക് കാര്യമായിട്ടുള്ള മുൻതൂക്കം ലഭിക്കുമെന്നാണ് സർവേ പറയുന്നത്. അതേസമയം ബിജെപി കൈവിട്ട മൂന്ന് സംസ്ഥാനങ്ങളും തൂത്തുവാരുമെന്നും സർവേയിൽ പറയുന്നു. മോദി തരംഗം രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. 283 സീറ്റു നേടുമെന്നാണ് ടൈംസ് നൗ-വി എം.ആർ. സർവേ പറയുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. 135-ഉം മറ്റുള്ളവർ 125-ഉം സീറ്റു നേടുമെന്നും സർവേ പറയുന്നു. ആകെ 543 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പാക്കിസ്ഥാനിലെ ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണം രാജ്യത്ത് എൻ.ഡി.എ.യ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് സർവേ പറയുന്നു. ബാലകോട്ട് ആക്രമണത്തെ ചൊല്ലി ഇരു മുന്നണികളും തമ്മിൽ വാഗ്വാദം ഉണ്ടായെങ്കിലും അതെല്ലാം ഗുണകരമാകുക ബിജെപിക്കാണെന്നാണ് വിലിരുത്തൽ. അതേസമയം കോൺഗ്രസ് പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും സർവേയിൽ പറയുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഇത്തവണ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരുമെന്ന് സർവേ അവകാശപ്പെടുന്നു. പുൽവാമ അടക്കമുള്ള കാര്യങ്ങൾ ബിജെപിയുടെ വോട്ടുബാങ്കിന്റെ സ്വാധീനിച്ചിട്ടുണ്ടെന്ന് സർവേയിൽ വ്യക്തമാക്കുന്നു.

കേരളത്തിൽ യു.ഡി.എഫിന് 16-ഉം എൽ.ഡി.എഫിന് മൂന്നും സീറ്റുകൾ പ്രവചിക്കുന്ന സർവേ, എൻ.ഡി.എ. ഒരു സീറ്റ് നേടുമെന്നും പറയുന്നു. ജനുവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ ഇപ്പോൾ പറയുന്ന 283-നെക്കാൾ 21 സീറ്റ് കുറവേ എൻ.ഡി.എ.യ്ക്കു ലഭിക്കുമായിരുന്നുള്ളൂ. അതിനുശേഷം പല സംഭവങ്ങളുമുണ്ടായി. ജനപ്രിയ തീരുമാനങ്ങൾ ഉൾപ്പെടുത്തിയ ഇടക്കാല ബജറ്റും ബാലാകോട്ട് ആക്രമണവുമാണ് ഇവയിൽ പ്രധാനമെന്ന് സർവേ പറയുന്നു.

ഏറ്റവും അധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് ബിജെപിയെ തുണക്കുമെന്നു തന്നെയാണ് പുറത്തുവരുന്ന വിവരങ്ങൾ. എൻ.ഡി.എ.യ്ക്ക് 42-ഉം എസ്‌പി., ബി.എസ്‌പി. സഖ്യത്തിന് 36-ഉം സീറ്റുകൾ കിട്ടുമെന്നാണ് സർവേയിൽ പ്രവചനം. ഇതോടെ അഖിലേഷ് - മായാവതി സഖ്യത്തിന് അധികം പ്രതീക്ഷകൽ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്. ആകെയുള്ള 543 സീറ്റിൽ 283 സീറ്റുകൾ എൻഡിഎ നേടും. അതേസമയം ബിജെപിയുടെ മൊത്തം സീറ്റിൽ ഇടിവ് വരുമെന്നാണ് സർവേ പ്രവചിക്കുന്നത്. ഗോവയിലെ രണ്ട് സീറ്റിൽ ഓരോ സീറ്റ് വീതം ബിജെപിയും കോൺഗ്രസും നേടും. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് നാലും യുപിഎ രണ്ടും സീറ്റ് നേടും. ഹരിയാനയിലും ഡൽഹിയിലും ബിജെപി തന്നെ നേട്ടമുണ്ടാക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. ഹരിയാനയിൽ എട്ട് സീറ്റുകൾ എൻഡിഎ നേടുമ്പോൾ യുപിഎ രണ്ട് സീറ്റിൽ ഒതുങ്ങും.

കൈവിട്ട സംസ്ഥാനങ്ങൾ ഇത്തവണ ബിജെപി തിരിച്ചുപിടിക്കുമെന്ന് സർവേ പറയുന്നു. ഛത്തീസ്‌ഗഡിൽ എൻഡിഎ ആറ് സീറ്റ് നേടും. യുപിഎ അഞ്ച് സീറ്റുമായി തൊട്ടുപിന്നിലെത്തും. രാജസ്ഥാനിൽ 20 സീറ്റുകൾ എൻഡിഎയ്ക്കും അഞ്ച് സീറ്റുകൾ യുപിഎയ്ക്കും ലഭിക്കും. മധ്യപ്രദേശിൽ 22 സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കും. യുപിഎ 7 സീറ്റിലൊതുങ്ങും. ഉത്തരാഖണ്ഡിലെ അ ഞ്ച് സീറ്റുകളും എൻഡിഎ തൂത്തുവാരും.

ഉത്തർപ്രദേശിൽ എൻഡിഎ 42 സീറ്റ് നേടുമെന്ന് സർവേ പ്രവചിക്കുന്നു. സമാജ് വാദി പാർട്ടി ബിഎസ്‌പി നേതൃത്വത്തിലുള്ള മഹാസഖ്യം 36 സീറ്റിൽ ഒതുങ്ങും. യുപിഎയ്ക്ക് രണ്ട് സീറ്റ് ലഭിക്കും. ഗുജറാത്തിൽ എൻഡിഎ 24 സീറ്റോടെ വൻ നേട്ടമുണ്ടാക്കും. യുപിഎ രണ്ട് സീറ്റ് നേടും. മഹാരാഷ്ട്രയിൽ എൻഡിഎ 39 സീറ്റും യുപിഎ 9 സീറ്റും നേടും. ശിവസേന ബിജെപി സഖ്യം ഇവിടെ ഗുണം ചെയ്യുമെന്നാണ് സർവേ പ്രവചിക്കുന്നത്. അസമിൽ എൻഡിഎ എട്ട് സീറ്റ് നേടി വലിയ നേട്ടമുണ്ടാക്കും. യുപിഎ നാല് സീറ്റിൽ ഒതുങ്ങും. ഒഡീഷയിൽ എൻഡിഎ 14 സീറ്റ് നേടും. ബിജു ജനതാദൾ ഏഴ് സീറ്റിൽ ഒതുങ്ങും. യുപിഎ അക്കൗണ്ട് പോലും തുറക്കില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 9 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. പൗരത്വ ബിൽ വലിയ പ്രശ്നമാകില്ലെന്നാണ് സൂചന.

ബീഹാറിൽ 27 സീറ്റോടെ എൻഡിഎ വൻ നേട്ടമുണ്ടാക്കും. യുപിഎ 13 സീറ്റിലൊതുങ്ങും. എൻഡിഎ ആൻഡമാനിലെ ഒരു സീറ്റ് സ്വന്തമാക്കും. ലക്ഷ്വദ്വീപിൽ എൻസിപി നേട്ടമുണ്ടാക്കും. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 31 സീറ്റ് നേടും. എൻഡിഎ 11 സീററുമായി വൻ നേട്ടമുണ്ടാക്കും. ഇടത് പക്ഷത്തിനും യുപിഎയ്ക്കും സീറ്റൊന്നും ലഭിക്കില്ല. കർണാടകത്തിസൽ എൻഡിഎ 15 സീറ്റ് നേടും. യുപിഎ 13 സീറ്റിലൊതുങ്ങും. തെലങ്കാനയിൽ 13 സീറ്റുമായി തെലങ്കാന രാഷ്ട്രസമിതി നേട്ടമുണ്ടാക്കും. ആന്ധ്രപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് 22 സീറ്റുമായി നേട്ടമുണ്ടാകും. ടിഡിപി മൂന്ന് സീറ്റിൽ ഒതുങ്ങും.

എൽഡിഎഫ് മൂന്ന് സീറ്റിൽ ഒതുങ്ങും. എൻഡിഎ 1 സീറ്റ് നേടുമെന്നുമാണ് പ്രവചനം. തമിഴ്‌നാട്ടിൽ യുപിഎ 34 സീറ്റുമായി വൻ നേട്ടമുണ്ടാക്കും. എൻഡിഎ അഞ്ച് സീറ്റിലൊതുങ്ങും. ഇവിടെ ഡിഎകൈയാകും ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടാക്കുക. ഈ സർവേയിൽ 17,000ത്തോളം പേരുടെ അഭിപ്രായമാണ് തേടിയതെന്നാണ് സർവേ നടത്തുന്നവർ അവകാശപ്പെട്ടത്. വോട്ടിങ് ശതമാനത്തിലേക്ക് വന്നാൽ എൻഡിഎയ്ക്ക് 40.1 ശതമാനം വോട്ട് ലഭിക്കും എന്നാണ് പറയുന്നത്. 2014 ൽ ഇത് 38.5 ആയിരുന്നു. എന്തായാലും പുറത്തുവന്ന സർവേ ബിജെപി ക്യാമ്പിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നതാണ്. ബിജെപി ക്യാമ്പ് വർദ്ധിതവീര്യത്തോടെ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP