Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീരിയോഡിക് ടേബിളിനും ജനാധിപത്യത്തിനും എന്തൊരു ഭാരം; കെമിസ്ട്രിയിലെ മികച്ച നേട്ടങ്ങളിലൊന്നായ പീരിയോഡിക് ടേബിളും, ജനാധിപത്യവും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികളം, ഊർജ്ജസ്രോതസുകളും ഇനി പത്താം ക്ലാസുകാർ പഠിക്കേണ്ട; പഠനഭാരം കുറയ്ക്കാൻ 'പരിണാമ സിദ്ധാന്തം' പോലെ വെട്ടലുമായി എൻസിഇആർടി

പീരിയോഡിക് ടേബിളിനും ജനാധിപത്യത്തിനും എന്തൊരു ഭാരം;  കെമിസ്ട്രിയിലെ മികച്ച നേട്ടങ്ങളിലൊന്നായ പീരിയോഡിക് ടേബിളും, ജനാധിപത്യവും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികളം, ഊർജ്ജസ്രോതസുകളും ഇനി പത്താം ക്ലാസുകാർ പഠിക്കേണ്ട; പഠനഭാരം കുറയ്ക്കാൻ 'പരിണാമ സിദ്ധാന്തം' പോലെ വെട്ടലുമായി എൻസിഇആർടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അധികഭാരം ചുമക്കാൻ കുട്ടികളെ എൻസിഇആർടി അനുവദിക്കില്ല. ഈ ന്യായം പറഞ്ഞ് പീരിയോഡിക് ടേബിൾ, ജനാധിപത്യം, ഊർജ്ജ സ്രോതസ്സുകൾ എന്നിവ പത്താം ക്ലാസുകാരുടെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി. ഈ വിഷയങ്ങളിലെ മുഴുവൻ അദ്ധ്യായങ്ങളും ഇനി ഉണ്ടാവില്ല.

ഈ വർഷമാദ്യം പരിണാമ സിദ്ധാന്തം പത്താം ക്ലാസ് കരിക്കുലത്തിൽ നിന്ന് നീക്കിയത് അക്കാദമിക് തലത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഏതായാലും കൂടുതൽ പാഠഭാഗങ്ങൾ എൻസിഇആർടി നീക്കം ചെയ്യുകയാണ്. അതിൽ പീരിയോഡിക് ടേബിളും പെട്ടു.
ജനാധിപത്യം, ജനാധിപത്യവും, രാഷ്ട്രീയ പാർട്ടികളും നേരിടുന്ന വെല്ലുവിളികൾ ഇതെല്ലാം ഏറ്റവും ഒടുവിലത്തെ പരിഷ്‌കരണം പ്രകാരം പുറത്തായി. പരിസ്ഥിതി സുസ്ഥിരത, ഊർജ്ജ സ്രോതസുകൾ എന്നീ വിഷയങ്ങളും പത്താം ക്ലാസുകാർ പഠിക്കേണ്ടതില്ല.

കോവിഡ് കാലത്താണ് കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ എൻസിഇആർടി മുൻകൈയെടുത്തത്. നിലവിലെ സാഹചര്യത്തിൽ അപ്രസക്തമായ ഉള്ളടക്കം, ആവർത്തിക്കുന്ന ഉള്ളടക്കം, വൈഷമ്യം എന്നീ കാരണങ്ങളാണ് എൻസിഇആർടി പറയുന്നത്.

ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളെല്ലാം 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലുണ്ടെന്നാണ് എൻസിഇആർടിയുടെയും കേന്ദ്രസർക്കാരിന്റെയും വിശദീകരണം. എന്നാൽ 11, 12 ക്ലാസുകളിൽ സയൻസ് തെരഞ്ഞെടുക്കുന്നവർക്ക് മാത്രമാകും ശാസ്ത്രത്തിന്റെ അടിസ്ഥാനഘടകങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന പരിണാമസിദ്ധാന്തവും പീഡിയോഡിക്ക് ടേബിളും മറ്റും പഠിക്കാനാവുക. അതേപോലെ പ്രധാന ജനകീയസമരങ്ങളെ കുറിച്ചും മുന്നേറ്റങ്ങളെ കുറിച്ചും പഠിക്കാൻ 10 ന് ശേഷം ഹ്യുമാനീറ്റിസ് തെരഞ്ഞെടുക്കുന്നവർക്ക് മാത്രമായി അവസരം ചുരുങ്ങും. ശാസ്ത്രം നിർബന്ധിത വിഷയമായി പഠിപ്പിക്കുന്ന അവസാന വർഷമാണ് പത്താം ക്ലാസിലേത്. പഠനത്തിന്റെ അവസാന രണ്ടുവർഷം കെമിസ്ട്രി പഠിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് പീരിയോഡിക് ടേബിൾ പഠിക്കാൻ അവസരമുള്ളത്.

കെമിസ്ട്രിയിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് പീരിയോഡിക് ടേബിൾ എന്ന് ശാസ്ത്ര-വിദ്യാഭ്യാസ ഗവേഷകമായ ജോനാഥൻ ഓസ്‌ബോൺ അടുത്തിടെ സയന്റിഫിക് ജേണലായ നേച്ചറിനോട് പറഞ്ഞിരുന്നു. എന്നാൽ, എൻസിഇആർടിക്ക് അതൊന്നും പ്രശ്‌നമല്ല.
ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരായി ഏതാണ്ട് രണ്ടായിരത്തോളം ശാസ്ത്രജ്ഞരും അക്കാദമിക്ക് പണ്ഡിതരും സർക്കാരിന് തുറന്നകത്ത് എഴുതിയിരുന്നെങ്കിലും അതും കേന്ദ്രസർക്കാർ പരിഗണിച്ചില്ല. പീരിയോഡിക്ക് ടേബിൾ ഒഴിവാക്കിയതിന് എതിരായ പ്രതിഷേധവും ഇത്തരത്തിൽ അവഗണിക്കപ്പെടാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP