Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിക്കോളു; മമതക്ക് രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസമുണ്ടോയെന്നും ബിജെപി ദേശീയ അധ്യക്ഷൻ; മമതയുടെ 'എക്‌സപയേർഡ് പിഎം' പ്രയോഗത്തിന് മറുപടിയുമായി അമിത് ഷാ

അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിക്കോളു; മമതക്ക് രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസമുണ്ടോയെന്നും ബിജെപി ദേശീയ അധ്യക്ഷൻ; മമതയുടെ 'എക്‌സപയേർഡ് പിഎം' പ്രയോഗത്തിന് മറുപടിയുമായി അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: 'എക്‌സപയേർഡ് പിഎം' എന്ന മമത ബാനർജിയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത്. അടുത്ത അഞ്ചുവർഷത്തേക്കു കൂടി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിക്കോളൂവെന്ന് അമിത് ഷാ, മമത ബാനർജിയോടായി പറഞ്ഞു. ഫോനി ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികൾ അന്വേഷിച്ച് താൻ ബംഗാൾ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു. കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയാണ് മോദി എന്നായിരുന്നു മമതയുടെ പരിഹാസം.

'അടുത്തിടെയായി മമത ബാനർജി പറഞ്ഞു നേരേന്ദ്രമോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താൻ പരിഗണിച്ചിട്ടില്ലെന്ന്. പറയൂ, മമതാ ജി, നിങ്ങൾക്ക് രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസം ഉണ്ടോ ഇല്ലയോ? ജനങ്ങൾ തെരഞ്ഞെടുക്കുന്നവരാണ് പ്രധാനമന്ത്രിയാകുന്നതെന്നാണ് ഭരണഘടനയിൽ പറയുന്നത്. നിങ്ങൾ അത് അംഗീകരിക്കുമോ ഇല്ലയോ എന്നത് വിഷയമല്ല'- പശ്ചിമബംഗാളിലെ ഘട്ടാൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

നരേന്ദ്ര മോദി അടുത്ത അഞ്ചുവർഷവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിരുന്നോളൂവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി താൻ പരിഗണിക്കാതിരുന്നതുകൊണ്ടാണ് ഫോനിയെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകാതിരുന്നത് മമത ബാനർജി പറഞ്ഞത്. രാജ്യത്ത് പുതിയ പ്രധാനമന്ത്രി വരുമ്പോൾ അവരുമായി താൻ ചർച്ച നടത്തുമെന്നും മമത പറഞ്ഞിരുന്നു. മമത ബാനർജി ചുഴലിക്കാറ്റിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നു എന്ന് മോദി ആരോപിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ മറുപടി.

'മോദിയെ ഞാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പരിഗണിക്കുന്നില്ല. അതിനാലാണ് ഞാൻ ചർച്ചയ്ക്ക് ഇരിക്കാതിരുന്നത്. അയാളുമായി ഒരേ വേദി പങ്കു വെക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ അടുത്ത പ്രധാനമന്ത്രിയുമായി സംസാരിച്ചോളാം. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിയും. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിന്റെ സഹായം ഞങ്ങൾക്ക് വേണ്ട'- എന്നായിരുന്നു മമത പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP