Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണേന്ത്യ പിടിക്കാൻ മോദിക്കും ആഗ്രഹം; രാഹുൽ ഗാന്ധിക്ക് പിറകെ തെക്കേ അറ്റത്ത് സുരക്ഷിത മണ്ഡലം തേടി പ്രധാനമന്ത്രിയും; ബിജെപി തരംഗമുണ്ടാക്കാൻ മോദിക്കായി പാർട്ടി കാണുന്നത് ബംഗളൂരു സൗത്ത് മണ്ഡലം; അനന്ത് കുമാറിന്റെ മരണമുണ്ടാക്കിയ സഹതാപം മുതലെടുക്കാൻ ഉറച്ച് കരുനീക്കം; ബംഗളൂരു സൗത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസും

ദക്ഷിണേന്ത്യ പിടിക്കാൻ മോദിക്കും ആഗ്രഹം; രാഹുൽ ഗാന്ധിക്ക് പിറകെ തെക്കേ അറ്റത്ത് സുരക്ഷിത മണ്ഡലം തേടി പ്രധാനമന്ത്രിയും; ബിജെപി തരംഗമുണ്ടാക്കാൻ മോദിക്കായി പാർട്ടി കാണുന്നത് ബംഗളൂരു സൗത്ത് മണ്ഡലം; അനന്ത് കുമാറിന്റെ മരണമുണ്ടാക്കിയ സഹതാപം മുതലെടുക്കാൻ ഉറച്ച് കരുനീക്കം; ബംഗളൂരു സൗത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയിൽ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്നാലെയാണ് മോദി ക്യാമ്പിലും ദക്ഷിണേന്ത്യൻ ചർച്ച നടക്കുന്നത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് പുത്തനുണർവ്വ് നൽകാനാണ് ഇത്. രാഹുൽ ഗാന്ധി വയനാട് മത്സരിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ചർച്ച പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മോദിയും വാരാണസിക്ക് പുറമേ കർണ്ണാടകയിലും മത്സരിക്കാനൊരുങങുന്നത്.

ഉത്തർപ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ നരേന്ദ്ര മോദി മത്സരിക്കുന്നത് പാർട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കർണാടകയിലും മത്സരിപ്പിക്കാൻ ബിജെപി. ആലോചിക്കുന്നത്. മുൻ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്തകുമാർ മരിച്ചതോടെ ഒഴിവു വന്ന മണ്ഡലമാണ് ഇത്. ബിജെപിയുടെ ഉറച്ച കോട്ടകളിൽ ഒന്നാണ് ഇത്. കർണ്ണാടകയിൽ തരംഗമുണ്ടാക്കുകയാണ് മോദിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണാസിക്കൊപ്പം ഗുജറാത്തിലും മോദി മത്സരിച്ചിരുന്നു. യുപിയിൽ പരമാവധി സീറ്റ് നേടാൻ ഇതിലൂടെ ബിജെപിക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇത്തവണ കർണ്ണാടകയിൽ മോദി എത്തുന്നത്.

1991 മുതൽ ബിജെപി. സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്. പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെയാണ് ബിജെപി. ആദ്യം ബെംഗളൂരു സൗത്ത് പിടിച്ചെടുക്കുന്നത്. പിന്നീടങ്ങോട്ട് അന്തരിച്ച മുൻ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്തകുമാർ ബെംഗളൂരു സൗത്തിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരിക്കെ 2018 നവംബറിലാണ് അനന്തകുമാർ മരണപ്പെട്ടത്. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ ബെംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അഭ്യൂഹം.

തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ അവർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബെംഗളൂരു സൗത്തിൽനിന്ന് മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമായത്. മോദി ബെംഗളൂരു സൗത്തിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ ബെംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കർണാടകയിൽ കോൺഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളിൽ 18 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരു സൗത്ത്, ധാർവാഡ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാതിരുന്നത്. മോദി ബെംഗളൂരു സൗത്തിൽ മത്സരിക്കുകയാണെങ്കിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് കോൺഗ്രസ് തീരുമാനം. നരേന്ദ്ര മോദി 2014 ലും 2 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നുവാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു; വാരാണസി നിലനിർത്തി. കർണാടകയിലെ 28 മണ്ഡലങ്ങളിൽ 23 ലെയും സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മോദി വരികയാണെങ്കിൽ തേജസ്വനി പിന്മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP