Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിഗൂഢതകൾ ഒളിപ്പിച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലെ പെട്ടി; ഇന്നോവയിൽ കയറ്റുന്ന പെട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് യുവ കോൺഗ്രസ് നേതാവ്; പ്രോട്ടോക്കോളു പോലും മറികടന്ന് സ്വകാര്യ വാഹനത്തിൽ തിരക്കിട്ട് കയറ്റിയ പെട്ടിയിലെന്തെന്ന് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം

നിഗൂഢതകൾ ഒളിപ്പിച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലെ പെട്ടി; ഇന്നോവയിൽ കയറ്റുന്ന പെട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് യുവ കോൺഗ്രസ് നേതാവ്; പ്രോട്ടോക്കോളു പോലും മറികടന്ന് സ്വകാര്യ വാഹനത്തിൽ തിരക്കിട്ട് കയറ്റിയ പെട്ടിയിലെന്തെന്ന് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ എത്തിച്ച പെട്ടി സ്വകാര്യ ഇന്നോവയിൽ കടത്തിയെന്ന ആരോപണം വിവാദമാകുന്നു. കർണാടകയിലെ യുവ കോൺഗ്രസ് നേതാവാണ് മോദി എത്തിയ ഹെലികോപ്റ്ററിൽ നിന്നും ഇറക്കിയ പെട്ടി വളരെ തിരക്കിട്ട് സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ പുറത്തുവിട്ടത്. സംഭവത്തിൽ പ്രതികരിക്കാൻ ബിജെപി നേതൃത്വം തയ്യാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

കർണ്ണാടകയിലെ ചിത്രദുർഗയിൽ തെരഞ്ഞെടുപ്പ് റാലിക്കായി മോദി എത്തിയതിന് പിന്നാലെയുള്ള ചില ദൃശ്യങ്ങളാണ് വിവാദമാകുന്നത്. കർണ്ണാടകയിലെ യുവ കോൺഗ്രസ് നേതാവ് ശ്രീവസ്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ കർണ്ണാടകയിലെ കോൺഗ്രസ്-ജനതാദൾ സഖ്യവും കന്നഡ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റിലാണ് ഇത് സംബന്ധിച്ച വീഡിയോയും വിശദീകരണവുമുള്ളത്.

കർണ്ണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു. ഇത് പിന്നീട് വളരെ തിരക്കിട്ട് അവിടെ പാർക്ക് ചെയ്ത സ്വകാര്യ ഇന്നോവയിൽ കയറ്റി വേഗത്തിൽ ഓടിച്ചുപോകുന്നത് കാണാം. ചോദ്യം ഇതാണ്, എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയിൽ, എന്തുകൊണ്ട് ഈ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുന്നില്ല എന്നും ശ്രീവസ്ത ചോദിക്കുന്നു.

കർണ്ണാടക കോൺഗ്രസ് അധ്യക്ഷനും, ജെഡിഎസും ഈ ട്വീറ്റ് റീട്വിറ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണം എന്ന് കർണ്ണാടക കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP