Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്റെ പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത് അഖിലേഷ്'; യുപിയിൽ സമാജ്‌വാദി ഉൾപ്പോരിനു പുതിയ തലം കുറിച്ചു മകനെതിരായ പരാമർശവുമായി മുലായം സിങ്

'എന്റെ പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത് അഖിലേഷ്'; യുപിയിൽ സമാജ്‌വാദി ഉൾപ്പോരിനു പുതിയ തലം കുറിച്ചു മകനെതിരായ പരാമർശവുമായി മുലായം സിങ്

ലക്നൗ: മകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ചു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ്. 2012ൽ അഖിലേഷിന് പകരം സഹോദരൻ ശിവ്പാൽ യാദവിനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കിൽ താൻ പ്രധാനമന്ത്രിയായിരുന്നേനെ എന്നാണ് മുലായം പറയുന്നത്.

സമാജ്വാദി പാർട്ടിക്കുള്ളിലെ ഉൾപ്പോരിന് പുതിയ തലം നൽകിയിരിക്കുകയാണ് മുലായത്തിന്റെ വാക്കുകൾ. 2012ൽ ശിവ്പാൽ മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ സമാജ്വാദി പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ 30-35 സീറ്റുകൾ നേടുമായിരുന്നുവെന്നും അഖിലേഷിന്റെ നേതൃസ്ഥാനത്തെ ചോദ്യം ചെയ്ത് മുലായം പറഞ്ഞു.

ശിവ്പാലിന്റെ വാക്കുകൾ ഞാൻ കേട്ടിരുന്നുവെങ്കിൽ 30-35 സീറ്റുകൾ നേടി ഞാൻ പ്രധാനമന്ത്രി ആകുമായിരുന്നു. പാർട്ടി തലവനായി ശിവ്പാലിനെ നിയോഗിച്ചതിൽ അഖിലേഷിന് അതൃപ്തിയുണ്ടെങ്കിൽ ഒരു കാര്യം ഓർക്കണം. എന്റെ മകൻ ആയതിനാലാണ് മുഖ്യമന്ത്രിയായി ജനങ്ങൾ അഖിലേഷിനെ സ്വീകരിച്ചത്. രാഷ്ട്രീയത്തിൽ സ്വന്തമായ നേട്ടങ്ങളൊന്നും അഖിലേഷിന് ഉണ്ടായിരുന്നില്ലയെന്നും മുലായം പറഞ്ഞു.

2012ൽ നാലാമതും മുഖ്യമന്ത്രി ആകണമെന്ന് എന്നോടു ശിവ്പാൽ ആവശ്യപ്പെട്ടിരുന്നു. അഖിലേഷിനെ മുഖ്യമന്ത്രി ആക്കാനായിരുന്നു പാർട്ടി തീരുമാനം. എന്നാൽ 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം അഖിലേഷിനെ മുഖ്യമന്ത്രി ആക്കിയാൽ മതിയെന്ന് ശിവ്പാൽ പറഞ്ഞു. അന്നുമുതലാണ് അഖിലേഷിന് ശിവ്പാലിനോടുള്ള അതൃപ്തിയുടെ തുടക്കമെന്നും മുലായം പറഞ്ഞു.

അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അഞ്ച് സീറ്റേ നേടാനായുള്ളൂ എന്നത് തനിക്ക് അപമാനമുണ്ടാക്കി. തന്റെ അംഗീകാരം ഉണ്ടായിരുന്നില്ലെങ്കിൽ അഖിലേഷ് മുഖ്യമന്ത്രി ആകില്ലായിരുന്നുവെന്നും മുലായം പറഞ്ഞു. താനും ശിവ്പാലും കഠിനമായി പ്രയത്നിച്ചും ജയിലിൽ കിടന്നും ലാത്തി ചാർജ്ജിനെ നേരിട്ടുമാണ് പാർട്ടിയെ ഉയർത്തി കൊണ്ടുവന്നതെന്നും മുലായം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP