Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നാണ്; ഇസ്ലാം മതവിശ്വാസികൾ ഇന്ത്യയിൽ ജീവിക്കരുതെന്ന് പറയുന്നവർ ഹിന്ദുവല്ല; ആർഎസ്എസ് വിശ്വസിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ഡിഎൻഎയിലെന്നും മോഹൻ ഭാഗവത്

ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നാണ്; ഇസ്ലാം മതവിശ്വാസികൾ ഇന്ത്യയിൽ ജീവിക്കരുതെന്ന് പറയുന്നവർ ഹിന്ദുവല്ല; ആർഎസ്എസ് വിശ്വസിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ഡിഎൻഎയിലെന്നും മോഹൻ ഭാഗവത്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇസ്ലാം മതവിശ്വാസികൾ ഇന്ത്യയിൽ ജീവിക്കരുതെന്ന് പറയുന്നവർ ഹിന്ദു അല്ലെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ആർ.എസ്.എസിന് കീഴിലെ മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ആർഎസ്എസ് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും ഇസ്ലാം രാജ്യത്തിന് അപകടമാണെന്നുമൊക്കെയുള്ള പ്രചാരണങ്ങളിൽ നിന്ന് രക്ഷപ്പെടണം. ന്യൂനപക്ഷത്തിനെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുമ്പോൾ പ്രതിഷേധം ഉയരുന്നത് ഭൂരിപക്ഷത്തിൽ നിന്നുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം. ആർഎസ്എസ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ഡിഎൻഎയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു-മുസ്ലിം ഐക്യം വേണമെന്നാണ് പലരും പറയുന്നത്. എന്നാൽ രണ്ട് വിഭാഗവും ഒന്നാണെന്നാണ് ഞങ്ങൾ പറയാറുള്ളത്. പ്രതിച്ഛായ നിർമ്മിക്കാനല്ല ഇങ്ങനെ പറയുന്നത്. ആർഎസ്എസ് ഒരിക്കലും പ്രതിച്ഛായയ്ക്ക് വേണ്ടി മാത്രം ഒന്നും ചെയ്തിട്ടില്ല. ജനങ്ങളെ ഒന്നിപ്പിക്കൽ മാത്രമാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം. ആർക്കും എതിരെ പ്രവർത്തിക്കുകയല്ല. മറ്റുള്ളവർ എന്തുചെയ്യുമെന്ന് ഞങ്ങൾ ആലോചിക്കുന്നില്ല. ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരും, അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP