Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി എംപിമാരും എംഎൽഎമാരും ബാങ്ക് ഇടപാടുകളുടെ വിവരം കൈമാറണം; നോട്ട് അസാധുവാക്കിയ നവംബർ എട്ടുമുതൽ ഡിസംബർ 31 വരെ നടത്തിയ ഇടപാടുകൾ അമിത് ഷായെ അറിയിക്കണമെന്നു പ്രധാനമന്ത്രി

ബിജെപി എംപിമാരും എംഎൽഎമാരും ബാങ്ക് ഇടപാടുകളുടെ വിവരം കൈമാറണം; നോട്ട് അസാധുവാക്കിയ നവംബർ എട്ടുമുതൽ ഡിസംബർ 31 വരെ നടത്തിയ ഇടപാടുകൾ അമിത് ഷായെ അറിയിക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി: നോട്ടുനിരോധനം പ്രാബല്യത്തിൽ വന്ന നവംബർ എട്ടുമുതൽ ബിജെപിയുടെ ജനപ്രതിനിധികൾ നടത്തിയ ബാങ്ക് ഇടപാടുകളുടെ വിവരം കൈമാറണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാരും എംഎൽഎമാരും ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കു നൽകണമെന്നാണു മോദിയുടെ നിർദ്ദേശം.

പ്രതിപക്ഷം പാർലമെന്റിൽ കടുത്ത പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണു മോദിയുടെ നിർദ്ദേശം. നികുതി വെട്ടിപ്പും അഴിമതിയും അവസാനിപ്പിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നു തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രധാനമന്ത്രിയുടെ നടപടി.

ഇനിയും കള്ളപ്പണം വെളിപ്പെടുത്തുന്നവർക്കു കൂടുതൽ നികുതിയേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ നടപടി. നേരത്തേ, നോട്ട് അസാധുവാക്കുന്ന വിവരം വൻകിട വ്യവസായികൾക്കു ബിജെപി ചോർത്തിക്കൊടുത്തെന്ന ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP