Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി വിരുദ്ധരെ പോലും കൈയിലെടുത്ത പ്രസംഗം; ഓൺലൈൻ പോളിംഗിൽ പ്രധാനമന്ത്രിയുടെ റേറ്റിങ് ഗ്രാഫ് കുതിച്ചുയർന്നു

മോദി വിരുദ്ധരെ പോലും കൈയിലെടുത്ത പ്രസംഗം; ഓൺലൈൻ പോളിംഗിൽ പ്രധാനമന്ത്രിയുടെ റേറ്റിങ് ഗ്രാഫ് കുതിച്ചുയർന്നു

ന്യൂഡൽഹി: പ്രസംഗ പീഠത്തിൽ കയറിയാൽ കൈയടി വാങ്ങിയേ അടങ്ങൂവെന്നത് നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ പണ്ടേയുള്ള ശീലമാണ്. ജനലക്ഷങ്ങളെ കൈയിലെടുക്കുന്ന പ്രസംഗങ്ങളുടെ അകമ്പടിയോടെയാണ് മോദി പ്രധാനമന്ത്രി കസേരയിലേക്ക് ചുവടുവച്ചതും. ഒടുവിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും മോദി തന്റെ പ്രസംഗ വൈദഗ്ധ്യം പുറത്തെടുത്തു. എഴുതി തയ്യാറാക്കി പ്രസംഗിക്കുന്ന ശൈലി മാറ്റി ഉപേക്ഷിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വാഗ്ദാനങ്ങളിലൂടെയും ജനങ്ങളെ കൈയിലെടുത്തു.

ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തോടെ മോദിയുടെ പൊളിറ്റിക്കൽ ഗ്രാഫ് വീണ്ടും കുതിച്ചുയർന്നു എന്നാണ് വിലയിരുത്തലുകൾ. രാഷ്ട്രീയ ഗ്രാഫിന്റെ കാര്യം എന്തുതന്നെയായാലും മോദിയായിരുന്നു ഇന്നലെ ഓൺലൈനിലെ താരം. മോദിയുടെ പ്രസംഗം ഓൺലൈനിൽ ഹിറ്റായതോടൊപ്പം ഓൺലൈൻ വനോട്ടെടുപ്പിലും മോദി മുന്നിലെത്തി. ഹിന്ദുസ്ഥാൻ ടൈംസ് മോദിയെടു പ്രസംഗത്തെ വിലയിരുത്താൻ നിശ്ചയിച്ച വോട്ടിംഗിൽ മികച്ചതാണെന്ന അഭിപ്രായമാണ് കൂടുതൽ പേരും പങ്കുവച്ചത്.

മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം എങ്ങനെയുണ്ടായിരുന്ന എന്നതായിരുന്നു ഹിന്ദുസ്ഥാൻ ടൈംസ് ഓൺലൈൻ നടത്തിയ വോട്ടെടുപ്പിൽ ഉന്നയിച്ച ചോദ്യം. വോട്ടെടുപ്പിൽ പങ്കെടുത്ത 79 ശതമാനം ആൾക്കാലും എക്‌സലെന്റ് എന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോൽ 13 ശതമാനം പേർ ഗുഡ് എന്ന് രേഖപ്പെടുത്തി. ആവറേജെന്ന് അഞ്ച് ശതമാനം പേരും ബാഡ് എന്ന് ഒരു ശതമാനം പേരും രേഖപ്പെടുത്തി. വളരെ മോശമാണെന്ന് രേഖപ്പെടുത്തിയത് രണ്ട് ശതമാനം പേര് മാത്രമാണ്.

താൻ ആഗ്രഹിക്കുന്ന പുതിയ ഇന്ത്യ എങ്ങനെയാകണമെന്ന് മോദി പ്രസംഗത്തിലൂടെ പറഞ്ഞിരുന്നു. സാങ്കേതിക മേഖലയ്ക്ക് ഊന്നൽ നൽകുകയും സ്വദേശി ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മോദി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. എല്ലാ എംപിമാരും ഓരോ ഗ്രാമം ഏറ്റെടുക്കണമെന്നും മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും കടുത്ത മോദി വിരുദ്ധരെ പോലും കൈയിലെടുക്കുന്ന പ്രസംഗമാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നടത്തിയതെന്നാണ് ഓൺലൈൻ ലോകത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാക്കുന്നത്.

Photo Courtecy: Hindustan Times

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP