Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്മൃതി ഇറാനിക്ക് മാനവശേഷി വകുപ്പ് നഷ്ടമായി; പകരം എത്തിയത് പരിസ്ഥിതി മന്ത്രിയായി പേരെടുത്ത പ്രകാശ് ജാവഡേക്കർ; വെങ്കയ്യ നായിഡുവിന് വാർത്താവിനിമയം; സുരേഷ് ഗോപിയുടെ സ്വപ്‌നം വെറുതെയായി; കേന്ദ്രമന്ത്രിമാരുടെ പേരും വകുപ്പും അറിയാം

സ്മൃതി ഇറാനിക്ക് മാനവശേഷി വകുപ്പ് നഷ്ടമായി; പകരം എത്തിയത് പരിസ്ഥിതി മന്ത്രിയായി പേരെടുത്ത പ്രകാശ് ജാവഡേക്കർ; വെങ്കയ്യ നായിഡുവിന് വാർത്താവിനിമയം; സുരേഷ് ഗോപിയുടെ സ്വപ്‌നം വെറുതെയായി; കേന്ദ്രമന്ത്രിമാരുടെ പേരും വകുപ്പും അറിയാം

ന്യൂഡൽഹി; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ നഷ്ടം സ്മൃതി ഇറാനിക്ക്. മാനവശേഷി വികസന മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിലേക്കു മാറ്റി. പ്രകാശ് ജാവഡേക്കറാണു പുതിയ മാനവശേഷി വികസന മന്ത്രി. പരിസ്ഥിതി വനം സഹമന്ത്രിയായിരുന്ന ജാവഡേക്കർക്കു കാബിനറ്റ് പദവിയോടെയാണു മാനവശേഷി മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചത്. രവിശങ്കർ പ്രസാദിനെ നിയമമന്ത്രിയാക്കിയപ്പോൾ ഐടി-ഇലക്ട്രോണിക്‌സ് ചുമതല നിലനിർത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന സ്മൃതി ഇറാനിയെ സുപ്രധാനമായ മാനവശേഷി മന്ത്രാലയത്തിൽ നിയമിച്ചതിൽ ആർഎസ്എസിന് അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റം. താരതമ്യേന അപ്രധാനമായ ടെക്‌സറ്റൈൽസ് മന്ത്രാലയത്തിന്റെ ചുമതലയാണു സ്മൃതിക്കു ലഭിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള ജാവഡേക്കർ ആർഎസ്എസിന്റെ വിശ്വസ്തനുമാണ്. പരിസ്ഥിതി മന്ത്രിയെന്ന നിലയിലെ പ്രവർത്തനം മികവും ജാവഡേക്കറിന് തുണയായി. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അധിക ചുമതല വഹിച്ചിരുന്ന വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന് അധികചുമതലയായി നൽകി. വെങ്കയ്യ നായിഡു വഹിച്ചിരുന്ന പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെ അധികചുമതല രാസവള മന്ത്രി അനന്ത്കുമാറിനു നൽകി. നിയമമന്ത്രിയായിരുന്ന സദാനന്ദ ഗൗഡയെ അപ്രധാനമായ സ്റ്റാറ്റിറ്റിക്‌സ് പദ്ധതി നടപ്പാക്കലിലേക്കും മാറ്റി. രവിശങ്കർ പ്രസാദ് വഹിച്ചിരുന്ന വാർത്താവിനിമയ മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതല സഹമന്ത്രിയായ മനോജ് സിൻഹയ്ക്കു ലഭിച്ചു.

കേരളത്തിന്റെ പ്രതിനിധിയായി സുരേഷ് ഗോപി മന്ത്രിയാകുമെന്നായിരുന്നു വിലയിരുത്തലും പ്രതീക്ഷയും. എന്നാൽ രണ്ടാം പുനഃസംഘടനയിലും മോദി കേരളത്തെ തഴഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാനത്തിന് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകുമെന്ന് ദേശീയ പ്രസിഡന്റ് അമിത്ഷായും കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും പലകുറി ആവർത്തിച്ചെങ്കിലും ഇന്നലത്തെ പുനഃസംഘടനയിൽനിന്നും കേരളം പുറത്തായി. കേരള നിയമസഭയിലേക്ക് എത്ര എംഎ‍ൽഎമാരെ തെരഞ്ഞെടുക്കുന്നുവോ അത്രയും കേന്ദ്ര മന്ത്രിമാരെ നൽകുമെന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ രാജീവ് പ്രതാപ് റൂഡി വിവിധ വേദികളിൽ പറഞ്ഞിരുന്നത്. എന്നാൽ, അടുത്ത പുനഃസംഘടനയിൽ കേരളത്തിന് പ്രാതിനിധ്യം ഉറപ്പുനൽകിയിട്ടുണ്ടെന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സൂചന നൽകി. ഉത്തരപ്രദേശിലെയും പഞ്ചാബിലെയും ഉത്തരാഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അടുത്ത പുനഃസംഘടന ഉണ്ടാകുമെന്നും ഇതിൽ കേരളത്തിനു പ്രാതിനിധ്യം ഉണ്ടാകുമെന്നുമാണ് ബിജെപി. ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിനു നൽകിയിരിക്കുന്ന ഉറപ്പെന്നാണ് സൂചന.

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി-പഴ്‌സനേൽ, പൊതു പരാതിപരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ പ്രശ്‌നങ്ങളും, മന്ത്രിമാർക്കു വിഭജിച്ചു നൽകിയിട്ടില്ലാത്ത മറ്റു വകുപ്പുകൾ.

ക്യാബിനറ്റ് മന്ത്രിമാർ

രാജ്‌നാഥ് സിങ്-ആഭ്യന്തരം.

സുഷമ സ്വരാജ് - വിദേശകാര്യം,

പ്രവാസികാര്യം. അരുൺ ജയ്റ്റ്‌ലി- ധനകാര്യം, കമ്പനികാര്യം.

എം.വെങ്കയ്യ നായിഡു - നഗരവികസനം, പാർപ്പിടം, ദാരിദ്ര്യ നിർമ്മാർജനം.

നിതിൻ ഗഡ്കരി - റോഡ് ഗതാഗതം, ദേശീയപാതകൾ, കപ്പൽഗതാഗതം.

മനോഹർ പരീക്കർ - പ്രതിരോധം.

സുരേഷ് പ്രഭു - റയിൽവേ.

ഡി.വി.സദാനന്ദഗൗഡ - പദ്ധതിനിർവഹണം.

ഉമാ ഭാരതി - ജലവിഭവം, നദീവികസനം, ഗംഗാ പുനരുജ്ജീവനം.

ഡോ. നജ്മ ഹെപ്തുല്ല - ന്യൂനപക്ഷ ക്ഷേമം.

റാം വിലാസ് പാസ്വാൻ - ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം.

കൽരാജ് മിശ്ര - ചെറുകിട, ഇടത്തരം വ്യവസായങ്ങൾ.

മേനക ഗാന്ധി - വനിതാ, ശിശുക്ഷേമം.

അനന്ത്കുമാർ - രാസവളം, രാസവസ്തുക്കൾ.

രവിശങ്കർ പ്രസാദ് - നിയമം, നീതിന്യായം, വാർത്താവിനിമയം, ഐടി.

ജെ.പി.നഡ്ഡ - ആരോഗ്യം, കുടുംബക്ഷേമം.

അശോക് ഗജപതി രാജു - വ്യോമയാനം.

അനന്ത് ഗീഥേ - ഘനവ്യവസായങ്ങൾ, പൊതുമേഖല.

ഹർസിമ്രത് കൗർ - ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾ.

നരേന്ദ്ര സിങ് തോമർ- ഗ്രാമവികസനം.

ചൗധരി ബിരേന്ദർ സിങ് - ഉരുക്ക്.

ജൂവൽ ഓറം - ആദിവാസിക്ഷേമം.

രാധാ മോഹൻ സിങ് - കൃഷി.

തവർചന്ദ് ഗെലോട്ട് - സാമൂഹികനീതിയും ശാക്തീകരണവും.

സ്മൃതി ഇറാനി - ടെക്‌സ്‌റ്റൈൽസ്.

ഹർഷ് വർധൻ - ശാസ്ത്ര സാങ്കേതികവിദ്യ.

പ്രകാശ് ജാവഡേക്കർ - മനുഷ്യവിഭവശേഷി വികസനം.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

റാവു ഇന്ദർജിത് സിങ് - ആസൂത്രണം, പാർപ്പിടം, നഗരവികസനവും ദാരിദ്യ്‌രനിർമ്മാർജവും.

ബണ്ഡാരു ദത്താത്രേയ - തൊഴിൽ. രാജീവ് പ്രതാപ് റൂഡി – നൈപുണ്യ വികസനം, സംരംഭകത്വം.

വിജയ് ഗോയൽ - സ്പോർട്സ്, യുവജനകാര്യം.

ശ്രീപാദ് നായിക് - ആയുഷ്. ധർമേന്ദ്ര പ്രധാൻ – പെട്രോളിയം, പ്രകൃതിവാതകം.

പീയൂഷ് ഗോയൽ - ഊർജം, കൽക്കരി, ഖനി, പുനരുപയോഗ ഊർജം.

ഡോ. ജിതേന്ദ്രസിങ് - വടക്കു കിഴക്കൻ മേഖലാവികസനം, പ്രധാനമന്ത്രിയുടെ ഓഫിസ്, പഴ്‌സനൽ, പെൻഷൻ, ആണവോർജം, ബഹിരാകാശം.

നിർമല സീതാരാമൻ - വാണിജ്യവും വ്യവസായവും.

ഡോ. മഹേഷ് ശർമ - ടൂറിസം, സംസ്‌കാരം. മനോജ് സിൻഹ – വാർത്താ വിനിമയം.

അനിൽ ദാവെ - വനം, പരിസ്ഥിതി.

സഹമന്ത്രിമാർ

ജനറൽ വി.കെ.സിങ് - വിദേശകാര്യം.

സന്തോഷ് കുമാർ ഗ്യാങ്വാർ - ധനകാര്യം.

ഭഗൻസിങ് കുലസ്‌തെ - ആരോഗ്യം, കുടുംബക്ഷേമം.

മുക്താർ അബ്ബാസ് നഖ്‌വി - ന്യൂനപക്ഷ, പാർലമെന്ററികാര്യം.

എസ്.എസ്.അലുവാലിയ - കൃഷി, പാർലമെന്ററി കാര്യം.

രാംദാസ് അഠാവ്‌ലെ - സാമൂഹിക ക്ഷേമം, ശാക്തീകരണം.

രാം കൃപാൽ യാദവ് - ഗ്രാമവികസനം.

എച്ച്.പി.ചൗധരി - ചെറുകിട, ഇടത്തരം സംരംഭങ്ങൾ.

ഗിരിരാജ് സിങ് - ചെറുകിട, ഇടത്തരം സംരംഭങ്ങൾ.

ഹാൻസ്‌രാജ് ഗംഗാറാം ആഹിർ - ആഭ്യന്തരം.

ജി.എം.സിദ്ധേശ്വര - ഘന വ്യവസായം.

രമേഷ് ചന്ദ്ര ജിഗജിനഗി - കുടിവെള്ളം, ശുചീകരണം.

രാജൻ ഗൊഹെയ്ൻ - റയിൽവേ. പർഷോത്തം

രുപാല - കൃഷി, പഞ്ചായത്തു രാജ്.

എം.ജെ.അക്‌ബർ - വിദേശകാര്യം.

ഉപേന്ദ്ര കുശ്‌വാഹ - മനുഷ്യവിഭവശേഷി വികസനം.

പൊൻ രാധാകൃഷ്ണൻ - റോഡ് വികസനം, ദേശീയപാത, ഷിപ്പിങ്.

കിരൺ റിജ്ജു - ആഭ്യന്തരം.

കൃഷൻ പാൽ - സാമൂഹിക ക്ഷേമം.

ജസ്‌വന്ത്‌സിങ് ഭാഭൊർ - ആദിവാസിക്ഷേമം.

ഡോ.സജീവ് കുമാർ ബൽയൻ - ഗംഗ പുനരുജ്ജീവനം, നദീവികസനം

വിഷ്ണുദേവ് സായ് - ഉരുക്ക്.

സുദർശൻ ഭഗത് - കൃഷി. വൈ.എസ്.ചൗധരി – ശാസ്ത്രം, സാങ്കേതിക വിദ്യ.

ജയന്ത് സിൻഹ - വ്യോമയാനം.

രാജ്യവർധൻ സിങ് റാത്തോഡ് - വാർത്താ വിതരണം.

ബാബുൽ സുപ്രിയോ - നഗര വികസനം.

സാധ്വി നിരഞ്ജൻ ജ്യോതി - ഭക്ഷ്യസംസ്‌കരണം.

വിജയ് സാംപ്‌ള - സാമൂഹികക്ഷേമം.

അർജുൻ രാം മേഘ്‌വാൾ - ധനകാര്യം, കമ്പനി കാര്യം.

മഹേന്ദ്രനാഥ് പാണ്ഡെ - മനുഷ്യവിഭവശേഷി വികസനം.

അജയ് താംത - ടെക്‌സ്‌റ്റൈൽസ്.

കൃഷ്ണ രാജ് - വനിത, ശിശുക്ഷേമം.

മൻസുഖ് എൽ.മാന്ദവിയ - റോഡ് ഗതാഗതം, ഷിപ്പിങ്, രാസവളം.

അനുപ്രിയ പട്ടേൽ - ആരോഗ്യം, കുടുംബക്ഷേമം.

സി.ആർ.ചൗധരി - ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം.

പി.പി.ചൗധരി - നിയമം, നീതിന്യായം, ഇലക്ട്രോണിക്‌സ്, ഐടി.

ഡോ. സുഭാഷ് രാംറാവു ഭാംറെ - പ്രതിരോധം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP