Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടുകോടിയുടെ തൊഴിലവസരങ്ങൾ എവിടെയെന്ന് അവതാരകന്റെ ചോദ്യം; കണക്കുകൾ യഥാക്രമം ലഭിക്കാത്തതാണെന്ന് പ്രതിരോധിച്ച് മോദി; 'സർക്കാരിന്റെ പരാജയമായി കാണരുത്‌'

രണ്ടുകോടിയുടെ തൊഴിലവസരങ്ങൾ എവിടെയെന്ന് അവതാരകന്റെ ചോദ്യം; കണക്കുകൾ യഥാക്രമം ലഭിക്കാത്തതാണെന്ന് പ്രതിരോധിച്ച് മോദി; 'സർക്കാരിന്റെ പരാജയമായി കാണരുത്‌'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് തൊഴിലവസരങ്ങൾ ലഭിക്കാത്തതിന്റെ കാരണം തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലവസരങ്ങൾ ലഭിക്കാ്തത് സർക്കാരിന്റെ പരാജയമെല്ലെന്നും അതിന്റെ കൃത്യമായ കണക്കുകൾ ലഭിക്കാത്തതു കൊണ്ടാണെന്നും മോദി പറഞ്ഞു. രണ്ടു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ കയറിയത്. ഈ വിമർശനങ്ങളെ പ്രതിരോധിച്ച് കൊണ്ടായിരുന്നു മോദിയുടെ മറുപടി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ വിശദീകരണം.

'തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ പരാജയമെന്ന് വിളിക്കപ്പെടുന്നത്, തൊഴിലുകളുമായി ബന്ധപ്പെട്ട കൃത്യമായ ഡാറ്റയില്ലാത്തതിനാൽ ഉയർന്നുവരുന്ന കള്ളങ്ങളാണ്. കൃത്യമായ വിവരമില്ലാത്തതിനാൽ എതിരാളികൾ ഈ സാഹചര്യം മുതലെടുക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്ന് പറഞ്ഞ് ഞങ്ങളെ കുറ്റപ്പെടുത്തുകയുമാണ്.' എന്നാണ് മോദിയുടെ ന്യായവാദം.

തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങളിൽ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങൾ പൊതുവിൽ നോക്കുമ്പോൾ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളവ തന്നെയല്ലേയെന്നും അതിനാൽ ഇത്തരം വിമർശനങ്ങളിൽ കഴമ്പില്ലെന്നുമാണ് മോദി പറയുന്നത്. '68 ലക്ഷം ജോലികൾ സൃഷ്ടിച്ചെന്നാണ് ബംഗാൾ പറയുന്നത്. മുമ്പത്തെ കർണാടക സർക്കാർ അവകാശപ്പെട്ടത് 53ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നാണ്.

രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നത് ഒരു സംസ്ഥാനത്ത് അല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്ത് സൃഷ്ടിക്കുകയെന്നതാണ്. അതാണ് രാജ്യം മുഴുവനുമുള്ള തൊഴിലവസരങ്ങളായി മാറുന്നത്. അതിനാൽ ഞങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലേ?' അദ്ദേഹം ചോദിക്കുന്നു.തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട പ്രചരണം പ്രതിപക്ഷത്തിന്റ രാഷ്ട്രീയ ഗിമ്മിക്കാണെന്നും മോദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP