Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രോട്ടോക്കോൾ ലംഘിച്ച് അപ്രതീക്ഷിതമായി റോഡിലിറങ്ങി അണികളെ അഭിവാദ്യം ചെയ്ത് നടന്നു; തമിഴ്‌നാട് സന്ദർശനത്തിനെത്തിയ അമിത് ഷായ്ക്ക് നേരെ പ്ലാക്കാർഡ് ഏറ്; പ്രതി പൊലീസ് കസ്റ്റഡിയിൽ; ട്വിറ്ററിൽ ട്രൻഡിങ്ങായി അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ്; അതിക്രമത്തിന്റെ വീഡിയോയും പുറത്ത്

പ്രോട്ടോക്കോൾ ലംഘിച്ച് അപ്രതീക്ഷിതമായി  റോഡിലിറങ്ങി അണികളെ അഭിവാദ്യം ചെയ്ത് നടന്നു; തമിഴ്‌നാട് സന്ദർശനത്തിനെത്തിയ അമിത് ഷായ്ക്ക് നേരെ പ്ലാക്കാർഡ് ഏറ്; പ്രതി പൊലീസ് കസ്റ്റഡിയിൽ; ട്വിറ്ററിൽ ട്രൻഡിങ്ങായി അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ്; അതിക്രമത്തിന്റെ വീഡിയോയും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് ഏറ്. വാഹനത്തിൽ നിന്നിറങ്ങി ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞത്. പ്ലക്കാർഡ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിത് ഷായുടെ സന്ദർശനത്തെ തുടർന്ന് തമിഴ്‌നാട്ടിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങാണ്. ചെന്നൈ എയർപോർട്ടിന് പുറത്തുള്ള ജിഎസ്ടി റോഡിലൂടെയാണ് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായി നടന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് അദ്ദേഹം തമിഴ്‌നാട്ടിൽ എത്തിയത്.

അപ്രതീക്ഷിതമായാണ് പ്രോട്ടോക്കോളുകൾ ഒഴിവാക്കി ആഭ്യന്തരമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നത്. മുഖ്യമന്ത്രി കെ പളിനസ്വാമിയും ഉപമുഖ്യമന്ത്രി പനീർശെൽവവും ചേർന്നാണ് അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ, അദ്ദേഹം കാർ നിർത്തി റോഡരികിൽ കൂടിനിന്ന പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.അമിത് ഷായുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ചായിരുന്നു പ്ലക്കാർഡ് എറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP