Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല; ന്യൂനപക്ഷ സംവരണം ഭരണഘടനപ്രകാരമല്ല; കോൺഗ്രസ് സർക്കാർ സംവരണം നടപ്പാക്കിയത് ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് അമിത് ഷാ

മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല; ന്യൂനപക്ഷ സംവരണം ഭരണഘടനപ്രകാരമല്ല; കോൺഗ്രസ് സർക്കാർ സംവരണം നടപ്പാക്കിയത് ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും ന്യൂനപക്ഷത്തിന് കോൺഗ്രസ് സർക്കാർ സംവരണം ഏർപ്പെടുത്തിയത് ഭരണഘടനപ്രകാരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയതെന്നും അമിത് ഷാ ആരോപിച്ചു. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒ.ബി.സി. സംവരണം എടുത്തുകളയാൻ കഴിഞ്ഞ ദിവസം കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. പകരം വീരശൈവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താനായിരുന്നു ബിജെപി. സർക്കാരിന്റെ തീരുമാനം.

ഒ.ബി.സി. മുസ്ലിംകളെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണത്തിലേക്ക് മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒ.ബി.സി. സംവരണം എടുത്തുകളയാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതുവരെ മുസ്ലിംകൾക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകും. ഇത്തരത്തിൽ രണ്ടു ശതമാനം വീതം ഈ സമുദായങ്ങൾക്ക് നൽകുകയാണ് ചെയ്തത്.

10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തിൽ (ഇ.ഡബ്ല്യു.എസ്) മുസ്ലിം വിഭാഗത്തെ ഉൾപ്പെടുത്താനും വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. മേയിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴു ശതമാനവുമായി ഉയർന്നു.

സംവരണം ഉയർത്തണമെന്ന ഇരു വിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനമാണ് പുതിയ തീരുമാനത്തിലൂടെ പുറത്തുവന്നതെന്ന് ആക്ഷേപമുണ്ട്.

ഹൈദരാബാദിന്റെ മുക്തിക്കായും സ്വാതന്ത്ര്യത്തിനായും ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണപുതുക്കാൻപോലും കോൺഗ്രസ് ഒരുകാലത്തും തയ്യാറായിട്ടില്ല. ധ്രുവീകരണരാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തികാരണവുമാണിത്. സർദാർ പട്ടേൽ ഉണ്ടായിരുന്നില്ലെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP