Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു വിമാനത്താവളം വിപുലീകരിക്കും; ഓരോ ജില്ലയിലേക്കും ഹെലികോപ്റ്റർ സേവനം; രണ്ടു വർഷത്തിനുള്ളിൽ മെട്രോ; വികസനം ഉറപ്പു നൽകി അമിത് ഷാ; ഭീകരതയും വിവേചനവും വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ജമ്മു വിമാനത്താവളം വിപുലീകരിക്കും; ഓരോ ജില്ലയിലേക്കും ഹെലികോപ്റ്റർ സേവനം; രണ്ടു വർഷത്തിനുള്ളിൽ മെട്രോ; വികസനം ഉറപ്പു നൽകി അമിത് ഷാ; ഭീകരതയും വിവേചനവും വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിന്റെ വികസനം ഉറപ്പു നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് ആരംഭിക്കുമെന്ന് അമിത് ഷാ അറിയിച്ചു. മൂന്ന് ദിവസത്തെ ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ ഷാ ഭഗവതി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. 2019 ഓഗസ്റ്റിൽ 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീരിൽ എത്തിയത്.

റാലിയിൽ ജമ്മുവും കശ്മീരും വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനുശേഷമുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ് അമിത് ഷാ കൂടുതലും സംസാരിച്ചത്. ജമ്മു വിമാനത്താവളം വിപുലീകരിക്കും, ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റർ സേവനങ്ങൾ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ അദ്ദേഹം റാലിയിൽ നൽകി.

ജമ്മു കശ്മീരിനെ ഇല്ലാതാക്കുന്ന ഭീകരതയും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണവും അസാനിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര ഭരണപ്രദേശം ഇന്ന് വികസനക്കുതിപ്പിലാണ്. ജമ്മു കശ്മീരിനെ അതിൽ നിന്ന് ആർക്കും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ സുരക്ഷയെ പറ്റിയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. 2004 നും 2014 നും ഇടയ്ക്ക് 2081 ആളുകൾക്കാണ് ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടമായത്. പ്രതി വർഷം 208 പേരാണ് ഇവിടെ മരിച്ചത്. 2014 മുതൽ 2021 സെപ്റ്റംബർ വരെ 239 സാധാരണക്കാരും കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം കുറഞ്ഞതിൽ സർക്കാരിന് സംതൃപ്തി ഇല്ലെന്നും താഴ്‌വരയിൽ നിന്നും ഭീകര പ്രവർത്തനത്തെയും വിഘടന വാദത്തേയും പൂർണമായും തുടച്ചു നീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അമിത് ഷാ വ്യക്തമാക്കി.

മാതാ വൈഷ്ണോ ദേവിയുടേയും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ശ്യാമ പ്രസാദ് മുഖർജിയുടേയും മണ്ണാണ് ജമ്മു കശ്മീർ. അവിടുത്തെ ജനജീവിതത്തിന്റെ സമാധാനം നശിപ്പിക്കാൻ സമ്മതിക്കില്ല. ജനങ്ങളോട് അനീതി കാണിക്കേണ്ട സമയം അവസാനിച്ചുവെന്നും ഇനി അക്രമം കാണിക്കാൻ ആർക്കും കഴിയില്ലെന്ന് ഓർമ്മിപ്പിക്കാൻ കൂടിയാണ് താൻ വന്നത് എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കശ്മീരിന്റെ വികസനത്തിന് യുവാക്കളുടെ പൂർണപിന്തുണ കൂടിയുണ്ടെങ്കിൽ തീവ്രവാദത്തെ തുടച്ചു നീക്കാൻ സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ജമ്മു കശ്മീരിന് അമിതാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്ത് ഉണ്ടായ വിസനങ്ങളെക്കുറിച്ചും അമിത് ഷാ ചൂണ്ടിക്കാട്ടി. 12,000 കോടിയുടെ നിക്ഷേപമാണ് നിലവിൽ ജമ്മു കശ്മീരിന് ലഭിച്ചിരിക്കുന്നത്. 2022 ഓടെ 51,000 കോടി നിക്ഷേപം ലഭിക്കുമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ പുതിയ വ്യാവസായിക നയങ്ങൾ പുറത്തിറക്കിയപ്പോൾ കശ്മീരിലെ പ്രദേശിക പാർട്ടികൾ കളിയാക്കുകയാണ് ചെയ്തത്. ആരാണ് ഇവിടെ നിക്ഷേപിക്കാനായി വരിക എന്നും അവർ ചോദിച്ചിരുന്നു. എന്നാൽ കേന്ദ്ര ഭരണ പ്രദേശത്ത് ഇന്ന് 12,000 കോടിയുടെ നിക്ഷേപമാണ് നടന്നിരിക്കുന്നത് എന്നും ഇത് കൂടുതൽ ആളുകൾക്ക് തൊഴിലവസരങ്ങൾ നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തെ തടഞ്ഞുനിർത്താൻ ആർക്കും സാധിക്കില്ല. ജമ്മു കശ്മീരിൽ അത് തുടങ്ങിക്കഴിഞ്ഞു. ഇത് ക്ഷേത്രങ്ങളുടെ ഭൂമിയാണ്. മാതാ വൈഷ്‌ണോ ദേവിയുടെ, പ്രേം നാഥ് ധോഗ്രയുടെ, ത്യാഗിയായ ശ്യാമ പ്രസാദ് മുഖർജിയുടെ ഭൂമിയാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ജയിപ്പിക്കില്ല-അമിത് ഷാ പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കായതോടെ വാൽമീകി വിഭാഗക്കാരോടും വടക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരിൽ നടപ്പിലാക്കാനും സാധിച്ചു. നിലവിൽ 12,000 കോടിയിലേറെ രൂപ ജമ്മു കശ്മീരിൽ നിക്ഷേപിച്ചു കഴിഞ്ഞു. 2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ ഉദ്ദേശിക്കുന്നത്. ജമ്മു കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കിൽ തീവ്രവാദികൾ പരാജയപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP