Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ പ്രസ്താവനയുമായി മേനക ഗാന്ധി വീണ്ടും; വികസന പ്രവർത്തനം നടത്തുക ഓരോ പ്രദേശങ്ങളിലും തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണത്തിനനുസരിച്ച്; 80 ശതമാനം വോട്ടുകൾ കിട്ടുന്ന ഗ്രാമങ്ങൾ എ കാറ്റഗറിയും30 ശതമാനവും അതിൽതാഴെയും വോട്ടുകൾ ലഭിക്കുന്ന ഗ്രാമങ്ങൾ ഡി കാറ്റഗറിയും; വികസനപ്രവർത്തനം എത്ര ശതമാനം വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി

വിവാദ പ്രസ്താവനയുമായി മേനക ഗാന്ധി വീണ്ടും; വികസന പ്രവർത്തനം നടത്തുക ഓരോ പ്രദേശങ്ങളിലും തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണത്തിനനുസരിച്ച്; 80 ശതമാനം വോട്ടുകൾ കിട്ടുന്ന ഗ്രാമങ്ങൾ എ കാറ്റഗറിയും30 ശതമാനവും അതിൽതാഴെയും വോട്ടുകൾ ലഭിക്കുന്ന ഗ്രാമങ്ങൾ ഡി കാറ്റഗറിയും; വികസനപ്രവർത്തനം എത്ര ശതമാനം വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻപുർ: മുസ്ലീങ്ങൾ തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം അവരെ സഹായിക്കില്ലെന്ന പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. തനിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസനം നടത്തുകയെന്ന മേനക ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായത്. സുൽത്താൻപുരിലെ തിരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു മേനക ഗാന്ധിയുടെ വിവാദ പരാമർശം.

ബിജെപിക്കു 80% വോട്ടു കിട്ടുന്ന ഗ്രാമങ്ങളെല്ലാം എ കാറ്റഗറിയിലായിരിക്കും ഉൾപ്പെടുത്തുക. 60% വോട്ടു കിട്ടുന്ന ഗ്രാമങ്ങൾ ബി കാറ്റഗറിയിലും 50% വോട്ടു ലഭിക്കുന്ന ഗ്രാമങ്ങളെ സി കാറ്റഗറിയിലും ഉൾപ്പെടുത്തും. 30 ശതമാനവും അതിനു താഴെ വോട്ടു കിട്ടുന്ന ഗ്രാമങ്ങളെല്ലാം ഡി കാറ്റഗറിയിലായിരിക്കും. വികസന പ്രവർത്തനങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും ഈ വേർതിരിവു പ്രകടമാകുകയും ചെയ്യും. എ കാറ്റഗറിയിലുള്ള ഗ്രാമങ്ങൾക്കു വേണ്ടിയാകും 80 ശതമാനത്തോളം വികസന പ്രവർത്തനങ്ങൾ നടക്കുക. എ കാറ്റഗറിയിലാണോ ഡി കാറ്റഗറിയിലാണോ നിങ്ങൾ എന്നതു നിങ്ങളുടെ മാത്രം തീരുമാനമാണ് മേനക ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം യുപിയിലെ സുൽത്താൻപുരിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബിൽ തിരഞ്ഞെടുപ്പു റാലിയിൽ മുസ്ലീങ്ങൾക്കെതിരെയും മേനക ഗാന്ധി വിവാദ പ്രസംഗം നടത്തിയിരുന്നു. 'ഞാൻ ഇവിടെ വിജയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, മുസ്ലിങ്ങൾ വോട്ടു ചെയ്യാതെയാണ് എന്റെ വിജയമെങ്കിൽ അതെന്നെ സന്തോഷിപ്പിക്കില്ല. മനസ്സിൽ അതൊരു കയ്പാകും. എന്നിട്ട് ഒരു മുസ്ലിം ജോലി തേടി എന്നെ സമീപിക്കുമ്പോൾ ഞാൻ വിചാരിക്കും എന്തിനു ജോലി കൊടുക്കണം?

ഇതെല്ലാം ഒരു കൊടുക്കൽ വാങ്ങൽ ഇടപാട് അല്ലേ? നാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ. ഞാൻ ജയിച്ചു കഴിഞ്ഞു. പക്ഷേ, നിങ്ങൾക്ക് എന്നെ ആവശ്യം വരും. ഈ ബൂത്തിൽ നിന്ന് നൂറോ അൻപതോ വോട്ടു കിട്ടും. എല്ലാം കഴിഞ്ഞ് നിങ്ങൾ ജോലി തേടി എന്റെയടുത്തു വരും... ഇനി തീരുമാനമെടുക്കേണ്ടതു നിങ്ങളാണ്' 3 മിനിറ്റ് പ്രസംഗത്തിൽ മേനക പറഞ്ഞു

'സീറ്റു കച്ചവടക്കാരി'യെന്നു ബിഎസ്‌പി നേതാവ് മായാവതിയെ കഴിഞ്ഞയാഴ്ച മേനക വിശേഷിപ്പിച്ചതും വിവാദമായിരുന്നു. പാർട്ടി സ്ഥാനാർത്ഥികളിൽനിന്നു മായാവതി 15 20 കോടി രൂപ വീതം വാങ്ങുന്നുവെന്നായിരുന്നു ആരോപണം. പിലിബിത്ത് എംപിയായ മേനക ഗാന്ധി ഇത്തവണ സുൽത്താൻപുരിൽ നിന്നാണു ലോക്‌സഭയിലേക്കു മൽസരിക്കുന്നത്. ഇവിടെ സിറ്റിങ് എംപിയായ മേനകയുടെ മകൻ വരുൺ ഗാന്ധി പിലിബിത്തിലേക്കു മാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP