Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുരോഗമനം പറയുന്ന പാർട്ടികളും ബാനർ പിടിക്കാൻ പോലും നിയോഗിക്കാത്ത ദളിത് സ്ത്രീത്വത്തിന് മെകതൊടി സുചരിതയെ ചൂണ്ടി അഭിമാനിക്കാം; തുല്യത എന്നത് എന്തെന്നു കാട്ടി ആന്ധ്ര മുഖ്യമന്ത്രി; ജഗന്മോഹൻ റെഡ്ഡിയുടെ മന്ത്രിസഭയിൽ ആഭ്യന്തരം കയ്യാളുക ദളിത് വനിത; മെകതൊടി സുചരിതയെ ആഭ്യന്തര മന്ത്രിയായി ജഗൻ നിയമിച്ചതും അച്ഛന്റെ പാത പിന്തുടർന്നു തന്നെ

പുരോഗമനം പറയുന്ന പാർട്ടികളും ബാനർ പിടിക്കാൻ പോലും നിയോഗിക്കാത്ത ദളിത് സ്ത്രീത്വത്തിന് മെകതൊടി സുചരിതയെ ചൂണ്ടി അഭിമാനിക്കാം; തുല്യത എന്നത് എന്തെന്നു കാട്ടി ആന്ധ്ര മുഖ്യമന്ത്രി; ജഗന്മോഹൻ റെഡ്ഡിയുടെ മന്ത്രിസഭയിൽ ആഭ്യന്തരം കയ്യാളുക ദളിത് വനിത; മെകതൊടി സുചരിതയെ ആഭ്യന്തര മന്ത്രിയായി ജഗൻ നിയമിച്ചതും അച്ഛന്റെ പാത പിന്തുടർന്നു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: രാജ്യത്തിന് പുത്തൻ മാതൃകകൾ കാട്ടി ആന്ധ്ര മുഖ്യമന്ത്രി. ആന്ധ്രപ്രദേശിൽ ആഭ്യന്തരമന്ത്രിയായി ദളിത് വനിതയെ നിയോഗിച്ച് ജഗന്മോഹൻ റെഡ്ഡി. മെകതൊടി സുചരിതയാണ് ഇന്ന് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. ദളിത് വിഭാഗത്തിൽ പെട്ട സുചരിത പ്രതിപടു സംവരണ മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യമായാണ് ആന്ധ്രപ്രദേശിൽ ദളിത് വനിത ആഭ്യന്തരമന്ത്രിയായി ചുമതലയേൽക്കുന്നത്.

പിതാവ് വൈഎസ്ആർ റെഡ്ഡിയുടെ മാതൃക പിന്തുടർന്നാണ് ജഗമോഹൻ വനിതയെ ആഭ്യന്തരമന്ത്രിയായി നിയമിക്കുന്നത്. വൈഎസ്ആർ പി സബിത ഇന്ദ്ര റെഡ്ഡിയെ ആഭ്യന്തരമന്ത്രിയാക്കിയിരുന്നു. സബിത ഇപ്പോൾ ടിആർഎസ് എംഎൽഎയാണ്. നേരത്തെ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ജഗൻ രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചിരുന്നു. ദളിത് വനിതക്ക് സുപ്രധാനമായ ആഭ്യന്തര വകുപ്പ് നൽകിയ ജഗൻ മോഹൻ റെഡ്ഡിക്ക് സാമൂഹ്യമാധ്യമങ്ങളിൽ വൻ കയ്യടിയാണ് ലഭിക്കുന്നത്.

2009ലാണ് സുചരിത ആദ്യമായി എംഎൽഎ ആകുന്നത്. വൈഎസ്ആർ കോൺഗ്രസിന്റെ രൂപീകരണത്തെ തുടർന്ന് 2011ൽ എംഎൽഎ സ്ഥാനം രാജിവെച്ച് ജനവിധി തേടിയ സുചരിത 17,500 വോട്ടുകൾ നേടിയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന വിഭജനത്തിനെതിരായ പ്രതിഷേധങ്ങളിൽ വൈ എസ് വിജയലക്ഷ്മിക്കൊപ്പം ഡൽഹിയിലും ഇവർ സജീവമായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ ടിഡിപിയോട് പരാജയപ്പെട്ടെങ്കിലും ഇത്തവണ വലിയ തിരിച്ചുവരവാണ് സുചരിത നടത്തിയിരിക്കുന്നത്.

അധികാര കസേരയിലേക്കും തുടർന്നും അച്ഛന്റെ പാത തന്നെയാണ് ജഗന്മോഹനും പിന്തുടരുന്നത്. വൈ എസ് രാജശേഖര റെഡ്ഡി അധികാരത്തിലേക്കു നടന്നു കയറിയ അതേ മാർഗമാണ് ജഗനും അധികാര ലബ്ധിക്കായി ഉപയോഗിച്ചത്. ഒരു പദയയാത്രയിലൂടെ മുഖ്യമന്ത്രി കസേരയിൽ എത്തിയ അച്ഛന്റെ പാതയിൽ നടന്ന് ജഗൻ മോഹൻ റെഡ്ഡി. 2004ൽ വൈഎസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ഉണ്ടായത്.

തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ജഗന്റെ പദയാത്ര. 340 ദിവസം കൊണ്ട് ജഗൻ മോഹൻ റെഡ്ഡി നടത്തിയത് 3,650 കിലോമീറ്ററാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവ് നടത്തിയതിൽ ഏറ്റവും ദൂരത്തിൽ പദയാത്ര നടത്തിയതും ജഗൻ മോഹൻ റെഡ്ഡി തന്നെയാകുമെന്നാണ് റിപ്പോർട്ട്.

ചരിത്രത്തിലിടം നേടിയ വൈഎസ്ആറിന്റെ പദയാത്രയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ജഗന്റെ യാത്ര. അന്ന് ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ കർഷക വിരുദ്ധ സമീപനം മാറ്റുന്നതിന് വേണ്ടി 1500 കിലോമീറ്ററായിരുന്നു വൈഎസ്ആറിന്റെ പദയാത്ര. പിതാവ് നടന്നതിനേക്കാൾ ഇരട്ടി ദൂരമാണ് മകൻ നടന്നത്.

2017 നവംബറിൽ ആരംഭിച്ച പദയാത്ര പാർട്ടി കണക്കുപ്രകാരം കൃത്യം 340 ദിവസം കൊണ്ട് 3650 കിലോ മീറ്റർ ദൂരം 134 നിയോജക മണ്ഡലങ്ങളിലൂടെയാണ് യാത്ര നടത്തിയിരിക്കുന്നത്. യാത്രക്കിടയിൽ രണ്ട് കോടിയോളം ആളുകളെ കണ്ടുവെന്നും പാർട്ടി അവകാശപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP