Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വൈറസിനേക്കാൾ ഭയപ്പെടുത്തുന്നത് കുറ്റകൃത്യങ്ങളുടെ വൈറസ്; ഉത്തർപ്രദേശിൽ നടക്കുന്നത് ജംഗിൾ രാജെന്ന് മായാവതി; സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും കുറ്റപ്പെടുത്തൽ

കൊറോണ വൈറസിനേക്കാൾ ഭയപ്പെടുത്തുന്നത് കുറ്റകൃത്യങ്ങളുടെ വൈറസ്; ഉത്തർപ്രദേശിൽ നടക്കുന്നത് ജംഗിൾ രാജെന്ന് മായാവതി; സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും കുറ്റപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജംഗിൾ രാജാണ് നടക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി. മാധ്യമ പ്രവർത്തകനായ വിക്രം ജോഷി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് യോ​ഗി ആദിത്യ നാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മായാവതി രം​ഗത്തെത്തിയത്. മരിച്ച വിക്രം ജോഷിയുടെ കുടുംബത്തിന് മായാവതി അനുശോചനമറിയിച്ചു. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. രാംരാജ് വാഗ്ദാനം ചെയ്ത രാമരാജ്യത്തിന് പകരം ഗുണ്ടാരാജാണ് നടപ്പാക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധി വിമർശിച്ചു. തുടർന്നാണ് മായാവതി വിമർശനവുമായി എത്തിയത്.

ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. സ്ത്രീകൾക്ക് സുരക്ഷയില്ല. നിയമത്തേക്കാൾ ജംഗിൾ രാജാണ് ഇവിടെ നടക്കുന്നത്-മായാവതി ട്വീറ്റ് ചെയ്തു. കൊറോണ വൈറസിനേക്കാൾ കുറ്റകൃത്യങ്ങളുടെ വൈറസാണ് ഉത്തർപ്രദേശിനെ ഭയപ്പെടുത്തുന്നത്. സർക്കാർ ഇക്കാര്യങ്ങൾ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. വിക്രം ജോഷിയെ ആക്രമിച്ച സംഭവത്തിൽ ഒൻപത് പേരെ ഇതുവരെ യുപി പൊലീസ് പിടികൂടിയിരുന്നു. എന്നാൽ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.

ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് രാജ്യത്തെയാകെ നടുക്കിയ സംഭവമുണ്ടായത്. പെൺമക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷി. ഇതിനിടെ കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു. തുടർന്ന് വാഹനം മറിച്ചിട്ട ആക്രമി സംഘം വിക്രമിനെ മർദ്ദിച്ചു. തുടർന്ന് കാറിനോട് ചേർത്ത് വച്ച് തലയ്ക്ക് വെടിവച്ചു. നടുറോഡിൽ മറ്റുള്ളവർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാൻ പെൺകുട്ടികൾ സഹായം അഭ്യർത്ഥിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

തന്റെ ബന്ധുവായ പെൺകുട്ടിയെ അപമാനിച്ച പ്രതികൾക്കെതിരെ വിക്രം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുത്തിരുന്നില്ല. ആക്രമണത്തിൽ പ്രതിഷേധം ഉയർന്നതോടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP