Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസും ബിജെപിയും നൽകുന്നത് കപട വാഗ്ദാനങ്ങളെന്നും അവരെ വിശ്വസിക്കരുതെന്നും മായാവതി; മാധ്യമങ്ങളുടെ സർവ്വെകളിൽ വഞ്ചിതരാകരുതെന്നും ബിഎസ്‌പി നേതാവ്; താഴെ തട്ടിൽ നിന്നും പ്രവർത്തിച്ച് ഉത്തർ പ്രദേശിലെ മുഴുവൻ സീറ്റിലും വിജയിക്കാനുറച്ച് നടത്തുന്ന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി പദം ലക്ഷ്യം വെച്ച്

കോൺഗ്രസും ബിജെപിയും നൽകുന്നത് കപട വാഗ്ദാനങ്ങളെന്നും അവരെ വിശ്വസിക്കരുതെന്നും മായാവതി; മാധ്യമങ്ങളുടെ സർവ്വെകളിൽ വഞ്ചിതരാകരുതെന്നും ബിഎസ്‌പി നേതാവ്; താഴെ തട്ടിൽ നിന്നും പ്രവർത്തിച്ച് ഉത്തർ പ്രദേശിലെ മുഴുവൻ സീറ്റിലും വിജയിക്കാനുറച്ച് നടത്തുന്ന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി പദം ലക്ഷ്യം വെച്ച്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മായാവതി. ബിഎസ്‌പിക്കും സഖ്യകക്ഷിയായ എസ്‌പിക്കും വിജയം ഉറപ്പാക്കണമെന്നാണ് മായാവതി പറയുന്നത്. കോൺഗ്രസും ബിജെപിയും പുറത്തിറക്കിയ പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്ന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ മായാവതി പറഞ്ഞു.ബിജെപിക്ക് എതിരെയുള്ള എല്ലാ സഖ്യകക്ഷികളായ സ്ഥാനാർത്ഥികൾക്കും വോട്ട് നൽകി ബിജെപിക്ക് തക്കതായ ശിക്ഷ നൽകണമെന്നും മായാവതി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണ് ബിജെപി ചെയ്യുന്നത്. മാത്രമല്ല അവരുടെ പ്രവർത്തനങ്ങൾ എല്ലാം വെറും നാട്യങ്ങൾ മാത്രമായി മാറുകയും ചെയ്യുന്നു. എന്നാൽ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന മേഖലയിൽ നിന്ന് പ്രവർത്തിച്ചു തുടങ്ങാനാണ് ബിഎസ്‌പിയുടെ തീരുമാനം. മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സർവ്വെകളിലും വഞ്ചിതരാകരുതെന്ന് മായാവതി കൂട്ടിച്ചേർത്തു. ഏത് വിധേനയും അവർ നിങ്ങളെ പാട്ടിലാക്കാൻ നോക്കും. അതിന് വേണ്ടി എന്ത് പൊടിക്കൈകളും അവർ പ്രയോഗിക്കും. എന്നാൽ അവരുടെ കപടവാഗ്ദാനങ്ങളിൽ വീണു പോകരുത്. മായാവതി അണികളോട് പറഞ്ഞു.

ഉത്തർപ്രദേശിൽ എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ മായാവതി നടത്തിയ പ്രസംഗം വിവാദത്തിലെത്തിയിരുന്നു. മുസ്ലിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന മായാവതിയുടെ പ്രസംഗം വിവാദമായതോടെ ചീഫ് ഇലക്ട്രൽ ഓഫീസർ പ്രാദേശിക ഭരണകൂടത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ല. അതിനാൽ മുസ്ലിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നും എസ്‌പി-ബിഎസ്‌പി സഖ്യത്തിനുതന്നെ വോട്ട് ചെയ്യണമെന്നുമായിരുന്നു മായാവതി പ്രസംഗത്തിൽ ആവശ്യപ്പെട്ടത്. ബിഎസ്‌പി ഇതുവരെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടില്ല.

ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ളത്. 80 സീറ്റുകളാണ് ഇവിടെയുള്ളത്. യുപിയിലെ പരമാവധി സീറ്റുകൾ പിടിച്ച ശേഷം ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാൽ തങ്ങൾക്ക് പ്രധാനമന്ത്രി പദം വരെ ലഭിച്ചേക്കാം എന്നാണ് മായാവതി കണക്കുകൂട്ടുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP