Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവൻ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഒപ്പം സത്യപ്രതിജ്ഞ ചെയ്തത് എട്ടു മന്ത്രിമാർ; നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത് വ്യാഴാഴ്ച

ഗോവൻ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഒപ്പം സത്യപ്രതിജ്ഞ ചെയ്തത് എട്ടു മന്ത്രിമാർ; നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത് വ്യാഴാഴ്ച

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. എട്ട് മന്ത്രിമാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. എം.ജി.പിയുടെ മനോഹർ അജ്ഗാങ്കർറും സ്വതന്ത്ര എംഎ‍ൽഎ ആയ രോഹൻ ഖുണ്ടെ എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരിൽ പെടും.

ചടങ്ങിൽ മുൻ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പർസേക്കറടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
ഇത് നാലാം തവണയാണ് പരീക്കർ മുഖ്യമന്ത്രിയാകുന്നത്. പരീക്കർ സർക്കാർ വ്യാഴാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച ശേഷമാണ് പരീക്കർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. 40 അംഗ നിയമസഭയിൽ 22 അംഗങ്ങളുടെ പിന്തുണയാണ് ബിജെപി.ക്കുള്ളത്. ബിജെപിയുടെ 13 അംഗങ്ങൾക്ക് പുറമെ, മൂന്നംഗങ്ങൾ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവയുടെയും എൻ.സി.പിയുടെ ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബിജെപി.ക്ക് ലഭിച്ചത്.

17 സീറ്റുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ 13 സീറ്റേ ഉള്ളൂവെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി കേവലഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനല്ലാതെ മറ്റാർക്കുമാവില്ലെന്നു കരുതിയ സമയത്താണു മുൻ മുഖ്യമന്ത്രി കൂടിയായ മനോഹർ പരീക്കറെ ബിജെപി രംഗത്തിറക്കിയത്. കോൺഗ്രസിനു പിന്തുണ നൽകുമെന്നു കരുതിയിരുന്ന മൂന്നംഗ ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) ഇതോടെ ചുവടുമാറ്റി.

ഫോർവേഡ് പാർട്ടിയുടെയും പാർട്ടി അനുഭാവിയായ കക്ഷിരഹിതൻ റോഹൻ ഖാന്തെയുടെയും പിന്തുണയോടെ സർക്കാരുണ്ടാക്കാൻ കഴിയുമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP