Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയമസഭ തെരഞ്ഞടുപ്പിന് മുന്നെ മണിപ്പൂരിൽ കോൺഗ്രസ്സിന് തിരിച്ചടി; സംസ്ഥാന അദ്ധ്യക്ഷനും എട്ടു എംഎൽഎമാരും പാർട്ടിവിട്ടു; ഓപ്പറേഷൻ താമരയിലുടെ മണിപ്പൂരിലും അടിത്തറ ഭദ്രമാക്കി ബിജെപി

നിയമസഭ തെരഞ്ഞടുപ്പിന് മുന്നെ മണിപ്പൂരിൽ കോൺഗ്രസ്സിന് തിരിച്ചടി;  സംസ്ഥാന അദ്ധ്യക്ഷനും എട്ടു എംഎൽഎമാരും പാർട്ടിവിട്ടു; ഓപ്പറേഷൻ താമരയിലുടെ മണിപ്പൂരിലും അടിത്തറ ഭദ്രമാക്കി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഇംഫാൽ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ മണിപ്പുരിലും അടിത്തറ ഭദ്രമാക്കി ബിജെപി.നിലവിൽ ഭരണം എൻഡിഎയ്ക്കാണെങ്കിലും ഒപ്പമുള്ളത് മിക്കതും പ്രദേശിക പാർട്ടികളാണ് എന്നത് എൻഡിഎയ്ക്ക് ഭീഷണിയായിരുന്നു.ഈ സാഹചര്യത്തിലാണ് ഓപ്പറേഷൻ താമര ശക്തമായിത്തന്നെ നടപ്പാക്കിയതും.അതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങി എന്ന ശുഭസൂചനയാണ് ബിജെപിക്ക് ലഭിക്കുന്നത്.കോൺഗ്രസ്സിൽ നിന്നും സംസ്ഥാന അദ്ധ്യക്ഷനും എട്ടു എംഎൽഎമാരും രാജിവെച്ച വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഇവർ വൈകാതെ തന്നെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന.

പി.സി.സി. അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം അടക്കം 8 എംഎ‍ൽഎമാരുമാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.മുൻ മന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഗോവിന്ദാസ് കൊന്ദോജം കഴിഞ്ഞ ഡിസംബറിലാണ് പി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്നത്.നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് നേതാക്കളെ ചാക്കിടാനുള്ള നീക്കങ്ങൾ ബിജെപി തകൃതിയാക്കിയിരുന്നു.നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ മണിപ്പൂരിൽ കോൺഗ്രസിനെ വൻ പ്രതിസന്ധിയിലേക്കാണ് നേതാക്കളുടെ ഈ നീക്കം തള്ളിവിടുന്നത്.

മണിപ്പൂരിൽ ഭരണത്തിലുള്ള ബിജെപിക്ക് 36 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ആകെ അംഗങ്ങളുടെ എണ്ണം 60 ആണ്. 21 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി പ്രാദേശിക പ്രാദേശിക പാർട്ടികളെ കൂടെച്ചേർത്താണ് ഭരണത്തിലേറിയത്.2017ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 28 എംഎ‍ൽഎമാരായിരുന്നു അന്ന് കോൺഗ്രസിനുണ്ടായിരുന്നത്. എന്നാൽ പ്രാദേശിക പാർട്ടികളുടെ പിൻബലത്തിലൂടെ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ മണിപ്പൂർ പി.സി.സിയിൽ ഭിന്നത രൂപപ്പെട്ടിരുന്നു.ദേശീയ തലത്തിൽ തന്നെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുഖം രക്ഷിക്കാനൊരുങ്ങുന്ന ബിജെപി തലവേദനയാവുകയാണ് മണിപ്പുരിലെ പിളർപ്പ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP