Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നേതാക്കൾ മറുകണ്ടം ചാടുമ്പോഴും മണിപ്പൂരിൽ ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം; തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുൻതൂക്കം കുറയുന്നുവെന്നും വിലയിരുത്തൽ; ആവേശത്തോടെ കോൺഗ്രസ് ക്യാമ്പ്

നേതാക്കൾ മറുകണ്ടം ചാടുമ്പോഴും മണിപ്പൂരിൽ ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം; തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുൻതൂക്കം കുറയുന്നുവെന്നും വിലയിരുത്തൽ; ആവേശത്തോടെ കോൺഗ്രസ് ക്യാമ്പ്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. ബിജെപിക്ക് 23 മുതൽ 27 വരെ സീറ്റും കോൺഗ്രസിന് 22 മുതൽ 26 വരെ സീറ്റുമാണ് പ്രവചിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ തുണയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുൻതൂക്കം കുറയുകയാണെന്നും അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു. നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) 2 മുതൽ 6 വരെ സീറ്റ് നേടിയേക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ 28 സീറ്റുമായി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷേ 21 സീറ്റ് നേടിയ ബിജെപി മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കി ഭരണത്തിലെത്തി.

അതേസമയം നേതാക്കളുടെ കൊഴിഞ്ഞു പോക്കാണ് കോൺഗ്രസിനെ അലട്ടുന്ന പ്രശ്‌നം. എന്നിട്ടും പാർട്ടിക്ക് വേരുകളുണ്ട് എന്നതാണ് പ്രതീക്ഷ നൽകുന്ന ഘടകം. ഇതിനോടകം തന്നെ നിരവധി എം എൽ എമാർ ബിജെപിയിലേക്ക് ചേക്കേറി കഴിഞ്ഞു. നിലവിൽ 15 എം എൽ എമാർ മാത്രമാണ് കോൺഗ്രസ് ക്യാമ്പിലുള്ളത്. ഈ സാഹചര്യത്തിൽ ഇക്കുറി മണിപ്പൂരിൽ പ്രതീക്ഷ കൈവിട്ട നിലയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഏറ്റവും ഒടുവിലായി പുറത്ത് വന്ന എ ബി പി-സി വോട്ടർ സർവ്വേയോടെ ഊർജ്ജം കൈവരിച്ച നിലയിലാണ് കോൺഗ്രസ് ക്യാമ്പ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 21 സീറ്റുകൾ ആയിരുന്നു. നാഷനൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), ലോക് ജനശക്തി പാർട്ടി (എൽ ജെ പി) എന്നിവരുടെ പിന്തുണയോടെയായിരുന്നു ബിജെപി അധികാരത്തിലേറിയത്. തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കങ്ങൾപ ഉൾപ്പെടെ ബിജെപിയിൽ എത്തിയതും നേതൃത്വത്തിന്റെ പ്രതീക്ഷ ഉയർത്തുന്നു.

അതേസമയം ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവ്വേ ഫലങ്ങൾ സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ പ്രവചിക്കുന്നത്. ബിജെപിയും കോൺഗ്രസും യഥാക്രമം 36%, 33% വോട്ട് വിഹിതം നേടുമെന്നാണ് ഒടുവിലായി പുറത്തുവന്ന എ ബി പി-സി വോട്ടർ സർവ്വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിക്ക് തനിച്ച് 25 സീറ്റുകൾ വരെ സർവ്വേ പ്രവചിക്കുമ്പോൾ 24 സീറ്റുകൾ വരേയാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. എൻ പി എഫിന് 4 സീറ്റുകൾ വരേയും മറ്റ് പാർട്ടികൾക്ക് 7 സീറ്റുകൾ വരേയും സർവ്വേ പ്രവചിക്കുന്നുണ്ട്.

ഇതോടെ ഊർജം കൈവരിച്ച കോൺഗ്രസ് സകല ശക്തിയുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അഫ്‌സപ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസിന്റെ പ്രചരണം. മൂന്നുതവണ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിരുന്ന 73കാരനായ ഒക്രോം ഇബോബി സിംഗിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തന്നെയാകും കോൺഗ്രസ് നീക്കം.

എന്നാൽ കള്ളപണം വെളുപ്പിക്കൽ ആരോപിച്ച് ഇബോബിക്കും കുടുംബാംഗങ്ങൾക്കും മേൽ വട്ടമിട്ട് പറക്കുകയാണ് ഇ ഡി. ഈ സാഹചര്യത്തിൽ സജീവ പ്രവർത്തനത്തിന് അദ്ദേഹം ഇറങ്ങുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അവസാന ഘട്ടത്തിൽ ബിജെപിക്ക് ചുവട് പിഴയ്ക്കുകയും കോൺഗ്രസിന് നേരിയ മുൻതൂക്കം ലഭിക്കുകയും ചെയ്താൽ തൂക്കു സഭയിലേക്ക് കാര്യങ്ങൾ നീങ്ങാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ എൻ പി പിയും എൻ പി എഫും ഉൾപ്പെടെയുള്ള പാർട്ടികൾ കിങ് മേക്കർ ആയേക്കും.

ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് പീപ്പിൾസ് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞത് 20 സീറ്റെങ്കിലും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എൻ പി പി ലക്ഷ്യമിടുന്നതെന്ന്. കൂടുതൽ സീറ്റുകൾ നേടിയെടുത്ത് സാഹചര്യത്തിന് അനുസരിച്ച് കോൺഗ്രസിനേയോ ബിജെപിയേയോ പിന്തുണച്ചേക്കുമെന്ന് നേരത്തേ എൻ പി പി നേതൃത്വം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP