Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന് ഇത് മധുരപ്രതികാരം; മണിപ്പൂരിൽ ബിജെപിയുടെ മൂന്നുഎംഎൽഎമാർ രാജി വച്ച് കോൺഗ്രസിൽ ചേർന്നു; സർക്കാരിനുള്ള പിന്തുണ നാഷണൽ പീപ്പിൾസ് പാർട്ടി പിൻവലിച്ചു; എൻപിപിയുടെ നാല് എംഎൽഎമാർക്ക് പുറമേ തൃണമൂൽ എംഎൽഎയും സ്വതന്ത്ര എംഎൽഎയും പിന്തുണ പിൻവലിച്ചു; എൻ.ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

കോൺഗ്രസിന് ഇത് മധുരപ്രതികാരം; മണിപ്പൂരിൽ ബിജെപിയുടെ മൂന്നുഎംഎൽഎമാർ രാജി വച്ച് കോൺഗ്രസിൽ ചേർന്നു; സർക്കാരിനുള്ള പിന്തുണ നാഷണൽ പീപ്പിൾസ് പാർട്ടി പിൻവലിച്ചു; എൻപിപിയുടെ നാല് എംഎൽഎമാർക്ക് പുറമേ തൃണമൂൽ എംഎൽഎയും സ്വതന്ത്ര എംഎൽഎയും പിന്തുണ പിൻവലിച്ചു; എൻ.ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

ഇംഫാൽ: മണിപ്പൂരിൽ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാറിൽ നിന്ന് മൂന്ന് ബിജെപി എംഎ‍ൽഎമാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതു കൂടാതെ ആറ് എംഎ‍ൽഎമാർ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ സർക്കാർ ന്യൂനക്ഷമായി. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നാല് എംഎ‍ൽഎമാരും തൃണമൂൽ എംഎ‍ൽഎയും സ്വതന്ത്ര എംഎ‍ൽഎയുമാണ് പിന്തുണ പിൻവലിച്ചത്.

എസ്.സുഭാഷ് ചന്ദ്ര സിങ്, ടി.ടി. ഹവോകിപ്, സാമുവൽ ജെന്റായി എന്നീ എംഎ‍ൽഎമാരാണ് കോൺഗ്രസിൽ ചേർന്നത്. സഖ്യകക്ഷിയായ എൻ.പിപിയുടെ മന്ത്രിമാരായ വൈ. ജോയ്കുമാർ സിങ്, എൻ. കയിസ്, എൽ. ജയന്തകുമാർ സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവർ മന്ത്രിസ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. തൃണമൂൽ കോൺഗ്രസിന്റെ ടി.റോബിന്ദ്രോ സിംഗും സ്വതന്ത്ര എംഎ‍ൽഎ ഷഹാബുദ്ധീനും ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

ഇതോടെ എൻ.ഡി.എ സർക്കാറിനെ പിന്തുണയ്ക്കുന്ന എംഎ‍ൽഎമാരുടെ എണ്ണം 30 ആയി ചുരുങ്ങി. ഉമുഖ്യമന്ത്രിയുൾപ്പടെയുള്ളവരാണ് രാജിവെച്ചത്. 60 അംഗ മണിപ്പൂർ നിയമസഭയിൽ 28 സീറ്റുകളുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. ബിജെപിക്ക് 21 സീറ്റാണ് ലഭിച്ചത്. എന്നാൽ എൻ.പി.പി, എൻ.പി.എഫ്, എൽ.ജി.പി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.

രാജി വച്ച മറ്റുപാർട്ടികളിലെ എംഎൽഎമാരും കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് വിവരം. നാഷണൽ പീപ്പിൾസ് പാർട്ടിയിലെ എംഎൽഎ മാരിൽ മൂന്നുപേർ മന്ത്രിമാരാണ്. ഇതിൽ ഉപമുഖ്യമന്ത്രിയും ഉൾപ്പെടുന്നു. മൂന്നുകൊല്ലം മുമ്പാണ് മണിപ്പൂർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ നടന്നത്.

2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ 28 എംഎ‍ൽഎമാരുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60അംഗ നിയമസഭയിൽ നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവ നാല് സീറ്റ് വീതം നേടി. തൃണമൂലും ലോക്ജനശക്തി പാർട്ടിയും സ്വതന്ത്രനും ഓരോ സീറ്റും വിജയിച്ചു.21 സീറ്റ് നേടിയ ബിജെപിയെയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. 21 എംഎൽഎമാരുമായി രണ്ടാമതെത്തിയ ബിജെപി പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരുടെയും പിന്തുണ വാങ്ങി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇതിന് പുറമെ കോൺഗ്രസിൽ നിന്ന് ഏഴ് എംഎൽഎമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP