Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോനി ചുഴലിക്കാറ്റിൽ ബംഗാളിലെ സ്ഥിതിഗതി അറിയാൻ വിളിച്ചിട്ട് മമത ഫോൺ എടുത്തില്ലെന്ന് മോദി; 'കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ തനിക്ക് താൽപര്യമില്ലെന്ന്' തിരിച്ചടിച്ച് മമത; മോദി ഇനി അധികാരത്തിൽ വരില്ലെന്നും പ്രധാനമന്ത്രി പദത്തിന്റെ 'എക്‌സ്പയറി ഡേറ്റ്' കഴിഞ്ഞെന്നും മമതയുടെ പരിഹാസം

ഫോനി ചുഴലിക്കാറ്റിൽ ബംഗാളിലെ സ്ഥിതിഗതി അറിയാൻ വിളിച്ചിട്ട് മമത ഫോൺ എടുത്തില്ലെന്ന് മോദി; 'കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ തനിക്ക് താൽപര്യമില്ലെന്ന്' തിരിച്ചടിച്ച് മമത; മോദി ഇനി അധികാരത്തിൽ വരില്ലെന്നും പ്രധാനമന്ത്രി പദത്തിന്റെ 'എക്‌സ്പയറി ഡേറ്റ്' കഴിഞ്ഞെന്നും മമതയുടെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

ബിഷ്ണുപൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയത്താണ് രാജ്യത്തെ ആശങ്കയിലാഴ്‌ത്തി ഫോനി ചുഴലിക്കാറ്റ് 'രംഗപ്രവേശനം' നടത്തുന്നത്. തിരഞ്ഞെടുപ്പ് പോരിനൊപ്പം ഇപ്പോൾ നേതാക്കൾ തമ്മിൽ തർക്കിക്കുന്നത് ഫോനിയുടെ പേര് പറഞ്ഞാണ്. ചുഴലിക്കാറ്റുണ്ടായതിനെ തുടർന്നുള്ള ദുരിതാശ്വാസവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ വാക്‌പോര് ശക്തമായത്. ചുഴലിക്കാറ്റ് വീശുന്നതിന് മുൻപേ തന്നെ ബംഗാളിലെ സ്ഥിതിഗതികൾ അറിയുന്നതിനായി താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോണെടുക്കാൻ തയാറായില്ലെന്ന് മോദി തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചിരുന്നു.

എന്നാൽ ഇതിന് പിന്നാലെ മമത നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എക്‌സപയറി പിഎമ്മുമായി വേദി പങ്കിടാൻ എനിക്ക് താൽപര്യമില്ലെന്നാണ് മമത മറുപടി പറഞ്ഞത്. ഫോനി ചുഴലിക്കാറ്റിന് മുമ്പേ മുഖ്യമന്ത്രിയെ വിളിക്കാതെ ഗവർണർ കേസരി നാഥ് ത്രിപാഠിയെയാണ് സാഹചര്യങ്ങൾ വിലയിരുത്താൻ മോദി വിളിച്ചതെന്ന വിവാദം കനത്തതിനിടെയാണ് ഇരുവരും തമ്മിലുള്ള പുതിയ വാക്‌പോര്. ബംഗാളിലായിരുന്നു ഇന്ന് മോദിയുടെ പ്രചരണ പരിപാടികൾ. ബംഗാളിലെ തംലൂകിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് മമതാ ബാനർജിയെ ഫോനി ആഞ്ഞടിക്കുന്നതിന് മുമ്പ് താൻ വിളിച്ചെന്ന് മോദി പറഞ്ഞത്. ബംഗാളിലെ ജനങ്ങളെക്കുറിച്ച് ആശങ്ക തോന്നിയതിനാലാണ് സാഹചര്യങ്ങൾ വിലയിരുത്താൻ താൻ വിളിച്ചത്.

എന്നാൽ ഫോണെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, വിളിച്ച കോളുകൾക്കൊന്നും മറുപടി നൽകാൻ പോലും മമതാ ബാനർജി തയ്യാറായില്ലെന്ന് മോദി പറഞ്ഞു. ഫോനി ചുഴലിക്കാറ്റിന് ശേഷം ദുരന്ത ബാധിത പ്രദേശങ്ങളിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായികിനൊപ്പം മോദി ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിയിരുന്നു. 'ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്പ് മമതാ ദീദിയോട് സംസാരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ, ധാർഷ്ട്യത്തോടെ എന്നോട് സംസാരിക്കാൻ പോലും മമത തയ്യാറായില്ല', മോദി പറഞ്ഞു. എന്നാൽ ഇതിന് ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടിയാണ് മമതാ ബാനർജി നൽകിയത്.

മോദി വിളിച്ചപ്പോൾ ഫോനി ആഞ്ഞടിച്ച ഖരഗ് പൂരിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നുവെന്ന് മമത. നിക്ക് ഈ 'എക്‌സ്പയറി പിഎമ്മു'മായി സഹകരിക്കാനോ വേദി പങ്കിടാനോ സമയമുണ്ടായിരുന്നില്ല, താത്പര്യവുമുണ്ടായിരുന്നില്ല - മമത പറഞ്ഞു. മോദി ഇനി അധികാരത്തിൽ വരില്ലെന്നും പ്രധാനമന്ത്രി പദത്തിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നുമാണ് മമത പരിഹസിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP