Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കോൺഗ്രസ് ശക്തമായ കേന്ദ്രങ്ങളിൽ അവർ മത്സരിക്കട്ടെ; ഞങ്ങൾ പിന്തുണയ്ക്കും; പക്ഷെ അവരും മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കണം'; കർണാടക തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിലപാട് മാറ്റി മമത; പ്രതിപക്ഷ ഐക്യത്തിന് പ്രതീക്ഷ

'കോൺഗ്രസ് ശക്തമായ കേന്ദ്രങ്ങളിൽ അവർ മത്സരിക്കട്ടെ; ഞങ്ങൾ പിന്തുണയ്ക്കും; പക്ഷെ അവരും മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കണം'; കർണാടക തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിലപാട് മാറ്റി മമത; പ്രതിപക്ഷ ഐക്യത്തിന് പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അവരുടെ ശക്തികേന്ദ്രങ്ങളിൽ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കും. അവരുടെ ശക്തികേന്ദ്രങ്ങളിൽ അവർ പോരാട്ടം നടത്തട്ടേ. അതിൽ എന്താണ് പ്രശ്നം. പക്ഷെ അവരും മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു.

2024 ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ സാന്നിധ്യമാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് തൃണമൂൽ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതാദ്യമായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി പ്രതിപക്ഷകക്ഷികളുടെ ഏകീകരണ സാധ്യതകളിൽ മമത ഇത്തരമൊരു പരസ്യപ്രഖ്യാപനം നടത്തുന്നത്.

'കോൺഗ്രസ് ശക്തമായ കേന്ദ്രങ്ങളിൽ അവർ മത്സരിക്കട്ടെ. ഞങ്ങൾ അവരെ പിന്തുണയ്ക്കും. അതിൽ തെറ്റൊന്നുമില്ല. പക്ഷെ മറ്റ് രാഷ്ട്രീയകക്ഷികളെ അവരും പിന്തുണക്കേണ്ടിയിരിക്കുന്നു', മമത വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശികകക്ഷികളുടെ ശക്തികേന്ദ്രങ്ങളിൽ അവർക്ക് പ്രാഥമിക പരിഗണന നൽകണമെന്നും മമത ആവശ്യപ്പെട്ടു.

സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ അവർക്ക് അർഹമായ പരിഗണന നൽകണമെന്നും മമത കൂട്ടിച്ചേർത്തു. മൂന്നാം മുന്നണി നീക്കവുമായി മമത സജീവമായിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ള നേതാക്കളുമായി മമത മൂന്നാം മുന്നണി സാധ്യതകൾ ചർച്ച ചെയ്തിരുന്നു.

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് കർണാടകയിലെ ജനങ്ങളെ മമത നേരത്തെ അഭിനന്ദിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസിന്റെ പേര് പരാമർശിക്കാതെയായിരുന്നു മമത പ്രശംസ അറിയിച്ചത്. കോൺഗ്രസുമായി അത്ര രസത്തിലല്ലാത്തതിനാലാണ് മമത കോൺഗ്രസിന്റെ പേര് പരാമർശിക്കാത്തതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ പിന്നാലെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ മമത തിരഞ്ഞെടുപ്പ് രംഗത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്.

ഓരോ പ്രദേശത്തും പ്രതിപക്ഷ കക്ഷികളിലെ ശക്തരായ പാർട്ടികൾ ആരോ അവർക്ക് കൂടുതൽ സീറ്റുകൾ നൽകണമെന്നും പ്രതിപക്ഷ ഐക്യത്തിലെ മറ്റ് പാർട്ടികൾ അവരെ പിന്തുണയ്ക്കണമെന്ന നിലപാടാണ് മമതാ ബാനർജി മുന്നോട്ടു വയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെവന്നാൽ പശ്ചിമബംഗാളിൽ കോൺഗ്രസടക്കമുള്ള പാർട്ടികൾക്ക് തൃണമൂൽ കോൺഗ്രസിനെ പിന്തുണയ്‌ക്കേണ്ടി വരും.

പ്രതിപക്ഷ ഐക്യം സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച നിരവധി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് തൃണമൂൽ കോൺഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP