Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമാക്കി ചിത്രീകരിച്ച് കൂട്ടായ്മയെ ദുർബലമാക്കാൻ ബിജെപി നീക്കം; ചാണക്യബുദ്ധി തിരിച്ചറിഞ്ഞ് മമതയും, അഖിലേഷ് യാദവും നവീൻ പട്‌നായിക്കും; കോൺഗ്രസിനെ ഒഴിവാക്കി എസ്‌പിയും തൃണമൂലും ബിജു ജനതാദളും മൂന്നാം മുന്നണി മോഡൽ കൂട്ടായ്മയ്ക്ക്

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമാക്കി ചിത്രീകരിച്ച് കൂട്ടായ്മയെ ദുർബലമാക്കാൻ ബിജെപി നീക്കം; ചാണക്യബുദ്ധി തിരിച്ചറിഞ്ഞ് മമതയും, അഖിലേഷ് യാദവും നവീൻ പട്‌നായിക്കും; കോൺഗ്രസിനെ ഒഴിവാക്കി എസ്‌പിയും തൃണമൂലും ബിജു ജനതാദളും മൂന്നാം മുന്നണി മോഡൽ കൂട്ടായ്മയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കോൺഗ്രസിനെയും ബിജെപിയെയും ഒരേ അകലത്തിൽ നിർത്തി ഒന്നിക്കാൻ മൂന്ന് മുഖ്യപ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി. സമാജ് വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയെ കൊൽക്കത്തയിൽ വച്ച് കണ്ടതിനെ തുടർന്നാണ് ആദ്യനീക്കം. അടുത്താഴ്ച ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്‌നായിക്കുമായി മമത കൂടിക്കാഴ്ച നടത്തുന്നതോടെ രണ്ടാം ഘട്ടമാകും.

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയുടെ നേതാവായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ചിത്രീകരിക്കാനുള്ള ബിജെപി തന്ത്രത്തെ ചെറുക്കുകയാണ് കോൺഗ്രസിനെ ഒഴിവാക്കിയുള്ള മുന്നണിയുടെ ലക്ഷ്യം. ലണ്ടൻ പ്രസംഗങ്ങളുട പേരിൽ, രാഹുലിനെയും, കോൺഗ്രസിനെയും പ്രതിക്കൂട്ടിലാക്കാനും, അതുവഴി പ്രതിപക്ഷത്തെ തന്നെ ദുർബലമാക്കാനുമാണ് ബിജെപി നീക്കം. രാഹുലിനെ ഉപയോഗിച്ച് തങ്ങളെ ബിജെപി ലക്ഷ്യം വയ്ക്കുകയാണെന്ന് മറ്റുപ്രതിപക്ഷ കക്ഷികൾ സംശയിക്കുന്നു.

'രാഹുലിന്റെ ലണ്ടൻ പ്രസംഗത്തിന്റെ പേരിൽ മാപ്പുപറയാതെ പാർലമെന്റ് സുഗമമായി പ്രവർത്തിക്കാൻ ബിജെപി അനുവദിക്കില്ല. അതിന്റെ അർത്ഥം കോൺഗ്രസിനെ ഉപയോഗിച്ച് പാർലമെന്റ് പ്രവർത്തിപ്പിക്കാതിരിക്കാൻ അവർ ശ്രമിക്കുന്നു എന്നാണ്. രാഹുലിനെ പ്രതിപക്ഷത്തിന്റെ മുഖമായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. 2024 ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ട കാര്യവുമില്ല', തൃണമൂൽ എംപി സുദീപ് ബന്ദോപാധ്യായ പറഞ്ഞു. കോൺഗ്രസാണ് പ്രതിപക്ഷത്തിലെ ബിഗ് ബോസെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജി മാർച്ച് 23 ന് നവീൻ പട്‌നായിക്കിനെ കാണും. ബിജെപിയോടും കോൺഗ്രസിനോടും തുല്യ അകലം പാലിക്കാനുള്ള തന്ത്രം മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച ചെയ്യും. ഇതൊരു മൂന്നാം മുന്നണിയാണെന്ന് ഞങ്ങൾ പറയുന്നില്ല. എന്നാൽ, പ്രാദേശിക കക്ഷികൾക്ക് ബിജെപിയെ നേരിടാനുള്ള കരുത്തുണ്ട്, സുദീപ് ബന്ദോപാധ്യായ പറഞ്ഞു.

കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും തുല്യ അകലം പാലിക്കുമെന്ന് അഖിലേഷ് യാദവും സ്ഥിരീകരിച്ചു. ' ബംഗാളിൽ ഞങ്ങൾ മമത ദദിക്കൊപ്പമാണ്. ഇപ്പോൾ ഞങ്ങളുടെ നിലപാട്, ബിജെപിയോടും കോൺഗ്രസിനോടും തുല്യ അകലം പാലിക്കുക എന്നതാണ്'., അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു.

ബിജെപി വാക്‌സിൻ ഉപയോഗിക്കുന്നവരെ ഒന്നും സിബിഐയോ, ഇഡിയോ, ഐടിയോ വേട്ടയാടില്ലെന്നും അഖിലേഷ് പറഞ്ഞു. ബിജെപിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കൾക്ക് എതിരെയുള്ള കേസുകൾ കേന്ദ്ര ഏജൻസികൾ പിൻവലിച്ചതിനെ കുറിച്ചാണ് അഖിലേഷ് സൂചിപ്പിച്ചത്. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയെയും, ആർജെഡിയുടെ ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും ഇഡിയും, സിബിഐയും വേട്ടയാടുന്നത് സൂചിപ്പിച്ചുകൊണ്ടാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP