Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയും എത്തുന്നു; ഒടുവിൽ പരിഗണിക്കുന്നത് മല്ലികാർജ്ജുന ഖാർഗെയുടെ പേര്; നാമനിർദേശ പത്രികയിൽ ഒപ്പിട്ട് എ കെ ആന്റണി; ഖാർഗെ രംഗത്തുവന്നതോടെ ദിഗ് വിജയ് സിങ് പിന്മാറുമെന്ന് സൂചന; ഉറച്ച കാൽവെപ്പോടെ മുന്നോട്ട് തരൂരും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിയും എത്തുന്നു; ഒടുവിൽ പരിഗണിക്കുന്നത് മല്ലികാർജ്ജുന ഖാർഗെയുടെ പേര്; നാമനിർദേശ പത്രികയിൽ ഒപ്പിട്ട് എ കെ ആന്റണി; ഖാർഗെ രംഗത്തുവന്നതോടെ ദിഗ് വിജയ് സിങ് പിന്മാറുമെന്ന് സൂചന; ഉറച്ച കാൽവെപ്പോടെ മുന്നോട്ട് തരൂരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പിന്തുണയോടെ മത്സരിക്കാൻ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ഖാർഗെ. ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഖാർഗെയുടെ പത്രികയിൽ മുതിർന്ന നേതാവ് എ കെ ആന്റണിയും ഒപ്പുവെച്ചു. ഡൽഹിയിൽ ചർച്ചകൾ തുടരുകയാണ്. ശശി തരൂരും ദിഗ്‌വിജയ് സിങ്ങുമാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് നേതാക്കൾ. മുതിർന്ന നേതാവ് മുകുൾ വാസ്നിക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ സമവായമായില്ല. ഖാർഗെ രംഗത്തുവന്നതോടെ ദിഗ് വിജയ് സിങ് മത്സര രംഗത്തു നിന്നും പിന്മാറിയേക്കും.

ഹൈക്കമാൻഡിന്റെ പിന്തുണയോടെ ഒരു സ്ഥാനാർത്ഥി കൂടി അവസാന നിമിഷം രംഗത്തിറങ്ങാനുള്ള സാധ്യത നേരത്തെ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മല്ലികാർജുൻ ഖാർഗെ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതിയാണ് ഇന്ന്. ഉച്ചയ്ക്ക് മൂന്നുവരെ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ എട്ടാണ്. 17ന് വോട്ടെടുപ്പും, 19 വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെ രാജിവച്ചാൽ രാജ്യസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന് സാധ്യതയുണ്ട്. നിലവിൽ രാജ്യസഭാ ചീഫ് വിപ്പാണ് ജയറാം രമേശ്. മുതിർന്ന നേതാവായ ജയറാം രമേശിന് പുറമേ, കെസി വേണുഗോപാലിനെ പരിഗണിക്കാൻ സാധ്യതയുണ്ട്.

അതേസമയം നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് ശശി തരൂർ. കേരളത്തിൽ നിന്നടക്കം തരൂരിന് കൂടുതൽ പിന്തുണ ലഭിച്ചേക്കുമെന്നാണ് സൂചനകൾ. 15 നേതാക്കൾ പത്രികയിൽ ഒപ്പുവെച്ചിട്ടുണ്ട്. ശശി തരൂരിന് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പിന്തുണ ഉണ്ടെന്നതും അത് പ്രമുഖരാണെന്നതും പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. പത്രികയിൽ ഒപ്പുവച്ച് എം.കെ.രാഘവൻ, കെ.സി.അബു, ശബരീനാഥൻ എന്നിവർ പുതിയ സന്ദേശം നൽകുന്നു. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ തമ്പാനൂർ രവിയും ഒപ്പിട്ടു.

പത്തുപേരുടെ വീതം പിന്തുണയോടെ അഞ്ചുസെറ്റ് പത്രികകൾ നൽകും. അഞ്ച് മേഖലകളിൽ നിന്നുള്ള നേതാക്കളുടെ പിന്തുണ ഉറപ്പാക്കൻ ശ്രമം. തരൂർ-വാസ്നിക് മൽസരം കടുക്കുമെന്ന് വിലയിരുത്തൽ. അതേസമയം, ജി23 നേതാക്കൾ അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തിയതും നിർണ്ണായകമാണ്. അതിനിടെ കരുതലോടെയാണ് കേരളാ നേതാക്കളുടെ വോട്ട് തരൂർ ഉറപ്പിച്ചത്.

രാഹുൽ ഗാന്ധിയെ കാണാൻ തരൂർ പാലക്കാട്ടേക്ക് വന്നിരുന്നു. ഈ സമയം തന്നെ പിന്തുണയ്ക്കുന്ന നേതാക്കളെ എല്ലാം തരൂർ നേരിട്ടു കണ്ടുവെന്നാണ് സൂചന. തമ്പാനൂർ രവിയേയും തിരുവനന്തപുരത്ത് വച്ച് തരൂർ നേരിട്ട് കണ്ടിരുന്നു. ശബരിനാഥൻ യൂത്ത് കോൺഗ്രസിലെ പുതിയ ഐക്കണാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലെ പ്രതിഷേധത്തിൽ പൊലീസ് ശബരിനാഥനെ അറസ്റ്റ് ചെയ്തിരുനനു. ഇത് അണികൾക്കിടയിൽ വലിയൊരു പരിവേഷം ശബരിനാഥന് നൽകി. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പോലും അപ്രസക്തമാക്കുന്നതാണ് മുതിർന്ന നേതാക്കൾക്കൊപ്പം തരൂരിന് വേണ്ടി ശബരിനാഥനും എത്തുന്നുവെന്നത്.യുവ നേതാക്കളുടെ പിന്തണയും തരൂരിനാണെന്ന സന്ദേശം ഇതിലൂടെ പുറത്തു വരും.

തന്നോട് ആഭിമുഖ്യമുള്ളവരെ തിരിച്ചറിയുകയായിരുന്നു ശശി തരൂർ. ഒപ്പിടുന്നവർക്കെല്ലാം മികച്ച പ്രതിച്ഛായ ഉണ്ടാകണമെന്നു തരൂർ ആഗ്രഹിച്ചിരുന്നു. ഇതെല്ലാം ഉറപ്പാക്കുന്ന തരത്തിൽ ഇടപെടൽ നടത്തി. ചോദിച്ചവർ എല്ലാം പിന്തുണ അറിയിച്ചു. ചിലർ സോണിയാ കുടുംബത്തെ ഓർത്ത് പിന്മാറി. അപ്പോഴും ഗ്രൂപ്പ് വ്യത്യാസമില്ലാത്ത നിരവധി പേർ തരൂരിനൊപ്പം ചേർന്നു. അവരാണ് ഒപ്പിടുന്നത്. തരൂരിന് തോൽവി പിണഞ്ഞാൽ പാർട്ടി ഹൈക്കമാണ്ടിന്റെ വെട്ടു വീഴുമെന്ന ഭയവും ഈ നേതാക്കളെ ബാധിച്ചില്ലെന്നതും നിർണ്ണായകമാണ്. കേരളത്തിലെ ഗ്രൂപ്പ് സമാവാക്യങ്ങളെ അപ്രസക്തമാക്കുന്നതാണ് തരൂരിന്റെ ഇടപെടൽ.

ആന്റണിയും കെസി വേണുഗോപാലും തരൂരിന് എതിരെ നിൽക്കുമ്പോഴാണ് ഈ പിന്തുണ. നേതാക്കളോട് തരൂർ നേരിട്ട് അഭ്യർത്ഥന നടത്തി. അതിന് ശേഷം തരൂരിന്റെ വിശ്വസ്തരാണ് പത്രികയിൽ ഒപ്പു വാങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെ ഈ സംഘം യാത്ര നടത്തിയാണ് നേതാക്കളുടെ ഒപ്പു വാങ്ങിയത്. അതുകൊണ്ട് പല ജില്ലകളിലേയും പ്രമുഖർ തരൂരിന് വേണ്ടി ഒപ്പിട്ടുവെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് ദൗത്യം പൂർത്തിയാക്കി ഈ സംഘം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് വിമാനം കയറിയത്. കേരളത്തിലെ നേതാക്കൾ ഒപ്പിട്ട ലിസ്റ്റുമായി അവർ രാത്രിയോടെ തരൂരിന് അടുത്ത് എത്തുകയും ചെയ്തു. അതീവ രഹസ്യമായിരുന്നു ഈ ഒപ്പിടൽ, അതുകൊണ്ടു തന്നെ ആരും ഒന്നും അറിഞ്ഞില്ല. രാഷ്ട്രീയക്കാരെ ഈ സംഘത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അങ്ങനെ രഹസ്യ ചോർച്ചയും ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP