Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

'ഹിന്ദിയെ പോലെ തമിഴിനേയും ഔദ്യോഗിക ഭാഷയാക്കണം; കച്ച ദ്വീപ് തിരിച്ചു പിടിക്കണം; തമിഴ്‌നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കണം; സൗഹൃദത്തിന് കരംനീട്ടാം'; പ്രധാനമന്ത്രിയോട് സ്റ്റാലിൻ; 31,000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി

'ഹിന്ദിയെ പോലെ തമിഴിനേയും ഔദ്യോഗിക ഭാഷയാക്കണം; കച്ച ദ്വീപ് തിരിച്ചു പിടിക്കണം; തമിഴ്‌നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കണം; സൗഹൃദത്തിന് കരംനീട്ടാം'; പ്രധാനമന്ത്രിയോട് സ്റ്റാലിൻ; 31,000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ഹിന്ദി ഭാഷയെ പോലെ തമിഴ് ഭാഷയേയും ഔദ്യോഗിക ഭാഷയാക്കണമെന്ന് തമിഴ്‌നാടിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി സ്റ്റാലിൻ. തമിഴ്‌നാട്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിൻ ആവശ്യം ഉന്നയിച്ചത്.

മദ്രാസ് ഹൈക്കോടതിയിലെയും തമിഴ് നാട്ടിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെയും ഔദ്യോഗിക ഭാഷ കമിഴ് ആക്കണമെന്നാണ് ആവശ്യം. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ചിരുന്നു. തമിഴ്‌നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച ബിൽ നേരത്തെ തമിഴ്‌നാട് നിയമസഭ പാസാക്കിയതാണ്. പക്ഷെ ഗവർണർ ഇതുവരെ കേന്ദ്രത്തിന് അയച്ചിട്ടില്ല. ബിൽ പാസാക്കി 200 ദിവസത്തിന് ശേഷം അത് സംസ്ഥാന സർക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാൽ, തമിഴ്‌നാട് നിയമസഭ ഏകകണ്‌ഠേന ബിൽ വീണ്ടും പാസാക്കുകയും ഗവർണർക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

വലിയ പണം ചെലവാക്കി പരിശീലന കേന്ദ്രത്തിൽ പഠിക്കാൻ പോവുന്നവർക്ക് മാത്രമാണ് ഇപ്പോൾ നീറ്റ് പരീക്ഷ എഴുതിയെടുക്കാൻ കഴിയുന്നത്. ഇത് പാവപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തലാണ്. അതുകൊണ്ടാണ് എതിർത്തത്. ഗവർണർ ബിൽ ഉടൻ കേന്ദ്രത്തിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്ന് കരുതുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. സൗഹൃദത്തിന് കരംനീട്ടാം, അവകാശങ്ങൾക്ക് ശബ്ദമുയർത്താം- അദ്ദേഹം കൂട്ടിച്ചേർത്തു.

'തമിഴ്‌നാടിന്റെ വികസനം സാമ്പത്തിക മേഖലയിൽ മാത്രമല്ലെന്നും സാമൂഹ്യ നീതി, സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയും കൂടിയാണ്. അത് ദ്രാവിഡ മോഡലാണ്' അദ്ദേഹം പറഞ്ഞു.

ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത കച്ച ദ്വീപ് തിരിച്ചു പിടിക്കണമെന്നും ഈ മേഖലയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യ തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിന് അനുമതി നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. 1974ലാണ് ആൾവാസമില്ലാത്ത ഈ ദ്വീപ് ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത്. ഫെഡറൽ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. കേന്ദ്രസർക്കാർ പദ്ധതികൾക്കായി സംസ്ഥാനത്തിന് കൂടുതൽ തുക അനുവദിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തമിഴ്‌നാട് പ്രത്യേക സ്ഥലമാണെന്നും അവിടെയുള്ളത് അനുഗ്രഹീത ഭാഷയും ആഗോള സംസ്‌കാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്ത് 31,000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സാസാരിക്കുകയായിരുന്നു മോദി. വൈകീട്ട് 5.15 ഓടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദിയെ തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് റോഡ് ഷോയായി പരിപാടി നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയിത്തിലേക്ക് പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP