Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മമത സംസാരിക്കുമ്പോൾ ആ മുറവിളി ഉയരാൻ കാരണമെന്താണ്'; 'മഹാപ്രഭു മോദി പ്രസംഗിക്കുമ്പോൾ ആരാധകർ ജയ് ശ്രീറാം വിളിക്കാത്തതെന്താ'; 'രാജ്യം അറിയാൻ ആഗ്രഹിക്കുന്നു'; മോദി അനുയായികളെ വിമർശിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര

'മമത സംസാരിക്കുമ്പോൾ ആ മുറവിളി ഉയരാൻ കാരണമെന്താണ്'; 'മഹാപ്രഭു മോദി പ്രസംഗിക്കുമ്പോൾ ആരാധകർ ജയ് ശ്രീറാം വിളിക്കാത്തതെന്താ'; 'രാജ്യം അറിയാൻ ആഗ്രഹിക്കുന്നു'; മോദി അനുയായികളെ വിമർശിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷിക ചടങ്ങിൽ ജയ് ശ്രീറാം വിളിച്ചതിൽ പ്രതിഷേധിച്ച് പ്രസംഗിക്കാതിരുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അഭിനന്ദിച്ചും മോദി അനുനായികൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചും തൃണമൂൽ എംപി മഹുവ മൊയ്ത്ര. ട്വീറ്റുകളിലൂടെയാണ് മഹുവ പ്രതികരിച്ചത്.

'രാജ്യം അറിയാൻ ആഗ്രഹിക്കുന്നു: മഹാപ്രഭുവും രക്ഷകനുമായ ശ്രീ മോദി നേതാജിയുടെ ചടങ്ങിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരാരും ജയ് ശ്രീറാം വിളിക്കാത്തതെന്താ? മുഖ്യമന്ത്രി മമതാ ദീ സംസാരിക്കുമ്പോൾ മാത്രം ആ മുറവിളി ഉയരാൻ കാരണമെന്താണ് ?' മഹുവയുടെ ട്വീറ്റിൽ ചോദിക്കുന്നു. ഭരണഘടനക്ക് ജയ് വിളിച്ചുകൊണ്ടാണ് ഈ ട്വീറ്റ് അവസാനിക്കുന്നത്.

ജയ് ശ്രീറാം വിളിയിൽ പ്രതിഷേധിച്ച് പ്രസംഗം നിർത്തി ഇറങ്ങിപ്പോന്ന മമതാ ബാനർജിയുടെ നടപടിയെ അഭിനന്ദിച്ചുകൊണ്ടായിരുന്ന മഹുവയുടെ അടുത്ത ട്വീറ്റ്. മമതാ ദീയുടെ ടീമിന്റെ ഭാഗമായതിൽ ഇത്രയും അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ലെന്ന് മഹുവ പറഞ്ഞു. ഈ കുരങ്ങന്മാർക്കിടയിൽ മമതയൊരു ഒറ്റയാൾ സിംഹമാണെന്നും മഹുവ പറഞ്ഞു.

Nation Needs to Know:

How come when Great Lord & Protector Shri Modi was speaking at Netaji event none of his fans hailed him with Jai Shri Ram?

How come the heckle cry was only raised when CM Mamatadi spoke?

Jai Shri Constitution

- Mahua Moitra (@MahuaMoitra) January 24, 2021

Never have I been prouder to be part of Mamatadi's team

In an ocean of monkeys she stands out as the lone lioness

... https://t.co/TKP57u3b3n via @YouTube

- Mahua Moitra (@MahuaMoitra) January 24, 2021

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ വെച്ച് നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷിക ചടങ്ങിൽ വച്ചായിരുന്നു ജയ് ശ്രീറാം വിളിയും മമതയുടെ പ്രതിഷേധവും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനുണ്ടായിരുന്നു.

മമത പ്രസംഗിക്കാൻ ഡയസിലേക്ക് എത്തിയ സമയത്ത് സദസ്സിലെ ഒരു വിഭാഗം ആളുകൾ ജയ് ശ്രീറാം വിളി മുഴക്കുകയായിരുന്നു. തുടർന്ന മമത സംഭവത്തിൽ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

'ഇത് ഒരു സർക്കാർ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാർട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാൻ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.' മമത ബാനർജി പറഞ്ഞു. തുടർന്ന് ചടങ്ങിൽ നിന്നും മമത ബാനർജി ഇറങ്ങിപ്പോകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP