Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അജിത് ദാദാ വീ ലവ് യു' എന്നെഴുതിയ പോസ്റ്ററുകളുമായി പ്രവർത്തകരുടെ ആവേശം; ശരദ് പവാറിന്റെ ഫോൺ കോളും സുപ്രിയ സുലെയുടെയും ഭർത്താവ് സദാനന്ദ സുലെയുടെയും അനുനയവും മറ്റു എൻസിപി നേതാക്കളുടെ സമ്മർദ്ദവും; അജിത് പവാർ എൻസിപി ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ നിരാശയായത് ഫട്‌നാവിസിനും; മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരാൻ ഗവർണറുടെ ഉത്തരവ്; പ്രോട്ടം സ്പീക്കർ കാളിദാസ് കൊളംബ്കർ; സത്യപ്രതിജ്ഞ രാവിലെ എട്ട് മുതൽ

'അജിത് ദാദാ വീ ലവ് യു' എന്നെഴുതിയ പോസ്റ്ററുകളുമായി പ്രവർത്തകരുടെ ആവേശം; ശരദ് പവാറിന്റെ ഫോൺ കോളും സുപ്രിയ സുലെയുടെയും ഭർത്താവ് സദാനന്ദ സുലെയുടെയും അനുനയവും മറ്റു എൻസിപി നേതാക്കളുടെ സമ്മർദ്ദവും; അജിത് പവാർ എൻസിപി ക്യാമ്പിലേക്ക് മടങ്ങിയപ്പോൾ നിരാശയായത് ഫട്‌നാവിസിനും; മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരാൻ ഗവർണറുടെ ഉത്തരവ്; പ്രോട്ടം സ്പീക്കർ കാളിദാസ് കൊളംബ്കർ; സത്യപ്രതിജ്ഞ രാവിലെ എട്ട് മുതൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും. പുതിയ എംഎൽഎമാർ നാളെ രാവിലെ 8 മണി മുതൽ സത്യപ്രതിജ്ഞ ചെയ്യും. വഡാലയിൽ നിന്നുള്ള ബിജെപി എംഎൽഎ കാളിദാസ് കൊളംബ്കറാണ് പ്രോട്ടെം സ്പീക്കർ. 287 എംഎൽഎമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ഭഗത് സിങ് കോഷ്യാരിയാണ് സഭാ സമ്മേളനം വിളിച്ചുചേർത്തത്.ഉദ്ധവ് താക്കറെയയാിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ഇതിനായി ഗവർണറെ സമീപിക്കും. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ആദ്യമേ വ്യക്തമായിരുന്നുവെന്നും അവർ കുതിരക്കച്ചടവത്തിന് ശ്രമിക്കുകയായിരുന്നുവെന്നും നവാബ് മാലിക്ക് പറഞ്ഞു.

അതേസമയം, എൻസിപി പ്രവർത്തകർ അജിത് പവാറിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുകയാണ്. അജിത് ദാദാ വീ ലവ് യു എന്നെഴുതിയ പോസ്റ്ററുകളാണ് പ്രവർത്തകർ കൈയിലേന്തിയത്. അജിത് ഇനി കോൺഗ്രസ്.-എൻസിപി -ശിവസേന മുന്നണിക്കൊപ്പമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഇന്ന് രാവിലെ ശരദ് പവാർ തന്റെ അനന്തരവനെ ഫോണിൽ വിളിച്ചതോടെയാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ നാല് ദിവസം പ്രായമായ സർക്കാരിനെ തകിടം മറിച്ചത്. അജിത് പാർട്ടിയിൽ മടങ്ങിയെത്തിയാൽ, അദ്ദേഹത്തിന്റെ അഭിമാനം സംരക്ഷിക്കപ്പെടുമെന്ന് പല എൻസിപി നേതാക്കളും അദ്ദേഹത്തെ വിളിച്ചുപറഞ്ഞതായാണ് റിപ്പോർട്ട്.

പവാർ സംസാരിച്ചതിന് പിന്നാലെ, അജിത് പവാറുമായി സുപ്രിയ സുലെ ഭർത്താവ് സദാനന്ദ് സുലെ തെക്കൻ മുംബൈയിലെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സുലെയെ കണ്ടതിന് ശേഷം അജിത് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവായ വർഷയിലെത്തി. അവിടെ അപ്പോൾ ബിജെപി കോർ കമ്മിറ്റി യോഗം നടക്കുകയായിരുന്നു. യോഗത്തിന് ശേഷം വ്യക്തിപരമായ കാരണങ്ങളുടെ പേരിലെന്ന് സൂചിപ്പിച്ച് അജിത് രാജി നൽകി. ശനിയാഴ്ച സുപ്രിയ സുലെ അജിത് മടങ്ങിവരണമെന്ന് വികാരനിർഭരമായ ഭാഷയിൽ അഭ്യർത്ഥിച്ചിരുന്നു. ജയന്ത് പാട്ടീൽ, ദിലീപ് വൽസെ പാട്ടാൽ, സുനിൽ താക്കറെ, ഛഗൻ ഭുജ്ബാൽ എന്നിവരുടെ അജിത്തിനെ പാ്ട്ടിലാക്കാൻ നോക്കി.

മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലും, അഹമ്മദ് പട്ടേലും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. സഖ്യത്തിന്റെ പൊതുമിനിമം പരിപാടിക്ക് കോൺ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി.

അതേസമയം, ഫട്‌നാവിസിന്റെ രാജിയോടെ ഏറ്റവും ചരുങ്ങിയ സമയം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ കൂട്ടത്തിലായി അദ്ദേഹത്തിന്റെ സ്ഥാനവും. അഞ്ച് ദിവസത്തിൽ താഴെ മുഖ്യമന്ത്രി കസേരയിൽ ഇരുന്നവരുടെ പട്ടികയിൽ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ജഗദംബിക പാലിനും കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കും കൂട്ടായി ഇനി ഫഡ്‌നാവിസും ഉണ്ടാകും. കോൺഗ്രസിന്റെ ഉത്തർപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു ജഗദംബിക പാൽ 43 മണിക്കൂർ സമയമാണ് 1998ൽ കസേരയിൽ ഇരുന്നത്. യെദ്യൂരപ്പ 2018ൽ 55 മണിക്കൂർ മാത്രമായിരുന്നു കർണാടക മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. യെദ്യൂരപ്പയെ പോലെ കോടതി വിധിയാണ് ഫഡ്നാവിസിന്റെയും കസേര തെറിപ്പിച്ചത്. നാളെ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീംകോടതി ഉത്തരവാണ് ഫഡ്നാവിസിന് തിരിച്ചടിയായി മാറിയത്.

ഭരിക്കാനുള്ള ഭൂരിപക്ഷ ഇല്ലാത്തതിനാൽ രാജിവെക്കുന്നതായി ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ അറിയിക്കുകയാിരുന്നു. ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും മുമ്പ് ഫഡ്നാവിസ് രാജിവെക്കുകയായിരുന്നു. ശിവസേനക്കെതിരെ കടുത്ത വിമർശനമാണ് ഫഡ്നാവിസ് ഉന്നയിച്ചത്. അധികാരത്തിലേറാനുള്ള ജനവിധി ലഭിച്ചത്് ബിജെപിക്കായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന് ശിവസേനവുമായി ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബിജെപി സഖ്യകക്ഷിയായ ആർപിഐ സംസ്ഥാനത്ത് മുന്നണിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. അജിത് പവാറിനൊപ്പം എൻസിപി എംഎൽഎമാർ എത്തിയാൽ മാത്രമേ മന്ത്രിസഭയ്ക്ക് നിലനിൽപ്പുള്ളൂ എന്ന് പാർട്ടി നേതാവ് രാംദാസ് അതുലെ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് ബിജെപിയും അജിത് പവാറും വെട്ടിലായത്. എൻസിപി എംഎൽഎമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ കഴിയില്ല എന്ന് അജിത് പവാറിനും ബിജെപിക്കും ബോധ്യമായതോടെ നിയമസഭയിൽ പരാജയപ്പെടുന്നതിന് മുമ്പ് രാജിവെക്കുകയായിരുന്നു ഫഡ്നാവിസ്.

അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവർണർ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകർ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാർ ഗവർണർക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP