Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏക്‌നാഥ് ഖഡ്‌സെയെ റാഞ്ചാൻ മോഹിച്ച് കോൺഗ്രസ്; പങ്കജ് മുണ്ടെ ഇടഞ്ഞു നിൽക്കുന്നതും അഘാഡി സഖ്യത്തിന് പ്രതീക്ഷ; ഉദ്ദവിനെ തോൽപ്പിച്ച് പണി കൊടുക്കാൻ ബിജെപിയും; ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന സംസ്ഥാന ബിജെപി അധ്യക്ഷന്റെ വാക്കുകളിലുള്ളത് കൂറൂമാറ്റത്തിന്റെ സൂചനകൾ; കർണ്ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ ഓപ്പറേഷൻ ലോട്ടസുമായി മറാത്ത പിടിക്കാനും ബിജെപി; കോവിഡു കാലത്ത് ജനം നെട്ടോട്ടമോടുമ്പോഴും മുംബൈയിലെ നേതാക്കൾക്ക് താൽപ്പര്യം രാഷ്ട്രീയ കളികളോട്

ഏക്‌നാഥ് ഖഡ്‌സെയെ റാഞ്ചാൻ മോഹിച്ച് കോൺഗ്രസ്; പങ്കജ് മുണ്ടെ ഇടഞ്ഞു നിൽക്കുന്നതും അഘാഡി സഖ്യത്തിന് പ്രതീക്ഷ; ഉദ്ദവിനെ തോൽപ്പിച്ച് പണി കൊടുക്കാൻ ബിജെപിയും; ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന സംസ്ഥാന ബിജെപി അധ്യക്ഷന്റെ വാക്കുകളിലുള്ളത് കൂറൂമാറ്റത്തിന്റെ സൂചനകൾ; കർണ്ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ ഓപ്പറേഷൻ ലോട്ടസുമായി മറാത്ത പിടിക്കാനും ബിജെപി; കോവിഡു കാലത്ത് ജനം നെട്ടോട്ടമോടുമ്പോഴും മുംബൈയിലെ നേതാക്കൾക്ക് താൽപ്പര്യം രാഷ്ട്രീയ കളികളോട്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാജ്യത്ത് ഏറ്റവും അധികം കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തിന്റെ ഹോട് സ്‌പോട്ടിൽ. ഇവിടെ പക്ഷേ രോഗ പ്രതിരോധത്തിന് ശ്രമിക്കാതെ കസേര കളികളിലാണ് രാഷ്ട്രീയ നേതൃത്വം. അധികാരം പിടിച്ചെടുക്കാനുള്ള കുതിരക്കച്ചവടത്തിന് മഹാരാഷ്ട്രയിൽ ബിജെപി ശ്രമിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബിജെപിയെ തകർക്കാൻ കോൺഗ്രസും എൻസിപിയും ശിവസേനയും ഒത്തു പിടിച്ച് ശ്രമിക്കുകയും ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ബിജെപിക്ക് വേണ്ടി കരുക്കൾ നീക്കുന്നുവെന്നാണ് സൂചന.

കോവിഡിനു പിന്നാലെ ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രഖ്യാപിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് രാജ്യം. മഹാരാഷ്ട്രയിലും സമാനമായ ഭൂകമ്പം ഉണ്ടാകും. മിക്ക നേതാക്കളും ബിജെപിയിലേക്കു ചേക്കേറും കോൺഗ്രസ് സ്വന്തം ആളുകളെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്നാണ് മഹാരാഷ്ട്രാ ബിജെപി അധ്യക്ഷന്റെ പ്രഖ്യാപനം. മധ്യപ്രദേശിലും കർണ്ണാടകയിലും നടത്തിയ ആ ലോട്ടസ് തന്ത്രം മഹാരാഷ്ട്രയിലും ആവർത്തിക്കുമെന്നാണ് സൂചന.

'മുതിർന്ന ബിജെപി നേതാവായ ഏക്‌നാഥ് ഖഡ്‌സെയെ കൊണ്ടുപോകാൻ സംസ്ഥാന കോൺഗ്രസ് ശ്രമം നടത്തുന്നതായി കേട്ടു. ഖഡ്‌സെ വർഷങ്ങളായി പാർട്ടിയുടെ തീപ്പൊരി നേതാവാണെന്ന് ഈ ശ്രമം നടത്തുന്നവർ മനസ്സിലാക്കണം. കോവിഡ്19 കഴിയുമ്പോൾ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും' മറാത്തി വാർത്താ ചാനലിനോട് സംസാരിക്കവെ പാട്ടീൽ പറഞ്ഞു. കൊറോണ വൈറസിന്റെ ഭീഷണി ഒഴിയാൻ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെ ഖഡ്‌സെയെ കൊണ്ടുപോകാൻ നോട്ടമിട്ടിരുന്ന കോൺഗ്രസ് നേതാവ് പാർട്ടിയിൽനിന്നു ആളുകൾ കൊഴിഞ്ഞുപോകുന്നത് കാണും. വരുന്ന മാസങ്ങളിൽ ബിജെപി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര നിയമസഭാ കൗൺസിലേക്ക് 9 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ബിജെപി-3, എൻസിപി-3 കോൺഗ്രസ്-1, ശിവസേന എന്നിങ്ങനെയാണ് ഒഴിവ് വന്ന സീറ്റുകൾ.ശിവസേനയും എൻസിപിയും തങ്ങളുടെ എംഎൽഎമാരുടെ എണ്ണത്തിന് അനുസരിച്ച് രണ്ട് സീറ്റുകളിലേക്കും കോൺഗ്രസ് ഒരു സീറ്റിലേക്കും മത്സരിക്കാനായിരുന്നു തിരുമാനം. എന്നാൽ കോൺഗ്രസ് രണ്ട് സീറ്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സഖ്യസർക്കാരിനെ ഞെട്ടിച്ചത്. പിന്നീട് ഈ പ്രശ്‌നം പരിഹരിച്ചു. മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് ബിജെപിയിലെ അനുയായികൾക്കിടയിൽ വലിയ അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇവരുടെ പക്ഷത്തിലുള്ള എംഎൽഎമാർ എംഎൽസി തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കുകയോ ക്രോസ് വോട്ട് ചെയ്യുകയോ ചെയ്താൽ ഒരു സീറ്റിൽ ബിജെപി പരാജയപ്പെട്ടേക്കും. ഇത്തരം ചർച്ചകൾ നടക്കുന്നതിനിടെയാണ് രാഷ്ട്രീയ ഭൂകമ്പത്തിനുള്ള സാധ്യതകൾ ബിജെപി പ്രഖ്യാപിക്കുന്നത്.

മുംബൈ: മഹാരാഷ്ട്ര നിയമ നിർമ്മാണ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഈ മാസം 21 ന്. 9 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഭരണ പക്ഷമായ മഹാവിഘാസ് അഘാഡി സംഖ്യവും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. മഹാവികാസ് അഘാഡി സംഖ്യത്തിൽ എൻസിപിയും ശിവസേനയും രണ്ട് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ബിജെപി നാല് സീറ്റിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പട്ടീൽ വെളിപ്പെടുത്തിയത്. ഉദ്ദവ് താക്കറെ ഉൾപ്പെടെയുള്ളവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമോ എന്നതാണ് ഇനി അറിയേണ്ടത്. ഉദ്ദവിനെ തോൽപ്പിക്കാനുള്ള കളികളാണ് ബിജെപി നടത്തുന്നതെന്ന സംസാരവും സജീവമാണ്.

കൊറാണ വൈറസ് പ്രതിസന്ധി അവസാനിക്കുന്നതോടെ കോൺഗ്രസിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഒരു ഭൂമികുലുക്കത്തിന് സാധ്യതയുണ്ട്. കോൺഗ്രസില് രണ്ട് യുവ നേതാക്കളും ഒരു മുതിർന്ന നേതാവും ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തൽ. കർണ്ണാടകയിലേയും മധ്യപ്രദേശിലേയും വലിയ രാഷ്ട്രീയ അട്ടിമറി മഹാരാഷ്ട്രയിലും ആവർത്തിക്കാനാണ് ബിജെപിയുടെ നീക്കം. കോൺഗ്രസ്-ശിവസേന-എൻസിപി സഖ്യത്തിൽ വിള്ളലുണ്ടാക്കി ഭരണത്തിലെത്താനാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നു. എന്നാൽ സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ശിവസേന രംഗത്ത് എത്തി. ഇതോടെ സഖ്യം പൊളിഞ്ഞു. അതിനാടകീയമായി ദേവേന്ദ്ര ഫഡ്‌നാവീസ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാൽ സർക്കാരിന് ഭൂരിപക്ഷം നേടാനായില്ല.

ഇതിന് ശേഷമാണ് ശിവസേനയുടെ ഉദവ് താക്കറെ മുഖ്യമന്ത്രിയായത്. 25ലേറെ എംഎൽഎമാരെ പിടിച്ചാൽ മാത്രമേ ബിജെപിക്ക് ഇവിടെ അധികാരം പിടിച്ചെടുക്കാൻ കഴിയൂ. അതിന് ഉടൻ സാധ്യതയില്ല. നേരത്തെ എൻസിപിയിൽ ഭിന്നതയുണ്ടാക്കിയാണ് ഫഡ്‌നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ശരത് പവാറിന്റെ നീക്കങ്ങൾ ഇതിനെ തകർത്തു. അജിത് പവാർ ബിജെപി ബന്ധം ഉപേക്ഷിച്ച് വീണ്ടും എൻസിപിക്കാരനായി. ഇതോടെ ഫഡ്‌നാവീസ് രാജിവച്ചു. താക്കറെ മുഖ്യമന്ത്രിയുമായിരുന്നു. ഇതിനിടെ ആദ്യം പൊട്ടിത്തെറിയുണ്ടായത് ബിജെപിയിലായിരുന്നു.

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതോടെയായിരുന്നു ബിജെപിയിൽ പൊട്ടിത്തെറി ഉണ്ടായത്. ഏക്നാഥ് ഗാഡ്സെ , പങ്കജ് മുണ്ടെ, ചന്ദ്രശേഖർ ഭവൻകുലെ എന്നിവർ പട്ടികയിൽ ഇടംപിടിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.എന്നാൽ പ്രവീൺ ദാത്‌കെ, അജിത് ഗോപ്ചേഡ്, ഗോപിചന്ദ് പടൽക്കർ, രഞ്ജിത് സിങ് മൊഹൈറ്റ് എന്നിവരെ മത്സരിപ്പിക്കാനാണ് ബിജെപി തിരുമാനിച്ചത്. ഈ സാഹചര്യം മുതലെടുക്കാൻ കോൺഗ്രസ് ശ്രമിക്കുകയും ചെയ്തു. ഏക്നാഥ് ഗഡ്സെയടക്കം ഏഴ് നേതാക്കൾ ക്രോസ് വോട്ട് ചെയ്യുമെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനെക്കുറിച്ച് ഒരു വാർത്ത ചാനലിൽ ചോദ്യം ഉയർന്നതോടെയാണ് ചന്ദ്രക്ന്ത് പട്ടിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് സൂചന നൽകിയത. കോൺഗ്രസ് അധ്യക്ഷനായ ബാലാസാഹേബ് തോറോത്തായിരുന്നു ബിജെപി നേതാക്കളുടെ ക്രോസ് വോട്ടിംഗിനെ കുറിച്ച് സൂചന നൽകിയത്. അതേ സമയം മഹാരാഷ്ട്രയിൽ എന്താണ് ഇനി നടക്കാൻ പോകുന്നതെന്ന് തോറോത്തിന് പോലും അറിയില്ലെന്ന് ചന്ദ്രകാന്ത് പട്ടീൽ പറഞ്ഞു.

ബിജെപിയുടെ പിന്നാക്ക വിഭാഗങ്ങളുടെ മുഖമാ. ഏക്നാഥ് ഗാഡ്സെ പർട്ടി വിട്ടേക്കുമോയെന്ന ചർച്ച കാര്യമായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഗാഡ്സെക്ക് മത്സരിക്കാൻ ബിജെപി സീറ്റ് നൽകിയിരുന്നില്ല. അന്നും ഗാഡ്സെ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗാഡ്സെ പിന്നീട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അദേഹം എൻസിപിയിലേക്കാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം ഇടപെട്ട് പിന്നീട് ഭിന്നതകൾ പരിഹരിക്കുകയായിരുന്നു.

അതേസമയം ഗാഡ്സെയുടെ ഇടച്ചൽ നിലവിൽ സംസ്ഥാന ബിജെപിക്കുള്ളിൽ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെയാണ് കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിയിൽ എത്തുമെന്ന പ്രഖ്യാപനം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP