അധികാര കസേര കൈവിടുമെന്ന അപകടത്തിന് പുറമേ കോവിഡും; പ്രതിസന്ധിയിൽ വലഞ്ഞ് ഉദ്ധവ് താക്കറെ; ശക്തിപരീക്ഷണത്തിന് വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയിൽ എംഎൽഎമാരുടെ യോഗം; എത്താത്തവരുടെ പാർട്ടി അംഗത്വം റദ്ദാക്കുമെന്ന് ശിവസേന; മന്ത്രിസഭ പിരിച്ചുവിടുന്ന കാര്യത്തിലും തീരുമാനം വൈകിട്ട്; അണിയറയിൽ കരുക്കൾ നീക്കി ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: 46 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ കലാപം. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെ കോവിഡും. ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് ഇത് മോശം കാലമാണ്. മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടുമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞെങ്കിലും, അങ്ങനെയൊരു നിർദ്ദേശമില്ലെന്നാണ് ഉദ്ധവ് താക്കറെയുമായി സംസാരിച്ച ശേഷം കോൺഗ്രസ് നിരീക്ഷകനായ കമൽ നാഥ് അറിയിച്ചത്.
പാർട്ടിയിലെ കലാപത്തിനിടെ, വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ശിവസേന എംഎൽഎമാരുടെയും യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഓൺലൈനിൽ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് എംഎൽഎമാരെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചുവരുത്തി ശക്തിപരീക്ഷണത്തിന് തീരുമാനിച്ചത്. പങ്കെടുക്കാതിരിക്കുന്ന എംഎൽഎമാരുടെ അംഗത്വം റദ്ദാക്കുമെന്നാണ് ശിവസേനയുടെ മുന്നറിയിപ്പ്. തങ്ങൾ ശിവസേനയുമായോ, മുഖ്യമന്ത്രിയുമായോ നിലവിൽ ചർച്ച ഒന്നും നടത്തുന്നില്ലെന്നും ഭാവി പരിപാടികൾ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഏക്നാഥ് ഷിൻഡെ പറയുന്നത്.
അതിനിടെ, സേന എംഎൽഎ നിതിൻ ഷിൻഡെ ശിവസേന ഔദ്യോഗിക നേതൃത്വത്തോട് കൂറ് പ്രഖ്യാപിച്ചു. ഏക്നാഥ് ഷിൻഡെ തങ്ങളുടെ ഗ്രൂപ്പ് നേതാവ് ആയതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം കാറിൽ കയറിയതെന്നും, എന്നാൽ, സൂറത്തിലേക്കാണ് തങ്ങളെ കൊണ്ടുപോയതെന്നും നിതിൻ ഷിൻഡെ പറഞ്ഞു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പൊലീസ് വലയത്തിൽ, ഭീകരവാദിയോട് എന്ന പോലെയായിരുന്നു തന്നോടുള്ള പെരുമാറ്റം. ഒടുവിൽ പുലർച്ചെ മൂന്നുമണിയോടെ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി. ഉടൻ പൊലീസ് ബലമായി കാറിൽ പിടിച്ചുകയറ്റി ആശുപത്രിയിൽ കൊണ്ടുപോയി ബലമായി ഇഞ്ചക്ഷൻ നൽകി, നിതിൻ ഷിൻഡെ പറഞ്ഞു.
മഹാവികാസ് അഘാഡി സർക്കാർ രാജി വച്ചേക്കും
അതേസമയം,, മഹാവികാസ് അഘാഡി സർക്കാർ രാജിവെച്ചേക്കുമെന്ന സൂചന നൽകി ടൂറിസം മന്ത്രി എന്നത് ട്വിറ്ററിൽ നിന്നും ആദിത്യ താക്കറെ നീക്കി. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. 55 പേരാണ് മന്ത്രിസഭയിൽ ശിവസേനയ്ക്കുള്ളത്. ഇതിൽ ഭൂരിഭാഗം പേരും നിലവിൽ ഏക് നാഥ് ഷിൻഡെയ്ക്ക് പിന്തുണയറിയിച്ചതോടെയാണ് സർക്കാരിൽ പ്രതിസന്ധികൾ രൂക്ഷമാകുന്നത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് എംഎൽഎമാരും നേരത്തെ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭ പിരിച്ചുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു. 'വിധാൻസഭ പിരിച്ചുവിടലിലേക്ക് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ യാത്ര' എന്നാണ് സഞ്ജയ് റാവുത്ത് ട്വീറ്റ്. ഏക്നാഥ് ഷിൻഡെയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും, അതൊന്നും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ രാജിവെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നത്.
വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്നാഥ് ഷിൻഡെയും എംഎൽഎമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാർ ഗുരുതര പ്രതിസന്ധിയിലായത്. ഷിൻഡെയും കൂട്ടരും പിന്നീട് ഗുവാഹത്തിയിലേക്കു മാറിയിരുന്നു. കൂടുതൽ എംഎൽഎമാർ ഷിൻഡെയ്ക്കൊപ്പം സേന വിടുമെന്നാണു സൂചന. സ്വതന്ത്രയായി ജയിച്ച ശേഷം 2020ൽ ശിവസേനയിലെത്തിയ ഗീത ജയിൻ ഇന്നു രാവിലെ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സേനാ എംഎൽഎമാരായ സഞ്ജയ് റാത്തോഡ്, യോഗേഷ് കദം എന്നിവരും വിമതർക്കൊപ്പം ചേരുമെന്നും റിപ്പോർട്ടുണ്ട്.
പുലർച്ചെ ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ ഗുജറാത്തിലെ സൂറത്തിൽനിന്ന് അസമിലെ ഗുവാഹത്തിയിൽ എത്തി. ശിവസേനയിലെ 46 എംഎൽഎമാരുടെയും ആറ് സ്വതന്ത്രന്മാരുടെയും പിന്തുണ തനിക്കുണ്ടെന്നു ഷിൻഡെ അവകാശപ്പെട്ടു. വിമത ക്യാംപിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎൽഎമാരെയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റി.
കഴിഞ്ഞദിവസത്തെ നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഒരുവിഭാഗം ശിവസേനാ എംഎൽഎമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റിൽ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. കോൺഗ്രസും എൻസിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജൻഡയിൽ ഉറച്ച് ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്താൽ തിരിച്ചെത്താമെന്നാണ് ഷിൻഡെ ഫോണിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചത്. ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നു ഷിൻഡെയെ നീക്കിയെങ്കിലും അനുനയശ്രമം തുടരുകയാണ്. ഇതിനിടെ ഡൽഹിയിലെത്തിയ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി ചർച്ച നടത്തി. ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള 'ഓപ്പറേഷൻ താമര' പദ്ധതിയാണു നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്.
ഉദ്ധവ് ഇന്നലെ വിളിച്ച അടിയന്തര പാർട്ടി യോഗത്തിൽ 55 എംഎൽഎമാരിൽ 17 പേർ മാത്രമാണു പങ്കെടുത്തതെന്ന് അറിയുന്നു. എന്നാൽ 33 പേർ എത്തിയെന്നു ശിവസേന അവകാശപ്പെടുന്നു. 46 പേർ ഒപ്പമുണ്ടെന്നാണു ഷിൻഡെയുടെ അവകാശവാദം. 37 പേരുണ്ടെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാം. ഇത്രയും പേരില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിനാണ് ബിജെപിയുടെ നീക്കമെന്നും സൂചനയുണ്ട്. സ്വതന്ത്രരും ചെറുകക്ഷികളും ഒപ്പമെത്തുമെന്നും കണക്കുകൂട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസം മുതൽ കണ്ണൂരിലെ ഹോട്ടൽ ഒഥേൻസ് വരെ; ഓപ്പറേഷൻ മൂൺലൈറ്റിൽ കുടുങ്ങിയത് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകൾ; സംസ്ഥാന ചരക്ക്സേവന നികുതിവകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത് ഗുരുതര ക്രമക്കേട്; ഹോട്ടലുകളുടെ പേര് മറുനാടൻ പുറത്തു വിടുന്നു
- എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും! പിസി ജോർജ്ജിന്റെ ഭാര്യ വേദനയിൽ പുളഞ്ഞ് പറഞ്ഞത് ശാപവാക്കോയോ? സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ദിവസങ്ങൾക്കുള്ളിൽ തേടിയെത്തിയത് സമാനതകളില്ലാത്ത പ്രതിസന്ധി; സജി ചെറിയാന്റെ നാക്കു പിഴയ്ക്ക് പിന്നിൽ 'കൊന്തയുടെ ശക്തിയും'; ചിരിക്കുന്നത് പിസിയും കുടുംബവും
- കടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; 'റോക്കട്രി ദ നമ്പി ഇഫ് ക്ട് 'ഒരു ദുരന്ത സിനിമ
- വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- വല്ല..വല്ല കാര്യവുമുണ്ടായിരുന്നോ? മരച്ചുവട്ടിൽ കിടന്ന മുള്ളൻപന്നിയെ വെറുതെ തോണ്ടി; പിന്നീട് കുരങ്ങന് സംഭവിച്ചത്; ചിരി പടർത്തുന്ന വൈറൽ വിഡിയോ കാണാം
- അവഹേളിച്ചത് അംബേദ്കറെ; തള്ളി പറഞ്ഞത് ഭരണ ഘടനയെ; സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ യെച്ചൂരിക്ക് കടുത്ത അതൃപ്തി; മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ദേശിയ നേതൃത്വം നിർദ്ദേശിച്ചു; ആലപ്പുഴയിലെ വിശ്വസ്തനെ കൈവിടാൻ പിണറായിക്ക് താൽപ്പര്യക്കുറവ്; അവൈലബിൾ സെക്രട്ടറിയേറ്റിലെ ചർച്ച നിർണ്ണായകമാകും; ഭരണഘടനാ വിമർശനത്തിൽ സജി ചെറിയാന്റെ രാജി അനിവാര്യതയോ?
- ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് എന്റെ ബുദ്ധി; എന്നെ ഉപമുഖ്യമന്ത്രിയാക്കിയത് മോദിയും അമിത് ഷായും നദ്ദയും; തന്റെ പാർട്ടിയും ശിവസേനയിലെ വിമത വിഭാഗവും ഒരു പൊതു പ്രത്യയശാസ്ത്രത്തിനും; മഹാരാഷ്ട്രയിൽ 'താമര' വിരിഞ്ഞിട്ടും രണ്ടാമനായ ഫഡ്നാവീസ്; സത്യപ്രതിജ്ഞാ ദിവസം സംഭവിച്ചത് ബിജെപി നേതാവ് പറയുമ്പോൾ
- തെറ്റു പറ്റിപ്പോയെന്ന് കുറ്റസമ്മതം; ഏന്തു ശിക്ഷയും ഏറ്റെടുക്കാമെന്നും അവൈലബിൾ സെക്രട്ടറിയേറ്റിൽ മന്ത്രി സജി ചെറിയാൻ; അംബേദ്കറെ അപമാനിച്ചെന്ന വിലയിരുത്തൽ ഗൗരവമേറിയതെന്ന വിലയിരുത്തിലിൽ ഉറച്ച് യെച്ചൂരിയും കാരാട്ടും; വിശ്വസ്തനെ കൈവിടാൻ പിണറായിക്ക് മടി; സജി ചെറിയാന്റെ രാജി സന്നദ്ധതയിലും തീരുമാനം വൈകും
- പാർക്കിൽ വച്ച് തുറന്ന സ്നേഹ പ്രകടനങ്ങളിൽ മുഴുകിയ കമിതാക്കൾ അറിഞ്ഞില്ല ചാരക്കണ്ണുകൾ; സുരക്ഷാ മതിലിലെ വിടവിൽ ഒളിപ്പിച്ച് വച്ച മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ പോയത് രാജ്യാന്തര പോൺസൈറ്റുകളിലേക്ക്; തലശേരി പാർക്കിലെ ഒളി ക്യാമറ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
- സജി ചെറിയാൻ രാജിവയ്ക്കണമെന്ന് നിർദ്ദേശിച്ച് യെച്ചൂരിയും കാരാട്ടും; അംബേദ്കറോട് അനാദരവ് കാട്ടിയത് സിപിഎം മൂല്യങ്ങൾക്ക് വിരുദ്ധം; കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചതോടെ ന്യായീകരണത്തിന് പുതിയ വാദം കണ്ടെത്തില്ലെന്ന് സൂചന; അവൈലബിൾ സെക്രട്ടറിയേറ്റ് നിർണ്ണായകമാകും; സിപിഎം വമ്പൻ പ്രതിസന്ധിയിൽ; മന്ത്രി സജി ചെറിയാൻ രാജിവച്ചേക്കും
- വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- പീഡനകേസ് പ്രതിയെ ഹാജരാക്കിയ ഉടൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കുന്നത് അപൂർവം; പിസി ജോർജിനെ പൂട്ടാനുള്ള കേരള പൊലീസിന്റെ പൂഴിക്കടകടൻ പിഴച്ചത് അഭിഭാഷകരുടെ വാദപ്രതിവാദത്തിൽ; രണ്ടാം വട്ടവും പിസിക്ക് രക്ഷകനായി അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ; പിണറായി പൊലീസിന്റെ ഇരട്ടപൂട്ട് വക്കീൽ പൊളിച്ചപ്പോൾ
- മകളുടെ പ്രണയത്തിന് സമ്മതം മൂളിയ അച്ഛൻ; ബാംഗ്ലൂരിലെ അറസ്റ്റിലേക്ക് എൻഐഎയെ എത്തിച്ചതും ഇതേ യുവാവിന്റെ ഫോൺ നിരീക്ഷണം; മണ്ണന്തല ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിൽ താലികെട്ട്; ഗൗരി ഇനി കാഞ്ഞിരംപാറയിലെ ആനന്ദിന് സ്വന്തം; മാധ്യമ ശ്രദ്ധ കുറയ്ക്കാൻ മകളുടെ കല്യാണം കാണാതെ അമ്മ; സ്വപ്നാ സുരേഷിന്റെ മകൾ വിവാഹിതയായി
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- ഇരിങ്ങാലക്കുടയിൽ നിന്ന് ഇന്നസെന്റ് വഴി വെള്ളിത്തിരയിലേക്ക്; ഇടവേളകളിൽ മാത്രം സിനിമ; മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലറും പ്രശ്ന പരിഹാരകനും; ദിലീപിന്റെയും വിജയ് ബാബുവിന്റെയും സംരക്ഷകൻ; 'അമ്മയെ' ക്ലബ്ബാക്കി വിവാദത്തിൽ; മോഹൻലാലിനെ പോലും നിയന്ത്രിക്കുന്നത് ഈ കൊച്ചുമനുഷ്യൻ; ഇടവേള ബാബുവിന്റെ ജീവിത കഥ
- 'വിദ്യാർത്ഥിനിയെ നിതംബത്തിൽ പിടിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്; എഴുത്തുകാരിയുടെ സാരിക്കിടയിലേക്ക് മൊബൈൽ പിടിച്ച കഥയെഴുത്തുകാരനുണ്ട്; ഇത് ലിംഗവിശപ്പ് തീരാത്ത പൂങ്കോഴിത്തന്തമാരുടെ ലോകം'; സാഹിത്യകാരന്മാരുടെ രതിവൈകൃതങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ദു മേനോൻ
- നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; മരണം ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും 'ജയിച്ച' ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍