Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്ര മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; മുഖ്യമന്ത്രി പദത്തിന് പുറമേ ആഭ്യന്തരവും ശിവസേനക്ക്; ധനകാര്യ വകുപ്പ് എൻസിപിക്കും റെവന്യൂ, ഊർജം എന്നിവ കോൺഗ്രസിനും

മഹാരാഷ്ട്ര മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; മുഖ്യമന്ത്രി പദത്തിന് പുറമേ ആഭ്യന്തരവും ശിവസേനക്ക്; ധനകാര്യ വകുപ്പ് എൻസിപിക്കും റെവന്യൂ, ഊർജം എന്നിവ കോൺഗ്രസിനും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാരിൽ വകുപ്പ് വിഭജനം പൂർത്തിയായി. രണ്ടാഴ്‌ച്ച നീണ്ട അനിശ്ചിത്വത്തിന് വിരാമമിട്ടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വകുപ്പ് വിഭജനം നടത്തിയത്. നിയമ സഭയുടെ ശൈത്യാകാല സമ്മേളനം അടുത്ത ആഴ്‌ച്ച തുടങ്ങുന്നതിന് മുമ്പ് മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നായിരുന്നു ഭരണമുന്നണിയിലെ പാർട്ടികളുടെ ആവശ്യം.

മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനയ്ക്ക് ലഭിക്കും. ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിയാവും. സുപ്രധാന വകുപ്പുകളായ നഗര വികസനം, വനം - പരിസ്ഥിതി, ജലവിതരണം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനാവും. ധനകാര്യ വകുപ്പ് എൻസിപിക്കും റെവന്യൂ, ഊർജം എന്നിവ കോൺഗ്രസിനും ലഭിക്കും.

എൻസിപി നേതാവ് ജയന്ത് പാട്ടീലാവും മഹാരാഷ്ട്രയിലെ ധനമന്ത്രി. ഭവന നിർമ്മാണം, ആരോഗ്യം, തൊഴിൽ, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാവും. എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ നഗര വികസനം, ജലവിഭവം, സാമൂഹ്യക്ഷേമം, ഭക്ഷ്യവകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാകും.

കോൺഗ്രസ് നേതാവ് ബാലസാഹെബ് തോറാട്ടാവും റെവന്യൂമന്ത്രി. മെഡിക്കൽ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നീ മന്ത്രാലയങ്ങളും അദ്ദേഹത്തിന് ലഭിക്കും. കോൺഗ്രസിലെ നിതിൻ റാവത്താവും പൊതുമരാമത്ത്, ഗോത്രവർഗ ക്ഷേമം, വനിതാ - ശിശുവികസനം, ടെക്സ്റ്റൈൽസ്, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി.

ശിവസേനയിലെ സുഭാഷ് ദേശായിക്കാവും വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്പോർട്സ്, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ് എന്നീ മന്ത്രാലയങ്ങളുടെ ചുമതല. ഉദ്ധവ് താക്കറെ സർക്കാർ ആറ് മന്ത്രിമാർക്കൊപ്പം നവംബർ 28നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിമാരുടെ വകുപ്പുകൾ വീതിച്ചു നൽകാത്തതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP